twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ശിരസ്സ് നമിച്ച്, മനസ്സ് നിറഞ്ഞ് മഞ്ജു വാര്യര്‍

By Soorya Chandran

16 വര്‍ഷത്തെ ഇടവേളക്ക് ശേഷം മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയപ്പോള്‍ വന്‍ വരവല്‍പ്പാണ് മലയാള സിനിമ അവര്‍ക്ക് നല്‍കിയിരിക്കുന്നത്. 16 വര്‍ഷത്തെ തന്റെ വനവാസകാലത്തിനുള്ള മറുപടി കൂടിയാണ് ഈ മഞ്ജു ചിത്രം.

ഇത്രയും നീണ്ട ഗ്യാപ്പിന് ശേഷം തിരിച്ചെത്തിയിട്ടും തന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് മഞ്ജു വാര്യര്‍ക്കുള്ളത് അഗാധമായ സ്‌നേഹവും കടപ്പാടും. ഇക്കാര്യം തുറന്ന് പറയാനും മഞ്ജുവിന് മടിയില്ല. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പ്രേക്ഷകര്‍ക്കുള്ള ഒരു കത്ത് മഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നു

Manu Warrier

'ശിരസ്സുനമിച്ച്... മനസ്സ് നിറഞ്ഞ്' എന്ന തലക്കെട്ടോടെയാണ് കത്ത് തുടങ്ങുന്നത്. 'ഭാഷയും വാക്കുകളും അപൂര്‍ണമാകുന്ന നിമിഷത്തിലാണ് ഞാനിപ്പോള്‍. കളഞ്ഞുപോയ കളിപ്പാട്ടം തിരികെക്കിട്ടിയ കുട്ടിയുടെ അവസ്ഥ. കണ്ണ് നിറയുന്നു, മനസ്സും...' കത്ത് തുടരുന്നു.

'നഷ്ടപ്പെട്ടുപോയ ഇന്നലെകള്‍ കൂടിയാണ് നിങ്ങളെനിക്ക് തിരികെ തന്നത്. നന്ദിയെന്ന രണ്ടക്ഷരത്തിന് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമാണ് എന്റെ വികാരമെന്ന് മാത്രം പറയട്ടെ.'

ദിലീപുമൊത്തുള്ള ദാമ്പത്യത്തിന്റെ വേരുകള്‍ അറുത്തുകൊണ്ടാണ് മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പലരും ഉണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു കുതിച്ച് പായുന്നത്.

ഹൗ ഓള്‍ഡ് ആര്‍ യു തനിക്ക് വെറുമൊരു സിനിമ മാത്രമല്ലെന്നാണ് മഞ്ജു പറയുന്നത്. 'തിരികെ വരുന്നത് തീയേറ്ററിലെ വെറുമൊരു വെള്ളത്തുണിയിലേക്ക് മാത്രമല്ലെന്ന് നന്നായി അറിയാമായിരുന്നു.... നിരുപമക്കായി ഞാന്‍ അടര്‍ത്തിയെടുത്തുകൊടുത്തത് എന്റെ ആത്മാവ് തന്നെയാണ്. നിരുപമ ഞാന്‍ തന്നെയാണ്. അവള്‍ നിങ്ങളുമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.'

ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയുടെ വിജയം കേരളത്തിലെ സ്ത്രീ സമൂഹത്തിനാമ മഞ്ജു സമര്‍പ്പിക്കുന്നത്. ' നിരുപമ ജയിച്ചപ്പോള്‍ ജയിച്ചത് നിങ്ങള്‍ ഓരോരുത്തരുമാണ്. സ്വംയം നൊന്ത് ഈ ലോകത്തെ തന്നെ നില നിര്‍ത്തുന്ന പെണ്ണെന്ന നന്‍മയുടെ വിജയം.'

ഇത്രയും കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് മഞ്ജു കത്ത് ചുരുക്കുന്നത്. തനിക്ക് പറയാനുളളതെല്ലാം ഈ കത്തിന്റെ വരികള്‍ക്കിടയില്‍ മഞ്ജു പറഞ്ഞ് തീര്‍ത്തിരിക്കുന്നു. തന്റെ പ്രതിഷേധവും ആത്മവിശ്വാസവും എല്ലാം....

മഞ്ജുവിന്‍റെ കത്ത് വായിക്കാം

Post by Manju Warrier.

English summary
Manju Warrior's letter in Facebook, express gratitude towards audience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X