For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മ'യുടെ വാക്‌സിനേഷന്‍ ഡ്രൈവ് ചടങ്ങില്‍ മഞ്ജു വാര്യര്‍, നടി പറഞ്ഞത് കാണാം

  |

  സിനിമയിലേക്കുളള രണ്ടാം വരവില്‍ ശ്രദ്ധേയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമുളള സിനിമകള്‍ നടിയുടെതായി പുറത്തിറങ്ങാറുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന റോഷന്‍ ആന്‍ഡ്രൂസ് സിനിമയിലൂടെ എത്തിയ മഞ്ജു തുടര്‍ന്നും നിരവധി സിനിമകളില്‍ അഭിനയിച്ചു. സൂപ്പര്‍ താരങ്ങളുടെയും യുവ താരങ്ങളുടെയുമെല്ലാം സിനിമകളില്‍ ഭാഗമായി നടി എത്തി. കൈനിറയെ സിനിമകളുമായാണ് മഞ്ജു വാര്യര്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു താരം.

  ഗ്ലാമറസ് ലുക്കുകളില്‍ തിളങ്ങി നടി യാഷിക ആനന്ദ്, ഫോട്ടോസ് കാണാം

  ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജു വാര്യര്‍ തമിഴിലെത്തിയത്. ആദ്യ കോളിവുഡ് ചിത്രം തന്നെ നടിയുടെതായി വലിയ വിജയമാവുകയും ചെയ്തു. അഭിനയത്തിന് പുറമെ ഇപ്പോള്‍ നിര്‍മ്മാണ രംഗത്തുമുണ്ട് താരം. സിനിമാ ചിത്രീകരണങ്ങള്‍ ഇപ്പോഴില്ലാത്തിനാല്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് നടി. മഞ്ജു വാര്യരുടെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുളളത്. അതേസമയം അമ്മ താരസംഘടനയുടെ വാക്‌സിനേഷന്‍ ഡ്രൈവില്‍ നിന്നുളള മഞ്ജുവിന്‌റെ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

  അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സിന്റെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചത്. കൊച്ചിയിലെ അമ്മ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങ് മഞ്ജു വാര്യരാണ് ഉദ്ഘാടനം ചെയ്തത്. ആയൂര്‍വേദ ചികില്‍സയില്‍ ആയതിനാല്‍ പ്രസിഡണ്ട് മോഹന്‍ലാലിന് ചടങ്ങിന് എത്താന്‍ കഴിഞ്ഞില്ല.

  അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ബാബുരാജ്, രമേഷ് പിഷാരടി, രചന നാരായണന്‍കുട്ടി, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം ഉള്‍പ്പെടെയുളള താരങ്ങളെല്ലാം ചടങ്ങിന് എത്തി. ഇവര്‍ക്കൊപ്പം ഹൈബി ഈഡന്‍ എംപി, പിടി തോമസ് എംഎല്‍എ, കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ തുടങ്ങിയവരും ചടങ്ങിന് ഉണ്ടായിരുന്നു. അമൃത ഹോസ്പിറ്റലിന്‌റെ സഹകരണത്തോടെയാണ് അമ്മ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നത്.

  ബാബുരാജാണ് ചടങ്ങില്‍ ആദ്യം വാക്‌സിന്‍ എടുത്തത്. തുടര്‍ന്ന് ഐ ആം വാക്‌സിനേറ്റഡ് എന്ന് എഴുതി നടന്‍ വാക്‌സിനേഷന്‍ ചാര്‍ട്ടില്‍ ഒപ്പിട്ടു. തുടര്‍ന്ന് നിരവധി പേര്‍ വാക്‌സിന്‍ എടുക്കാനായി എത്തി. 'കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നമ്മുടെയൊക്കെ ജീവിതം വിചാരിക്കാത്തതുപോലെ മാറിമറിഞ്ഞിട്ടുണ്ട് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായുളള വലിയൊരു ചുവടുവെയ്പ്പാണ് വാക്‌സിനേറ്റഡ് ആവുകയെന്നത്'.

  'ഇങ്ങനെയൊരു കൂട്ടായ്മയില്‍ നല്ലൊരു കാര്യം നടക്കുമ്പോള്‍ അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. വേഗം നമ്മുടെയൊക്കെ ജീവിതത്തിലെയും ഇന്‍ഡസ്ട്രിയിലേയും പ്രതിസന്ധികള്‍ മാറി പഴയതിലും ഭംഗിയായി എല്ലാം വന്നു ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും' മഞ്ജു പറഞ്ഞു. 'ആറ് ബാച്ചായി അംഗങ്ങളെ തിരിച്ച് 30 പേരെ വെച്ച് ദിവസവും' വാക്‌സിനേഷന്‍ നടത്തുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. 'ഇവര്‍ക്കൊപ്പം അടുത്തുളള റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും വാക്‌സിനേഷനില്‍ പങ്കെടുക്കാനുളള അവസരം താരസംഘടന ഒരുക്കിയിട്ടുണ്ട്'.

  Manju Warrier's new look viral | FilmiBeat Malayalam

  ചിത്ര കടപ്പാട്: ഐസിജി

  English summary
  manju warrier's pictures from association of malayalam movie artists vaccination drive goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X