Just In
- 13 hrs ago
മമ്മൂട്ടിയ്ക്കൊപ്പം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം! പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
- 13 hrs ago
ആഷിക്ക് അബുവിന്റെ 'പെണ്ണും ചെറുക്കനും' വരുന്നു! മുഖ്യ വേഷങ്ങളില്‍ റോഷന് മാത്യൂവും ദര്‍ശനയും
- 14 hrs ago
മാനഭംഗപ്പെടുന്ന കഥാപാത്രമായി അഭിനയിച്ചു! പിന്നെ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച് രാധിക ആപ്തെ
- 14 hrs ago
പ്രണയ സാഫല്യം! സംവിധായകന് ശ്രീജിത്ത് വിവാഹിതനായി, വധു ബംഗ്ലാദേശ് നടി
Don't Miss!
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- News
ഉന്നാവ് കേസ്; ദില്ലിയിൽ നടന്ന പ്രതിഷേധ റാലിക്കിടെ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു
- Sports
ISL: വന്നു, കണ്ടു, കീഴടക്കി — നോര്‍ത്ത് ഈസ്റ്റിനെതിരെ കൊല്‍ക്കത്തയ്ക്ക് തകർപ്പൻ ജയം
- Technology
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- Automobiles
2019 നവംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ഹ്യുണ്ടായി
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
നിങ്ങളുടെ കരുതല്‍ നിറഞ്ഞ സ്നേഹമാണ് എന്റെ ഊര്‍ജം! പിന്തുണ വേണമെന്ന് മഞ്ജു വാര്യര്‍! കുറിപ്പ് വൈറല്‍!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യരും റോഷന് ആന്‍ഡ്രൂസും വീണ്ടും ഒരുമിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിരുന്നു. ഹൗ ഓള്‍ഡ് ആര്യൂവിനെ സ്വീകരിച്ചത് പോലെ അടുത്ത ചിത്രത്തേയും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നിരുപമയെ സ്വീകരിച്ച നിങ്ങള്‍ ഓരോരുത്തരുടേയും കരുതല്‍ നിറഞ്ഞ സ്നേഹമാണ് എന്റെ ഊര്‍ജ്ജം. പ്രതി പൂവന്‍കോഴിയില്‍ മാധുരിയായാണ് താനെത്തുന്നതെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്.
നവംബര്‍ 20ന് ചിത്രത്തിന്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നും ആദ്യഗാനം 21 ന് എത്തുമെന്നും മഞ്ജു വാര്യര്‍ കുറിച്ചിട്ടുണ്ട്. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. രണ്ടാംവരവിലാണ് സിനിമ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് താരവും കൂടുതലായി ചിന്തിച്ചുതുടങ്ങിയത്. മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചതെല്ലാം.
വേറിട്ട കഥാപാത്രങ്ങളും അസാമാന്യ അഭിനയമികവും പുറത്തെടുത്താണ് മഞ്ജു വാര്യര്‍ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പുതിയ ചിത്രവും തരംഗമായി മാറിയിരുന്നു. മമ്മൂട്ടിക്ക് പഠിക്കുകയാണോ മഞ്ജു വാര്യര്‍ എന്നായിരുന്നു ചിത്രം കണ്ട് ആരാധകര്‍ ചോദിച്ചത്. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.