twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ ലാലിന്‍റെ രണ്ടാമൂഴത്തിനെ വെല്ലാന്‍ പയ്യന്പിള്ളി ചന്തുവുമായി മമ്മൂട്ടി, താരയുദ്ധം മുറുകുന്നു !

    മോഹന്‍ലാലിന്‍റെ രണ്ടാമുഴത്തിനെ വെല്ലാന്‍ മെഗാസ്റ്റാറിന്‍റെ പയ്യമ്പിള്ളി ചന്തുവുമായി മെഗാസ്റ്റാര്‍ എത്തുന്നു,. രണ്ടാമുഴം ഉപേക്ഷിച്ചതിനു പിന്നിലെ കാരണവും സംവിധായകന്‍ ഹരിഹരന്‍ വ്യക്തമാക്കുന്നു.

    By Nimisha
    |

    മമ്മൂട്ടിയുടെ വടക്കന്‍വീരഗാഥ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. എംടി വാസുദേവന്‍ നായര്‍ ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒരുമിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത പുറത്തുവന്നിട്ട് അധികം നാളായിട്ടില്ല.

    1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം എം ടിയുടെ തന്നെ രണ്ടാമൂഴം സിനിമയാക്കാനുള്ള പദ്ധതിയുമായി ഹരിഹരന്‍ മുന്നോട്ട് പോയെങ്കിലും ഒരു സിനിമയായി ഒതുക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കാമെന്നേറ്റത്. എന്നാല്‍ രണ്ട് ചിത്രം നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

    മമ്മൂട്ടി എവിടെ.. മമ്മൂട്ടി എവിടെ.. തെലുങ്കിലെത്തിയപ്പോള്‍ നയന്‍താര മമ്മൂട്ടിയെ മറച്ചുവച്ചോ ? മമ്മൂട്ടി എവിടെ.. മമ്മൂട്ടി എവിടെ.. തെലുങ്കിലെത്തിയപ്പോള്‍ നയന്‍താര മമ്മൂട്ടിയെ മറച്ചുവച്ചോ ?

    തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ? തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

    മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

    മമ്മൂട്ടി എത്തുമോ

    രണ്ടാമൂഴത്തില്‍ ഭീമനായി മമ്മൂട്ടി എത്തുമോ

    രണ്ടാമൂഴത്തില്‍ മമ്മൂട്ടി എത്തുമോയെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍ ഇപ്പോഴും. എന്നാല്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമുഴത്തില്‍ മോഹന്‍ലാലാണ് പ്രധാന വേഷത്തിലെത്തുന്നത്.

    വീണ്ടും വരുന്നു

    വടക്കന്‍പാട്ട് കഥാപാത്രവുമായി മെഗാസ്റ്റാര്‍ വീണ്ടുമെത്തുന്നു

    സംവിധായകന്‍ രഞ്ജിത്തിന്റെ തിരക്കഥയില്‍ മറ്റൊരു വടക്കന്‍പാട്ട് കഥാപാത്രവുമായി മമ്മൂട്ടിയും ഹരിഹരനും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പയ്യമ്പിള്ളി ചന്തുവിന്റെ കഥയുമായി ഇരുവരും എത്തുന്നതിനായി കാത്തിരിക്കുകയാണ് മെഗാസ്റ്രാര്‍ ആരാധകര്‍.

    രഞ്ജിത്തിന്റെ തിരക്കഥ

    വടക്കന്‍പാട്ടിലെ കഥയുമായി മമ്മൂട്ടിയും ഹരിഹരനും

    വടക്കന്‍പാട്ടിലെ ഒരു കഥയാണ് സിനിമയാക്കാന്‍ പ്ലാന്‍ ചെയ്യുന്നത്. സംവിധായകന്‍ രഞ്ജിത്താണ് തിരക്കഥ ഒരുക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ച കഴിഞ്ഞിട്ടേയുള്ളൂവെന്നും സംവിധായകന്‍ ഹരുഹരന്‍ പറഞ്ഞു.

    സ്ഥിരീകരിച്ചു

    നായകനായി മമ്മൂട്ടിയെ നിശ്ചയിച്ചു

    വടക്കന്‍പാട്ട് പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ നായകനായി മമ്മൂട്ടി എത്തുമെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥയിലെ ചന്തു ചേകവറിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന വടക്കന്‍പാട്ട് നായകനായി പയ്യമ്പിള്ള്ി ചന്തു മാറിമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

    വേണ്ടെന്നു വെച്ചത്

    രണ്ടാമൂഴത്തില്‍ നിന്നും ഹരിഹരന്‍ പിന്‍മാറിയത്

    ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം അടുത്ത പ്രൊജക്ടിനു വേണ്ടി ഗോകുലം ഗോപാലന്‍ സമീപിച്ചപ്പോള്‍ രണ്ടാമുഴം സിനിമയാക്കാനുള്ള തീരുമാനത്തിലായിരുന്നു. എം ടിക്കും സ്വീകാര്യമായിരുന്നു ഇത്.

     മോഹന്‍ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്.

    മോഹന്‍ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്.

    രണ്ടാമൂഴത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ മനസ്സില്‍ കരുതിയ താരം മോഹന്‍ലാലായിരുന്നു. എംടിക്കും സ്വീകാര്യമായിരുന്നു ഇക്കാര്യം. എന്നാല്‍ പിന്നീട് ചില സാങ്കേതിക തടസ്സങ്ങളാല്‍ ഇത് സംഭവിക്കാതെ പോവുകയായിരുന്നു.

    രണ്ട് സിനിമയാക്കണം

    എം ടി പറഞ്ഞ കാര്യത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു

    ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തി. അന്ന് രണ്ടാമൂഴത്തിന്റെ പുസ്തകരൂപം എന്നോട് ചോദിച്ചുവാങ്ങിയിട്ടാണ് അദ്ദേഹം മടങ്ങിയത്. രണ്ടാമൂഴത്തിന്റെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ എംടി ഒരുകാര്യം പറഞ്ഞു. ഇത് ഒരു സിനിമയില്‍ ഒതുക്കുവാന്‍ ആകില്ല. അങ്ങനെ ചെയ്താല്‍ നോവലിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതുകൊണ്ട് രണ്ടുസിനിമകള്‍ ചെയ്യാം.

    സ്വീകരിച്ചില്ല

    നിര്‍മ്മാതാവിന് സ്വീകാര്യമായിരുന്നില്ല

    എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ അത് പല ഭാഷകളിലായി എടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് നല്ല തീരുമാനമാണ്. ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി അതിന് മാറാന്‍ കഴിയുമെന്നും ഹരിഹരന്‍ പറഞ്ഞു.

    English summary
    Mammootty to play another chandu for Hariharan's next
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X