For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ വിസ്മയം അങ്ങ് ഗോവയിലും! മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല തമിഴ്‌നാട്ടുകാരുടെ കൂടിയാണ്!

  |
  രാജ്യാന്തര ചലച്ചിത്ര മേളയില്‍ മമ്മൂട്ടിയ്ക്കം പേരന്‍പിനും നിറഞ്ഞ കൈയ്യടി

  മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലും അഭിനയിക്കാന്‍ എത്തിയത് ഈ വര്‍ഷമായിരുന്നു. തമിഴില്‍ റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തമിഴ്, മലയാളം സിനിമാപ്രേമികള്‍. റിലീസിന് മുന്‍പ് വിവിധ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച പേരന്‍പിന് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

  ഫഹദ്, ദുല്‍ഖര്‍, നിവിന്‍, ബാംഗ്ലൂര്‍ ഡെയ്‌സിലെ താരങ്ങൾ തമ്മില്‍ മത്സരമോ? വെളിപ്പെടുത്തി നിവിന്‍ പോളി

  മുന്‍ഭാര്യയെ ഇത്രയും സ്‌നേഹിക്കുന്നുണ്ടോ? ഹൃത്വിക് റോഷന്‍ സൂസൈന്നയെ ചേർത്തി നിർത്തി പറയുന്നതിങ്ങനെ..

  കഴിഞ്ഞ ദിവസങ്ങളായി നടന്ന ഗോവ ചലച്ചിത്ര മേളയില്‍ പേരന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. പേരന്‍പിനും മമ്മൂട്ടിയ്ക്കും ചലച്ചിത്രോത്സവത്തില്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും പേരന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഡെലിഗേറ്റുകളുടെ ആവശ്യമനുസരിച്ച് സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

  ബിയർ കുപ്പിയുമായി പോലീസ് ജീപ്പിൽ വിശാൽ!! സർക്കാരിന് പിന്നാലെ അയോഗ്യയും, നടൻ വിശാലിന് മുന്നറിയിപ്പ്

   പേരന്‍പ്

  പേരന്‍പ്

  പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന ചിത്രമായിരുന്നു പേരന്‍പ്. റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലി അമീറാണ് നായിക. സാധാന, സമുദ്രക്കനി, സുരാജ് വെഞ്ഞാറാമൂട്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങളാണ് പേരന്‍പില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തെനപ്പന്‍ ആണ് നിര്‍മ്മിക്കുന്നത്. നിരവധി തവണ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം ഐഎഫ്എഫ്ആര്‍ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം) മേളയിലടക്കം നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

  രാജ്യാന്തര ചലച്ചിത്ര മേളയില്‍

  രാജ്യാന്തര ചലച്ചിത്ര മേളയില്‍

  ഗോവയില്‍ വെച്ച് നടത്തിയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മമ്മൂട്ടിയ്ക്കം പേരന്‍പിനും വമ്പന്‍ സ്വീകരണമായിരുന്നു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച സിനിമ വിദേശ പ്രതിനിധികളെ അടക്കം പ്രേക്ഷകരെ എല്ലാം അതിശയിപ്പിച്ചിരുന്നു. സിനിമ അവസാനിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഡെലിഗേറ്റുകള്‍ സിനിമയ്ക്കുള്ള പിന്തുണ അറിയിച്ചത്. സിനിമയുടെ സംവിധായകനായ റാം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയും ചെയ്തിരുന്നു.

  വീണ്ടും പ്രദര്‍ശിപ്പിക്കും..

  വീണ്ടും പ്രദര്‍ശിപ്പിക്കും..

  ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പേരന്‍പ് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം രണ്ടാമതും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മറ്റൊരു ചിത്രമില്ല. ഡെലിഗേറ്റുകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിക്കുന്നത്. 27-ാം തീയ്യതിയായിരിക്കും രണ്ടാമത്തെ പ്രദര്‍ശനം. ഇന്നലെ നടന്ന ആദ്യ പ്രദര്‍ശനത്തിന് നിറകൈയടികളോടെയായിരുന്നു ഡെലിഗേറ്റുകള്‍ അണിയറ പ്രവര്‍ത്തകരെ സ്വീകരിച്ചിരുന്നത്.

  മികച്ച പ്രതികരണങ്ങള്‍

  മികച്ച പ്രതികരണങ്ങള്‍

  ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പേരന്‍പ് പ്രദര്‍ശനെത്തിയിരുന്നു. മേളയില്‍ പേരന്‍പിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ നിന്നും ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17-ാം സ്ഥാനത്തായിരുന്നു പേരന്‍പ് എത്തിയത്. പേരന്‍പിന്റെ പ്രദര്‍ശനം നടന്നിടത്തെല്ലാം മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ കരിയറിലെ കരുത്തുറ്റ മറ്റൊരു വേഷമാണ് പേരന്‍പിലുള്ളതെന്നും സിനിമ കണ്ടവര്‍ പറയുന്നു.

   ദേശീയ പുരസ്‌കാരം ഉറപ്പാണ്

  ദേശീയ പുരസ്‌കാരം ഉറപ്പാണ്

  ദേശീയ പുരസ്‌കാര ജേതാവായ റാം 'തരമണി, എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് പേരന്‍പ്. പേരന്‍പിലെ പ്രകടനത്തിലൂടെ ഇത്തവണ മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ അമരത്തിലെ പോലെ ഒരു അച്ഛന്റെയും മകളുടെയും കഥയാണ് പേരന്‍പിലും പറയുന്നത്. അമുദവാന്‍ എന്നൊരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അടുത്ത കാലത്തായി മമ്മൂട്ടി അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത കഥാപാത്രമാണ് അമുദവാന്‍.

  മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല

  മമ്മൂട്ടി മലയാളത്തിന്റെ മാത്രമല്ല

  രണ്ട് മക്കളുടെ അമ്മയാണ്. കണ്ണീരോടെയാണ് പേരന്‍പ് കണ്ടത്. മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിന് നന്ദി എന്നാണ് മലയാളിയായ ഒരു ഡെലിഗേറ്റ് പറഞ്ഞത്. ഇതിന് മറുപടിയായി മമ്മൂട്ടി മലയാളികളുടെ മാത്രമല്ല, തമിഴ്‌നാട്ടുകാരുടെ കൂടിയാണെന്ന് മറ്റൊരു ഡെലിഗേറ്റ് പറയുന്നു. ആദ്യമായിട്ടാണ് ഒരു തമിഴ് സിനിമ കാണുന്നത്. ഇനി കൂടുതല്‍ തമിഴ് ചിത്രങ്ങള്‍ കാണുമെന്ന് ചിലര്‍ പറയുന്നു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ അമുദുവാന്‍ എന്ന അച്ഛന്റെ പേര് മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്നാണ് സിനിമ കണ്ടവര്‍ ഒന്നടങ്കം പറയുന്നത്.

  English summary
  Mammootty's Peranbu screened at the IFFI 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X