For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ് ഈ സിനിമ! ഷൂട്ട് കഴിഞ്ഞ ചിത്രത്തെ കുറിച്ച് സംവിധായകന്‍

|

ഇക്കൊല്ലം കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് തന്നെ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങിന് വേണ്ടി ഹിമാചലില്‍ പോയ മഞ്ജു വാര്യരും സംഘവും അവിടെ കുടുങ്ങി പോയതോടെയാണ് അതിന്റെ ഭീകരതയും മനസിലാവുന്നത്. മഞ്ജു വാര്യരുടെ കയറ്റം എന്ന സിനിമയുടെ ഷൂട്ടിങിന് വേണ്ടിയായിരുന്നു ലേഡി സൂപ്പര്‍സ്റ്റാര്‍ അടക്കമുള്ള താരങ്ങള്‍ ഹിമാചലില്‍ എത്തിയത്.

ഇപ്പോഴിതാ 'കയറ്റം' ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സംവിധായകന്‍ സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു കയറ്റം എന്ന സിനിമയെന്നാണ് സംവിധായകന്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.

എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്. പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചു പോകുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്‌നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്‍ ഒരു നൊസ്‌റാള്‍ജിയയാവും.

ഈ യാത്രയില്‍ കൂടെ നടന്ന Niv Mathew, Jiju Antony, Manju Warrier, Chandru Selvaraj, Ratheesh Kumar, Raveendran Chandini Devi, Dileep Daz, Sujith Koyickal, Vedh Gaurav, Devan, Ashitha, Aastha Gupta, Sonith Chandran, Nived Mohandas, Bineesh Chandran, Binu, Firoz, Asish Gopi Bibin A Unni Alwin, Sharun Santosh Samvidanand അങ്ങനെ എത്രയധികംപേര്‍. എല്ലാവര്‍ക്കും നന്ദി.. ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്‍ക്കും നന്ദി. എന്നും സനല്‍ കുമാര്‍ ശശീധരന്‍ പറയുന്നു.

എസ് ദുര്‍ഗ, ചേല എന്നീ സിനിമകള്‍ക്ക് ശേഷം സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കയറ്റം'. ംവിധാനത്തിനൊപ്പം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും സനല്‍ കുമാര്‍ ശശീധരന്‍ തന്നെയാണ്.മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ എസ് ദുര്‍ഗയിലൂടെ ശ്രദ്ധേയനായ വേദ് ആണ് മറ്റൊരു താരം. ഇവര്‍ക്കൊപ്പം ഉത്തരേന്ത്യയിലെ നായക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നതായിട്ടാണ് സൂചന. സ അരുണ മാത്യൂ, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

പ്രധാനമായും ഹിമാചലില്‍ നിന്നും ഷൂട്ട് ചെയ്ത ചിത്രമായിരുന്നു കയറ്റം. ഷൂട്ടിങ് സംഘം ഹിമാചലില്‍ കുടുങ്ങിയതോടെയായിരുന്നു ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായും പുറത്ത് വന്നത്. മഴ കനത്തതോടെ ഛത്രു എന്ന സ്ഥലത്ത് സിനിമാ സംഘം കുടുങ്ങി പോവുകയായിരുന്നു. മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശീധരന്‍ മറ്റ് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്ന് മുപ്പതോളം ആളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമെല്ലാം ഇടപെട്ട് ഇവരെ അതിവേഗം രക്ഷിക്കുകയാായിരുന്നു.

നിറവയര്‍ ചിത്രവുമായി പൂര്‍ണിമ, ക്യൂട്ട് ചിത്രങ്ങളുമായി ഇന്ദ്രജിത്തും പൃഥ്വിരാജും!എങ്ങും ആശംസപ്രവാഹം

English summary
Manju Warrier Movie Kayattam Shoot Over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more