Just In
- 56 min ago
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം, ഫൈസല്‍ റാസിയുടെയും ശിഖയുടെയും കഥ..!
- 1 hr ago
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- 1 hr ago
അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്
- 2 hrs ago
എല്ലാ സ്ത്രീകളോടും തൊഴുകൈയോടെ മാപ്പ് പറയു! ലജ്ജ തോന്നുന്നു, സംവിധായകനോട് അമ്മ
Don't Miss!
- Lifestyle
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: റെക്കോര്‍ഡിനരികെ കെഎല്‍ രാഹുല്‍
- News
സജ്ജനറിനേയും പോലീസിനേയും ആഘോഷിച്ച് ജനം; വാറങ്കല്‍ ഇര പ്രണിത പറയുന്നത് ഇതാണ്
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
ലൂസിഫറും ഒടിയനും നല്കിയ സന്തോഷം! മോഹന്‍ലാലിനോട് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍! ചിത്രങ്ങള്‍ വൈറല്‍!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ മഞ്ജു വാര്യര്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. പ്രേക്ഷക മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്ക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. അമ്പരപ്പിക്കുന്ന ഭാവപ്രകടനവുമായി താരമെത്തിയപ്പോഴൊക്കെ ആരാധകര്‍ക്കും സന്തോഷമായിരുന്നു. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മോഹന്‍ലാലിനൊപ്പമുള്ള വരവില്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ലൂസിഫറില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്മാരാക്കി സിനിമയൊരുക്കാനുള്ള സ്വപ്നത്തെക്കുറിച്ച് നേരത്തെ പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളിലും മറ്റുമായി രാജുവിനെ കണ്ടിരുന്നുവെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും ലൂസിഫറിലൂടെ അത് മാറിയെന്നുമായിരുന്നു താരം പറഞ്ഞത്. ബോക്സോഫീസില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കിയ സിനിമയുടെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന് പരിപാടിയില്‍ പങ്കെടുക്കാനായി മഞ്ജു വാര്യരും എത്തിയിരുന്നു.
മോഹന്‍ലാലായിരുന്നു മഞ്ജു വാര്യര്‍ക്ക് മൊമന്റോ സമ്മാനിച്ചത്. നിറപുഞ്ചിരിയോടെയായിരുന്നു താരം മൊമന്റോ സ്വീകരിച്ചത്. ഒടിയന്റേയും ലൂസിഫറിന്റേയും ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടേയും വിജയാഘോഷം ഒരുമിച്ചായിരുന്നു നടത്തിയത്. ഇവയില്‍ രണ്ട് സിനിമകളിലും അദ്ദേഹത്തിന്റെ നായികയായെത്തിയത് മഞ്ജുവായിരുന്നു. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നായികയായി എത്തുന്നത് മഞ്ജുവാണ്. ആശീര്‍വാദത്തോടെ ലാലേട്ടന് പരിപാടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. ചിത്രങ്ങള്‍ കാണാം.
മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ താരങ്ങള്‍ വിസമ്മതിച്ചോ? സംഭവിച്ചത് ഇതാണെന്ന് റോഷന് ആന്‍ഡ്രൂസ്