twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രവാസത്തിന്റെ കഥയുമായി മമ്മൂട്ടിയും സലിം അഹമ്മദും

    By Lakshmi
    |

    ആദാമിന്റെ മകന്‍ അബുവെന്ന ഒറ്റച്ചിത്രം മതി സലിം അഹമ്മദ് എന്ന സംവിധായകന്റെ റേഞ്ച് അളക്കാന്‍. ഒട്ടേറെ പുരസ്‌കാരങ്ങളും പ്രശംസകളും ഏറ്റവാങ്ങിയ ആദ്യ ചിത്രത്തിന് ശേഷം സലിം അഹമ്മദ് വലിയ ഇടവേള കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രവുമായി എത്തിയത്. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയായിരുന്നു സലിമിന്റെ രണ്ടാം ചിത്രം. 2013ല്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചവയുടെ കൂട്ടത്തില്‍ത്തന്നെയാണ് കുഞ്ഞനന്തന്റെ കട ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ആദാമിന്റെ മകന്‍ പോലെ ഉയര്‍ന്നില്ലെങ്കിലും കുഞ്ഞനന്തന്റെ കട ഒട്ടും മോശമായിരുന്നില്ല.

    ഇപ്പോഴിതാ മൂന്നാമത്തെ ചിത്രത്തിന്റെ ജോലികളിലേയ്ക്ക് കടക്കാന്‍ പോവുകയാണ് സലിം. മമ്മൂട്ടിതന്നെയാണ് മൂന്നാമത്തെ ചിത്രത്തിലും നായകനായി എത്തുന്നത്. മലയാളികളുടെ അമ്പതുവര്‍ഷത്തെ പ്രവാസജീവിതത്തിന്റെ ചരിത്രം പറയുന്ന ചിത്രമാണത്രേ ഇത്. തിരക്കഥയെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ആദാമിന്റെ മകന്‍ അബുവിനേക്കാളും ഉയരത്തിലെത്താന്‍ സാധ്യതയുള്ള ചിത്രമാണിതെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

    1960 മുതല്‍ 90കളിലൂടെ ഇന്നത്തെക്കാലം വരെയെത്തിനില്‍ക്കുന്ന വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. മൂന്നു തലമുറകളുടെ ഗള്‍ഫ് പ്രവാസത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അറുപതുകളിലെ ദുബയ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ക്ക് വേണ്ടി സെറ്റുകള്‍ തയ്യാറാക്കും. ഇതായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് സലിം അഹമ്മദ് പറയുന്നത്.

    Mammootty,

    ഏറിയ കൂറും ദുബയില്‍ ചിത്രീകരിക്കുന്ന പടത്തിന്റെ ഛായാഗാഗ്രഹകന്‍ മധു അമ്പാട്ട് ആയിരിക്കും. ചിത്രത്തിന്റെ ശബ്ദസന്നിവേശം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വ്വഹിക്കുക. 2014ല്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ചിത്രമായിരിക്കുമിതെന്നകാര്യത്തില്‍ സംശയമില്ല.

    English summary
    Super Star Mammootty And director Salim Ahammed to be together again for an new film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X