Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
രജനീകാന്ത് ചിത്രം പേട്ടയില്‍ മണികണ്ഠനും! ലൊക്കേഷനില്‍ മക്കള്സെല്വനൊപ്പമുളള ചിത്രം പങ്കുവെച്ച് താരം
സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് പേട്ട. കാലയ്ക്ക് ശേഷം തലൈവരുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മക്കള്‍ സെല്വന് വിജയ് സേതുപതിയും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്.
മാത്തന്റെ അപ്പു ഇനി വിശാലിന്റെ നായിക! സുന്ദര്‍ സി ചിത്രത്തിലൂടെ ഐശ്വര്യ ലക്ഷ്മി തമിഴിലേക്ക്!!
തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് തലൈവര്‍ എത്തുന്നത്. ദുല്‍ഖര്‍ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന് ആചാരിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്,
വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മണികണ്ഠന് ഇക്കാര്യം അറിയിച്ചിരുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് തലൈവരുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ കൃഷ്ണന്,സിമ്രാന് തുടങ്ങിയവര്‍ ചിത്രത്തില്‍ നായികമാരായി എത്തുന്നു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. ബോബി സിംഹ,സനന്ത്,മേഘാ ആകാശ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ രജനിയുടെ ഗെറ്റപ്പ് കാണിച്ചുകൊണ്ടായിരുന്നു മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് തലൈവരെ മോഷന്‍ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. പീറ്റര്‍ ഹെയ്ന് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നു.
നെടുമുടി വേണു വീണ്ടും തമിഴിലേക്ക്! കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിലൂടെ നടന്റെ തിരിച്ചുവരവ്!!
യഥാര്‍ത്ഥ സംഭവകഥയില്‍ പ്രചോദനമുള്‍ക്കൊണ്ടുളള ഒരു ഫിക്ഷനാണ് വൈറസ്! ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി