Don't Miss!
- News ഭാരത് അരി പാക്കറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം; പരാതി നൽകി സിപിഎം
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മമ്മൂട്ടി-സലിം അഹമ്മദ് ചിത്രം 'പത്തേമാരി'
കുഞ്ഞനന്തന്റെ കടയെന്ന ചിത്രത്തിന് ശേഷം സംവിധായകന് സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രത്തിന് 'പത്തേമാരി' എന്ന് പേരിട്ടു. മമ്മൂട്ടിയെ നായകനായി താന്‍ പുതിയൊരു ചിത്രം ഒരുക്കുന്നുവെന്നകാര്യം സലിം അഹമ്മദ് നേരത്തേ പ്രഖ്യാപിച്ചതാണ്. പ്രവാസ ജീവിതമായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്നും സലിം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്ന് ചിത്രത്തിന്റെ പേര് തീരുമാനിച്ചിരുന്നില്ല.
സലിം അഹമ്മദിന്റെ പതിവ് ശൈലിയിലുള്ള ഒരു ഓഫ് ബീറ്റ് ചിത്രമായിരിക്കും പത്തേമാരിയെന്നാണ് സൂചന. മധു അമ്പാട്ടുതന്നെയാണ് പത്തേമാരിയ്ക്കുവേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. ശബ്ദ സംയോജനമാകട്ടെ റസൂല്‍ പൂക്കുട്ടിയും.
ചിത്രത്തിലെ നായിക ആരാണെന്നകാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ദി ജേര്‍ണി ഓഫ് സര്‍വൈവല്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
2014ല്‍ മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമായിരിക്കും പത്തേമാരി. സാധാരണ പ്രവാസ കഥകള്‍ പറയുന്ന ചിത്രമായിരിക്കില്ല ഇത്. ഇതില്‍ പ്രവാസത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം കൂടി ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് സൂചന.
ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് പള്ളിക്കല്‍ നാരായണന് എന്നാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ദുബയില്‍ വച്ചായിരിക്കും ചിത്രീകരിക്കുകയെന്ന് അറിയുന്നു.
-
'അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും... പോസ്റ്ററും അടിക്കും'; ആരാധകരോട് വനിത വിജയകുമാർ!
-
ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടുപോയി കഥ പറയിപ്പിച്ചിട്ടുണ്ട്; മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍...
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്