twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ഗിനിപ്പന്നിയെ പോലെ എന്റെ ശരീരം പരീക്ഷണവസ്തുവാക്കി എന്ന് മംമ്ത മോഹന്‍ദാസ്

    By Rohini
    |

    ഒരു നടി എന്നതിനപ്പുറമുള്ള പ്രചോദനമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തെ വളരെ ധൈര്യത്തോടെ നേരിടുന്ന മംമ്തയുടെ കാഴ്ചപ്പാടുകള്‍ എന്നും വ്യക്തതയുള്ളതാണ്. അര്‍ബുദത്തെ ധൈര്യത്തോടെ നേരിട്ട നടി എന്നല്ല, പെണ്ണ് എന്ന് തന്നെ പറയാം.

    ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടികളെ എടുത്ത് വളര്‍ത്തുക; മംമ്ത മോഹന്‍ദാസ്

    അര്‍ബുദം ശരീരത്തെ തളര്‍ത്തുമ്പോള്‍, തന്റെ വേദന മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് കൊണ്ട് ലോസ്ആഞ്ചലീസില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു മംമ്ത. ആ ദിവസങ്ങളെ കുറിച്ച് ക്ലബ്ബ് എഫ്എം ദുബായിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത സംസാരിച്ചു.

    ഈ നിമിഷമാണ് ജീവിതം

    ഈ നിമിഷമാണ് ജീവിതം

    ജീവിതം എന്താണെന്ന് ചോദിച്ചാല്‍, നമ്മള്‍ കടന്ന് പോകുന്ന ഈ നിമിഷമാണ് ജീവിതം എന്ന് മംമ്ത പറയുന്നു. അതില്‍ സന്തോഷം മാത്രമല്ല, ദുഖവും ഉണ്ടാവും. അത് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ കാന്‍സറിനെ ഭയന്നിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. അത് പണയം വയ്ക്കാതെയാണ് ഇത്രയും കാലം ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

    ലോസ്ആഞ്ചലീസിലെ ജീവിതവും പാഠവും

    ലോസ്ആഞ്ചലീസിലെ ജീവിതവും പാഠവും

    ലോസ്ആഞ്ചലീസിലെ ജീവിതമാണ് എന്റെ കാഴ്ചപ്പാടുകളെ മാറ്റിയത്. ഒറ്റയ്ക്കായിരുന്നു അവിടെ താമസം. ശരീരികമായി ഏറെ ക്ഷീണിതയായിരുന്നു ഞാന്‍. എഴുന്നേറ്റ് ഒരു പത്ത് മിനിട്ട് പോലും നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ഈ ചിന്തകളാണ് എനിക്ക് ധൈര്യം നല്‍കിയത്. എന്റെ മനോബലം സ്വയം അളക്കാനായിരുന്നു അത്.

    ഞാനൊരു പരീക്ഷണ വസ്തുവായി

    ഞാനൊരു പരീക്ഷണ വസ്തുവായി

    സത്യത്തില്‍ ലോസ്ആഞ്ചലീസിലെ മെഡിക്കല്‍ എക്‌സ്പിരിമെന്റിന്റെ ഭാഗമായി ഞാന്‍ നിന്നു കൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിനായി എന്റെ ശരീരം ഒരു പരീക്ഷണ വസ്തുവായി വിട്ടുകൊടുത്തു. അവിടത്തെ ക്ലിനിക്കല്‍ ട്രയലിന്റെ വിഷയമായിരുന്നു ഞാന്‍. ഒരു ഗിനിപ്പന്നിയെ പോലെയാണെന്ന് പറയാം.

    ഞാന്‍ മാത്രമായിരുന്നില്ല

    ഞാന്‍ മാത്രമായിരുന്നില്ല

    എന്നെ പോലെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തിന്. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഞാന്‍. അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു വ്യക്തിയും- മംമ്ത പറഞ്ഞു.

    English summary
    Mamta Mohandas about her treatment in US for Cancer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X