twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

    By Sanviya
    |

    റംസാന് ചിത്രമായി തിയേറ്ററുകളില്‍ എത്തിയ കസബ സ്ത്രീവിരുദ്ധ സിനിമയാണെന്ന് വനിതാ കമ്മീഷന്‍. ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും.ചിത്രത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് നിയമ സഭാംഗവും പുതിയ വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയുമായ കെസി റോസക്കുട്ടി പറഞ്ഞു.

    <em> റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍</em> റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

    രാജന്‍ സക്കറിയ എന്ന പോലീസ് ഓഫീസറുടെ വേഷമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം നടത്തിയ അശ്ലീല സംഭാഷണങ്ങളാണ് ഇപ്പോള്‍ വിവാദമായത്. തുടര്‍ന്ന് വായിക്കൂ..

    കസബ

    കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കസബ. ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷനാണ് നേടുന്നത്.

    വനിതാ കമ്മീഷന്‍ രംഗത്ത്

    കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

    ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്.നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും കമ്മീഷന്‍ അദ്ധ്യക്ഷ കെസി റോസക്കുട്ടി പറയുന്നു.

     മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാര്‍

    കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

    മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാര്‍ ഇത്തരത്തിലുള്ള അശ്ലീല സംഭാഷണം ഒഴിവാക്കേണ്ടതായിരുന്നു. സ്ത്രീവിരുദ്ധതയ്‌ക്കൊപ്പം പോലീസ് സേനയെ അപമാനിക്കുന്നതായിരുന്നു ചിത്രമെന്നും അദ്ധ്യക്ഷ പറയുന്നു.

    സംവിധായകന്‍ പറയുന്നതിങ്ങനെ

    കസബ സ്ത്രീകളെ അപമാനിച്ചു, മമ്മൂട്ടിയെ പോലൊരു സൂപ്പര്‍സ്റ്റാറില്‍ നിന്നും പ്രതീക്ഷിച്ചില്ല

    കസബ സത്രീവിരുദ്ധ ചിത്രമല്ലെന്ന് സംവിധായകന്‍ നിഥിന്‍ പണിക്കര്‍. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടോ? കസബ എന്ന ചിത്രത്തെ സ്ത്രീവിരുദ്ധ സിനിമ എന്ന് മുദ്ര കുത്തും മുമ്പും അതുംകൂടി ആലോചിക്കണമെന്ന് സംവിധായകന്‍ നിഥിന്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നിഥിന്‍ പറഞ്ഞത്.

    English summary
    Mammootty's Super-Hit Film Kasaba Accused Of Insulting Woman.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X