Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
'അഭിനയിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു, അവരും'; അജിത് ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യര്‍
തമിഴകത്തിന്റെ സ്വന്തം അജിത്തിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയാകുന്ന വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എച്ച്. വിനോദ് സംവിധാനം ചെയ്ത് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മഞ്ജുവിന്റെ രണ്ടാമത് തമിഴ് ചിത്രമാണിത്.
എന്തുകൊണ്ട് അജിത്തിന്റെ ചിത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു താന്‍ അജിത്തിന്റെ ചിത്രത്തില്‍ നായികയാകാന്‍ തയ്യാറെടുക്കുന്നതായും ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ചും മഞ്ജു വെളിപ്പെടുത്തിയത്.

അതേക്കുറിച്ച് മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ; ' എല്ലാ കാര്യങ്ങളും ഒത്തുവന്നപ്പോള്‍ അങ്ങനെ ഒരു സിനിമ ചെയ്യുകയായിരുന്നു. എന്നെ അഭിനയിപ്പിക്കണം എന്ന് അവര്‍ ആഗ്രഹിച്ചു. ഞാനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് ചെയ്തു. അത്രമാത്രം.' എങ്ങനെയുള്ള ചിത്രമായിരിക്കും ഇതെന്ന ചോദ്യത്തിന് മഞ്ജു ഉത്തരം നല്‍കിയില്ല. അത് സസ്പെന്‍സായി തന്നെ ഇരിക്കട്ടെ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
അജിത്ത് നായകനാകുന്ന 61-ാം ചിത്രമാണ് #AK61. ചിത്രത്തിന്റെ തിരക്കഥ കേട്ട മഞ്ജു വാര്യര്‍ സിനിമയ്ക്കായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണത്തിനായി മഞ്ജു ഹൈദരാബാദിലെ ഷൂട്ടിങ്ങ് സെറ്റിലേക്കെത്തും.
അതേക്കുറിച്ച് സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നതിങ്ങനെ: 'അജിത്തിന്റെ നായികാ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി പുതിയൊരു താരജോഡിയെയാണ് സംവിധായകന് വേണ്ടിയിരുന്നത്. അതിനായി മഞ്ജുവിന്റെ മുഖം തീര്‍ച്ചയായും യോജിക്കുന്നുണ്ട്. കഥാപാത്രത്തിനായി വളരെ കരുത്തുറ്റ ഒരു നായികയെയാണ് ആവശ്യം. ഈ വര്‍ഷമാദ്യം സിനിമയ്ക്കായി അണിയറപ്രവര്‍ത്തകര്‍ മഞ്ജുവിനെ സമീപിച്ചിരുന്നു. അടുത്തിടെയാണ് കഥ കേള്‍ക്കുകയും കരാര്‍ ഒപ്പിടുകയും ചെയ്തത്.'

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ഒരു ത്രില്ലറായി ഒരുക്കുന്ന ചിത്രം ഒരു വലിയ ബാങ്ക് കൊള്ളയുടെ കഥയാണ് പറയുന്നത്. കഴിഞ്ഞ മാസം തന്നെ അജിത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇനി മഞ്ജുവും സിനിമയ്ക്കായി ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. നേരത്തെ അസുരന് എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിച്ചിരുന്നു. അസുരനിലെ മഞ്ജുവിന്റെ കഥാപാത്രം ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മേരി ആവാസ് സുനോ, ജാക്ക് ആന്‍ഡ് ജില് എന്നീ ചിത്രങ്ങളാണ് ഇനി മഞ്ജു വാര്യരുടേതായി മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങാനുള്ളത്.

എച്ച്. വിനോദിന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വാലിമൈ ആയിരുന്നു അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ബോക്സ് ഓഫീസിലില്‍ വാലിമൈ ഹിറ്റായിരുന്നുവെങ്കിലും സിനിമാനിരൂപകര്‍ ഏറെ വിമര്‍ശിച്ച ചിത്രമായിരുന്നു ഇത്. ബോണി കപൂറായിരുന്നു ഈ ചിത്രത്തിന്റെയും നിര്‍മ്മാതാവ്. #AK61 അജിത്തിനൊപ്പമുള്ള ബോണി കപൂറിന്റെ മൂന്നാമത്തെ ചിത്രമാണ്.
ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായിരുന്ന നേര്‍കൊണ്ട പാര്വൈയിലാണ് എച്ച് വിനോദ് ബോണി കപൂര്‍ അജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ പിറന്ന രണ്ടാമത്തെ ചിത്രമായിരുന്നു വാലിമൈ.
#AK61 ന് ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഇനി അജിത്തിനെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അജിത്തുമായുള്ള തന്റെ സ്വപ്നസിനിമയെക്കുറിച്ച് നേരത്തെ തന്നെ വിഘ്നേശ് ശിവന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
-
നീയാണ് ഈ ഷോ കൊണ്ടു പോകുന്നത്, നീയാണ് വിന്നര്‍! റിയാസിനോട് റോബിന്; പിണക്കം മറന്ന് താരങ്ങള്‍
-
ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം
-
'മൈക്കിളെ നിനക്കും ഇതുപോലൊരെണ്ണം വാങ്ങിക്കൂടേ'; ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ ഞെട്ടിച്ച ആ 'അമ്മ' ഇവരാണ്