For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയോട് നന്ദി പറയണം; പൊന്നിയിൻ സെൽവനെക്കുറിച്ച് മണിരത്നം

  |

  സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമയാണ് പൊന്നിയിൻ സെൽവൻ. ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ ഒരുക്കിയിരിക്കുന്നത് സംവിധായകൻ മണിരത്നം ആണ്. വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, പ്രഭു, കാർത്തി, ജയം രവി, റഹ്മാൻ, പ്രകാശ് രാജ്, ശോഭിത ധുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരനിര സിനിമയിൽ എത്തുന്നുണ്ട്.

  കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. പത്താംനൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ കഥയാണ് പൊന്നിയിൻ സെൽവൻ പറയുന്നത്. മുമ്പ് പല പ്രമുഖർ ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. അതിനാൽ തന്നെ ഹിറ്റ് മേക്കറായ മണിരത്നത്തിന്റെ ദൃശ്യാവിഷ്കാരം നോവലിന് വരുന്നതിൽ സിനിമാ പ്രേക്ഷകരും വൻ പ്രതീക്ഷയിലാണ്. 1958 ൽ എംജിആർ പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.

  Also Read: അമ്മയ്ക്ക് കുറച്ചു ദിവസം സംസാരിക്കാൻ കഴിയില്ല, ഡിസ്‌ചാർജായി; പുതിയ വിവരങ്ങൾ പങ്കുവച്ച് സൗഭാഗ്യ

  2015 ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രമാണ് പൊന്നിയിൻ സെൽവസെ ആസ്പദമാക്കി പുറത്തിറങ്ങിയത്. എട്ട് വർഷമെടുത്താണ് ചെന്നൈയിലെ റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ ഇത് നിർമ്മിച്ചത്. 2400 പേജുകളുള്ള നോവൽ ഏകദേശം മൂന്ന് വർഷവും ആറ് മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി പൂർത്തിയാക്കിയത്.

  ഇത് സിനിമയാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മണിരത്നം പൂർത്തീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
  ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും ട്രെയ്ലറുമെല്ലാം ഇതിനകം ഹിറ്റ് ആയിട്ടുണ്ട്.

  Also Read: 'ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്, പക്ഷെ ആളുകൾ‌ കരുതിയിരിക്കുന്നത് മേനക എന്റെ ഭാര്യയാണെന്നാണ്'; ശങ്കർ

  ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പൊന്നിയിൻ സെൽവൻ ടീം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. സിനിമയിൽ നടൻ മമ്മൂട്ടിയുടെ ശബ്ദവും ഉപയോ​ഗിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്തുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയെക്കുറിച്ചും മണിരത്നം സംസാരിച്ചു.

  'മമ്മൂട്ടി സാറിനോട് നന്ദി പറയേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്താനായി ഒരാളെ വേണം, നിങ്ങൾ വോയ്സ് ഓവർ നൽകുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിന് ശേഷം മമ്മൂട്ടി പറഞ്ഞത് എനിക്ക് അയക്കൂ ഞാൻ ചെയ്തു തരാമെന്നാണ്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദ​ത്തിലൂടെ ആയിരിക്കും,' മണിരത്നം പറഞ്ഞു.

  Also Read: 'നിന്റെ അഭിനയം പോര, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പഠിക്കണം'; ഷാരൂഖ് പറഞ്ഞത് കജോൾ ഓർത്തപ്പോൾ!

  തിരുവന്തപുരത്തെ നിശാ​ഗന്ധി സ്റ്റേഡിയത്തിലാണ് പൊന്നിയിൻ സെൽവൻ ടീം പ്രൊമോഷന് എത്തിയത്. വിക്രം, കാർത്തി, ജയംരവി, ജയറാം, പ്രഭു, റഹ്മാൻ, തൃഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാഹുബലിക്ക് ശേഷം തെന്നിന്ത്യയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയെന്ന പ്ര

  ത്യേകതയും പൊന്നിയിൻ സെൽവനുണ്ട്. പഴയ കാലത്തെ സെന്തമിഴ് ആണ് സിനിമയിലെ കഥാപാത്രങ്ങളെല്ലാം സംസാരിക്കുന്നത്. വളരെ സൂക്ഷ്മമായാണ് മണിരത്നം സിനിമ ഒരിക്കിയതെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിൽ അഭിനേതാക്കൾ ധരിച്ചിരിക്കുന്നതെല്ലാം യഥാർത്ഥ ആഭരണങ്ങളാണ്.

  Read more about: mamootty mani ratnam
  English summary
  mani ratnam about mammootty's contribution to ponniyin selvan movie; says had to thank him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X