For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒന്നരമാസം കൊണ്ട് കുറച്ചത് 15 കിലോ!! ഇത് മാണികണ്ഠൻ മധുര പ്രതികാരം...

|

സൂപ്പർ താരങ്ങളുടെ പഞ്ച് ഡയലോഗും മാസ് എൻട്രിയും തട്ട് പൊളിപ്പൻ പാട്ടും പ്രണയവും ചെയ്സിങ്ങിനും മാത്രമല്ല പ്രേക്ഷകർ കയ്യടിക്കുന്നത്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിലും നല്ല സിനികളേയു മികച്ച അഭിനേതാക്കൾക്കും മികച്ച പിന്തുണ നൽകി ഹൃദയത്തോട് ചേർത്തു നിർത്തുവരാണ് മലയാളി പ്രേക്ഷകർ. ഇത്തരത്തിലുളള നിരവധി സിനിമകൾ മലയാളത്തിൽ പിറന്നിട്ടുമുണ്ട്.

ഉണ്ണി മുകുന്ദന്റെ സഹോദരൻ അഭിനയത്തിലേക്ക്!! ശ്രദ്ധേയമാകുന്നു 'നീയെന്‍ സഖി' ഗാനം, കാണൂ

2016 ൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു കമ്മട്ടിപ്പാടം. ദുൽഖർ, വിനായകൻ, മണികണ്ഠൻ ആചാരി എന്നിവർ തകർപ്പൻ പ്രകടനമായികരുന്നു ചിത്രത്തിൽ കാഴ്ചവെച്ചത്. പി ബാലചന്ദ്രൻ തിരക്കഥ എഴുതി രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. വർഷങ്ങൾ എത്ര കഴിഞ്ഞാലും കൃഷ്ണൻ, ഗംഗ, ബാലൻ എന്നിവർ ഒരിക്കലും പോലും പ്രേക്ഷകരുടെ മനസ്സിൽ നിന്ന് പോകുകയില്ല. കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ താരമാണ് മണികണ്ഠൻ. ആ ഒറ്റ കഥാപാത്രം കൊണ്ട് മികച്ച സ്വഭാവ നടൻ എന്ന പുരസ്കാരത്തിന് അർഹനായി. സിനിമയോടുളള അടങ്ങാനാവാത്ത് അതിനിവേശമാണ് മണികണ്ഠന്റെ ഈ വിജയത്തിനു പിന്നിൽ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഇദ്ദേഹം തയ്യാറാണ്. ഇതു തന്നെയാണ് വിജയത്തിന്റെ രഹസ്യവും. വെറും ഒന്നര മാസം കൊണ്ട് ശരീര ഭാരം കുറച്ചിരിക്കുകയാണ് താരം. എന്തിന് വേണ്ടിയാണെന്ന് അറിയാമോ.. തുടർന്ന് വായിക്കും..

ശ്രീദേവിയുടെ ബയോപിക് എവിടെ!! തൽക്കാലമില്ല... വെളിപ്പെടുത്തലുമായി ബോണി കപൂർ

15 കിലോ കുറച്ചു

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ശരീര ഭാരം കുറച്ചതിനെ കുറിച്ച് മണികണ്ഞൻ പറഞ്ഞത്. ഒന്നര മാസത്തെ കഠിന പ്രയത്നം കൊണ്ടാണ് താരം ശരീരഭാരം കുറച്ചത്. സിനിമ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ശരീര ഘടനയിലും രൂപത്തിലും താരങ്ങൾ മാറ്റം വരുത്താറുണ്ട്. എന്നാൽ ഇവിടെ കണികണ്ഠൻ ആ വലിയ ചലഞ്ച് ഏറ്റെടുത്തത് സിനിമയ്ക്ക് വേണ്ടിയല്ല എന്നുളളതാണ് ഏറെ ശ്രദ്ധേയം.

പുലി ജന്മം

ഒന്നര മാസം കൊണ്ട് 15 കിലോ ഭാരമായരുന്നു താരം കുറച്ചത്. നടൻ മുരളി അനശ്വരമാക്കിയ പുലി ജന്മം എന്ന സിനിമയുടെ നാടക രൂപത്തിനു വേണ്ടിയായിരുന്നു ശരീര ഭാരം കുറച്ചത്. നടൻ മുരളി മുരളി മികച്ച പ്രകടനം കാഴ്ചവെച്ച ആ കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. ആ വേഷം എങ്ങനെ മനോഹരമാക്കാമെന്നുമാത്രമായിരുന്നു മനസ്സിൽ. മെയ് വഴക്കം ഏറ്റവും അധികം വേണ്ട കഥാപാത്രമായിരുന്നു. അതിനു വേണ്ടിയായിരുന്നു ശരീരം ഭാരം കുറച്ചത്. താരം പറഞ്ഞു.

ഭാരം കുറയ്ക്കാൻ ചെയ്തത്

ശരീരം ഭാരം കുറയ്ക്കുന്നതിന് ഭക്ഷം ശരിയ്ക്കും വെട്ടിക്കുറച്ചു. ചേറ് പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. കൂടാതെ സൈക്കിളിങ് തുടങ്ങി ഇങ്ങനെയായിരുന്നു ശരീര ഭാരം കുറച്ചത്. അതേ സമയം ഒറ്റയടിയ്ക്ക് ഇത്രയും ഭാരം കുറയ്ക്കുന്നത് ആരേഗ്യത്തെ ബാധിക്കില്ലേ എന്നു ചോദിച്ച ചോദ്യത്തിന് മണികണ്ഠന്റെ പക്കൽ ഒറ്റ ഉത്തര മാത്രമേയുണ്ടായിരുന്നുള്ളൂ. ആ കഥാപാത്രം ചെയ്യൻ തനിയ്ക്ക് സാധിക്കുമെന്നുള്ള ഒറ്റ ഉറപ്പിലാണ് അണിയറ പ്രവവർത്തകർ എന്നെ തേടിയെത്തിയത്. നൂറ് ശതമാനം റിസൾട്ട് നൽകേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ എന്ത് റിസ്ക്ക് എടുക്കാനും തയ്യാറാണെന്ന് താരം പറഞ്ഞു.

കയ്യിൽ നിന്ന് പോയി

കുട്ടിക്കാലത്ത് സ്റ്റേജ് ഷോകളിൽ കസറിയ നടിനടന്മാരുടെ ശരീര ഭംഗിയും ശബ്ദഗാംഭീര്യവുമാണ് തന്നെ നാടകത്തിലേയ്ക്ക അടുപ്പിച്ചത്. എന്നാൽ അഗ്രഹിച്ച പല വേഷങ്ങളും കിട്ടാതെ പോയി. മറ്റു ചിലതൊക്കെ കൈയ്യെത്തും ദൂരത്ത് നിന്ന് തെന്നി മാറി പോകുകയായിരുന്നെന്നും താരം പറഞ്ഞു, സ്റ്റാറാൻ സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇതിനെ കുറിച്ച് പറഞ്ഞത്.

English summary
manikandan achari say about weight loss for pulijanam drama

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more