»   » മമ്മുട്ടിയുടെ ഗുണ്ട വേഷം രാജ തിരിച്ചു വരുന്നു!അതും ഈ ചിത്രത്തില്‍,പുലിമുരുകന്‍ ടീമിന്റെ പുതിയ സിനിമ

മമ്മുട്ടിയുടെ ഗുണ്ട വേഷം രാജ തിരിച്ചു വരുന്നു!അതും ഈ ചിത്രത്തില്‍,പുലിമുരുകന്‍ ടീമിന്റെ പുതിയ സിനിമ

Posted By: Teresa John
Subscribe to Filmibeat Malayalam

മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയാണ് പോക്കിരി രാജ. ഗുണ്ടാതലവന്‍ രാജയുടെ കഥ പറഞ്ഞ ചിത്രത്തിലെ ഡയലോഗുകള്‍ തിയറ്ററുകളെ ആവേശത്തിലാഴ്ത്തിയിരുന്നു. മമ്മുട്ടിക്ക് പുറമെ പൃഥ്വിരാജും നായകനായി എത്തിയ സിനിമയുടെ രണ്ടാം ഭാഗം വരാന്‍ പോവുകയാണ്. രാജ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്ത വര്‍ഷം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

തന്റെ സിനിമയില്‍ രമ്യ കൃഷ്ണനെ അഭിനയിപ്പിക്കില്ലെന്ന് സംവിധായകനായ ഭര്‍ത്താവ്!

ബാഹുബലിയെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണ മരണം! സംഭവം ഇങ്ങനെ!!

നിലവില്‍ മമ്മുട്ടി ഒന്നിലധികം സിനിമകളില്‍ അഭിയിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അതെല്ലാം തീര്‍ന്നിട്ട് ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമയുടെ ച ിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. സിനിമയെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകളില്‍ രാജ 2 പോക്കിരി രാജയുടെ രണ്ടാം ഭാഗം തന്നെയാണെന്നാണ് പറയുന്നത്.

പോക്കിരി രാജ

2010 ലാണ് വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച പോക്കിരി രാജ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ മമ്മുട്ടിയും പൃഥ്വിരാജുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്.

രാജ 2

മമ്മുട്ടിയെ നായകനാക്കി തന്നെ പോക്കിരി രാജയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ പോവുകയാണ്. പോക്കിരി രാജയിലെ പോലെ തന്നെ മമ്മുട്ടിക്കൊപ്പം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് വാര്‍ത്തകള്‍.

കൂട്ട്‌കെട്ടില്‍ പിറന്ന ചിത്രം

വൈശാഖ്, ടോമിച്ചന്‍ മുളക്പാടം, ഉദയകൃഷ്ണ ഈ കൂട്ട്‌കെട്ടില്‍ നിരവധി സിനിമകളായിരുന്നു പുറത്തിറങ്ങിയിരുന്നത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട സിനിമയായിരുന്നു പോക്കിരി രാജ.

വീണ്ടും ഒന്നിക്കുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം രാജയും ഗുണ്ടാ സംഘവും ഒന്നിക്കാന്‍ പോവുകയാണ്. ചിത്രം നിര്‍മ്മിക്കുന്നത് മുളക്പാടം ഫിലിംസും വൈശാഖും ചേര്‍ന്നിട്ടായിരിക്കും.

പുലിമുരുകന്‍


പോക്കിരി രാജയുടെ അതേ കൂട്ട്‌കെട്ടില്‍ പിറന്ന് സിനിമയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച പുലിമുരുകന്‍. ചിത്രത്തിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ ഒന്നിക്കുന്നത് രാജ 2 വിലുടെയായിരുന്നെന്നാണ് പറയുന്നത്.

English summary
Mammootty's Raja 2: Here Is A New Update!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X