twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത

    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയ്ക്ക് പിന്നിലെ സംഭവങ്ങളും പുറത്തുവന്നത് ഇതോടെയാണ്. മറ്റെല്ലാ മേഖലകളിലേയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന ആശയം ഉയര്‍ന്നുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. ഇത്തരത്തില്‍ വനിതകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിച്ചതിന്റെ അനിഷ്ടം പ്രകടമാക്കി നിരവധി പേര്‍ അന്നേ രംഗത്തുവന്നിരുന്നു.

    താരസംഘടനയായ എഎംഎംഎ യുള്ളപ്പോള്‍ ഡബ്ലുസിസി വേണ്ടിയിരുന്നില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. വനിതകള്‍ക്ക് മാത്രമായ രൂപീകരിച്ച സംഘടനയെ പരസ്യമായി വിമര്‍ശിച്ച് അഭിനേത്രികള്‍ രംഗത്തുവന്നിരുന്നു. ആക്രമണത്തിന് ഇരയായ നടിക്ക് ശക്തമായ പിന്തുണ നല്‍കി വനിതാസംഘടന ഒപ്പമുണ്ട്. നടിക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു. ഡബ്ലുസിസിയും അമ്മയുമായുള്ള അഭിപ്രായഭിന്നതകളും വിയോജിപ്പുമൊക്കെ പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. ഡബ്ലുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ലായിരുന്നുവെന്നാണ് മംമ്ത മോഹന്‍ദാസും പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    ഡബ്ലുസിസിയുടെ ആവശ്യമില്ല

    ഡബ്ലുസിസിയുടെ ആവശ്യമില്ല

    സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വനിതാസംഘടനയുടെ ആവശ്യമുണ്ടായിരുന്നില്ലെന്ന് മംമ്ത മോഹന്‍ദാസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. സംഘടനയില്‍ ചേരാന്‍ താരം വിസമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് താരം കൃത്യമായി തന്റെ നിലപാട് വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നു. അത് പെട്ടെന്നുണ്ടായ സംഭവമല്ല. വളരെ മുന്‍പ് തന്നെ തുടങ്ങിയ പ്രശ്‌നമാണെന്നും താരം പറയുന്നു.

    പരിണിത ഫലങ്ങള്‍ കൂടി നേരിടാന്‍ തയ്യാറാവണം

    പരിണിത ഫലങ്ങള്‍ കൂടി നേരിടാന്‍ തയ്യാറാവണം

    ആക്രമിക്കപ്പെട്ട നടിയോട് കുറ്റാരോപിതനായ നടന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയിലെ പലരും ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം വളരെ നേരത്തെ തുടങ്ങിയതാണെന്നാണ് മംമ്തയും പറയുന്നത്. ഒരു പ്രശ്‌നം ഉണ്ടാക്കുമ്പോഴോ, ഒരു വിഷയത്തില്‍ ഇടപെടുമ്പോളോ അതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായേക്കാവുന്ന കാര്യങ്ങള്‍ കൂടി നേരിടാനും തയ്യാറാവണമെന്നും താരം പറയുന്നു.

    അമ്മയില്‍ അംഗത്വമുണ്ട്

    അമ്മയില്‍ അംഗത്വമുണ്ട്

    താരസംഘടനയായ അമ്മയുടെ ഒരു യോഗത്തിലോ മറ്റോ ആണ് താന്‍ പങ്കെടുത്തത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അമ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിലയിരുത്താന്‍ തനിക്ക് കഴിയില്ല. സ്വന്തം കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് താന്‍. വരുന്നു, ജോലി ചെയ്യുന്നു, തിരിച്ചുപോകുന്നു ഇതാണ് തന്റെ സമീപനമെന്ന് താരം പറയുന്നു. ഡബ്ലുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെയില്ലായിരുന്നു. അതേക്കുറിച്ച് തന്നോടാരും അഭിപ്രായം ചോദിച്ചിട്ടുമില്ല. സ്ത്രീകളുടെ പ്രശനം പരിഹരിക്കുന്നതിനായി ഇത്തരത്തിലുള്ള ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

     നയനിലെ അനുഭവം

    നയനിലെ അനുഭവം

    പൃഥ്വിരാജ് നായകനായെത്തുന്ന നയനില്‍ സുപ്രധാന കഥാപാത്രമായി മംമ്തയും എത്തുന്നുണ്ട്. സംവിധായകനായ ജെനൂസ് മുഹമ്മദിനെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും താരം പറയുന്നു. കമല്‍ ചിത്രമായ സെല്ലുലോയ്ഡില്‍ സഹസംവിധായകനായി ജെനൂസുണ്ടായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും സംയുക്തമായാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. നടനെന്ന നിലയില്‍ മാത്രമല്ല നിര്‍മ്മാതാവെന്ന നിലയില്‍ പൃഥ്വിയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്നും താരത്തോട് ചോദിച്ചിരുന്നു. മണാലിയിലെയും ഡല്‍ഹിയിലെയും ഷെഡ്യൂളിലാണ് താന്‍ പങ്കെടുത്തത്. സൈക്കോളജിക്കല്‍ സയന്റിഫിക് ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

    വീണ്ടും തമിഴിലേക്ക്

    വീണ്ടും തമിഴിലേക്ക്

    മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് മംമ്ത മോഹന്‍ദാസ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. പ്രഭുദേവയ്‌ക്കൊപ്പമാണ് താരം അഭിനയിക്കുന്നത്. ഡൗണ്‍ റ്റു എര്‍ത്തായ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് വളരെ നല്ലൊരനുഭവമായി മാറുമെന്ന പ്രതീക്ഷയും പങ്കുവെച്ചിട്ടുണ്ട് താരം.

    മോശമായി പെരുമാറുന്നവര്‍

    മോശമായി പെരുമാറുന്നവര്‍

    ലൈംഗികമായി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാററുന്നവരെ പോത്സാഹിപ്പിച്ചിട്ടുണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നത്. മറ്റൊന്നും ഉദ്ദേശിച്ചല്ല ഇങ്ങനെ പറയുന്നത്. അത്തരത്തിലുള്ള മോശം സംഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നും താരം വ്യക്തമാക്കി.

    English summary
    Mamtha Mohandas about her stand in formation of WCC
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X