For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ജു വാര്യര്‍ സുരക്ഷിത സ്ഥലത്താണ്! 'കയറ്റ'ത്തിനിടയില്‍ കുരുങ്ങിയെങ്കിലും ആശ്വാസ വാര്‍ത്തയെത്തി!

|

സിനിമാചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍ കുരുങ്ങിയതായുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. കനത്ത മഴയിലും മണ്ണിലിടിച്ചിലുമൊക്കെയായി ഗതാഗതവും വാര്‍ത്താവിനിമയവുമൊക്കെ ദുഷ്‌കരമായ മേഖലയിലായിരുന്നു താരവും സംഘവും. സനല്‍ കുമാര്‍ ശശിധരന്റെ പുതിയ സിനിമയായ ചോലയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഇവര്‍ ഹിമാചലിലേക്ക് പോയത്. ചത്ര എന്ന സ്ഥലത്തിലായിരുന്നു സിനിമാസംഘം കുരുങ്ങിയത്. സഹോദരനെ വിളിച്ച് മഞ്ജു വാര്യരായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

മധു വാര്യരായിരുന്നു സഹോദരിയടക്കമുള്ള സിനിമാസംഘത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യസഹമന്ത്രിയായ വി മുരളീധരനെ ബന്ധപ്പെട്ടത്. ഇതിന് പിന്നാലെയായാണ് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടത്. സിനിമാസംഘം സുരക്ഷിതമായ സ്ഥലത്താണുള്ളതെന്നും ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ ബേസ് ക്യാംപിലേക്ക് ടെങ്ങുന്നില്ലെന്നും അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവരങ്ങള്‍ പങ്കുവെച്ചത്.

ചിത്രീകരണത്തിനായി പോയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കി വി മുരളീധരന്‍ എത്തിയതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. മാണ്ടി ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നുവെന്നും സിനിമാലംഘത്തെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരും അവിടെ കുരുങ്ങിക്കിടക്കുന്നില്ലെന്ന വിവരമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

22 കിലോ മീറ്റര്‍ അകലെയുള്ള കോക്‌സാര്‍ എന്ന സ്ഥലത്താണ് ബേസ് ക്യാമ്പ്. വാഹന സൗകര്യമില്ലാത്തതിനാല്‍ ക്യാമ്പിലേക്ക് നടക്കേണ്ടി വരുമെന്നും നടക്കാന്‍ പറ്റാത്തവര്‍ക്ക് സട്രക്ചര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചത്. ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാവാത്തതിനാല്‍ ഇപ്പോള്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് മഞ്ജു വാര്യരും സംഘവും വ്യക്തമാക്കിയതായും വി മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു.

ചോലയ്ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്റേതായി ഒരുങ്ങുന്ന സിനിമയാണ് കയറ്റം. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്. സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹം തന്നെയാണ്. എസ് ദുര്‍ഗയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദേവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 30 ഓളം പേരടങ്ങുന്ന സംഘം മൂന്നാഴ്ചയായി ഹിമാചലിലാണ്.

നാട്ടിലെ പ്രളയത്തെക്കുറിച്ച് സഹോദരി അറിഞ്ഞിട്ടില്ലെന്നും വീട്ടില്‍ വെളളം കയറിയതിനാല്‍ അമ്മ തനിക്കൊപ്പമാണെന്നും മധു വാര്യര്‍ പറഞ്ഞിരുന്നു. പ്രളയബാധിതരെ സഹായിക്കാനായി താരങ്ങളെത്തിയപ്പോള്‍ മഞ്ജു വാര്യരുടെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഹിമാചല്‍ പ്രദേശിലായിരുന്നുവെന്നറിഞ്ഞതോടെയാണ് വിമര്‍ശകരും മൗനം പാലിച്ചത്. ക്യാംപുകളിലേക്ക് നേരിട്ടെത്തിയും കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമൊക്കെയായി താരങ്ങള്‍ മുന്‍നിരയിലുണ്ടായിരുന്നു.

നവ്യ നായര്‍ ഇതെന്തിനുള്ള പുറപ്പാടിലാണാവോ? ശരിക്കും കിളി പോയെന്ന് താരം! വീഡിയോ വൈറലാവുന്നു!

ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മഞ്ജു വാര്യര്‍, മലയാളത്തിന്‍രെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജുവും. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറിനിരുന്നുവെങ്കിലും ശക്തമായ പിന്തുണയായിരുന്നു രണ്ടാം വരവിന് ലഭിച്ചത്.

കരിക്കില്‍ ടൊവിനോ തോമസിന്‍റെ കിടുക്കാച്ചി എന്‍ട്രി! മുഴുവന്‍ ഇഞ്ചക്ഷന്‍ കുത്തിയുണ്ടാക്കിയതാ! വീഡിയോ

പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | #KeralaFloods | FilmiBeat Malayalam

ജാക്ക് ആന്‍ഡ് ജില്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായതാണ്. രണ്ടാം വരവില്‍ വേറിട്ട അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ലൂസിഫറിലെ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ഇതൊന്നും മഞ്ജു അറിഞ്ഞിട്ടില്ല! വെള്ളപ്പൊക്കം കാരണം അമ്മ തനിക്കൊപ്പമാണെന്നും മധു വാര്യര്‍!

English summary
Manju Warrier and Team in Safe Place, Latest Updation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more