For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലിയും മരയ്ക്കാരും രണ്ടു തരം സിനിമകൾ!! അതുകൊണ്ട് ആ സംശയം വേണ്ട, മറുപടിയുമായി കലാ സംവിധായകൻ

  |

  ഇന്ത്യൻ സിനിമയിലെ മികച്ച ചിത്രം ഏതെന്ന് ചോദിച്ചാൽ ആദ്യം എല്ലാവരുടേയും മനസ്സിൽ എത്തുക ബാഹുബലിയാകും. ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുഹലി. 2017 ലാണ് ബാഹുബലിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ഈ സിനിമ നേടിയെടുത്ത റെക്കോഡ് ഭേഭിക്കാൻ മറ്റൊരു ചിത്രത്തിനുമായിട്ടില്ല.

  വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ മൃണാൾ സെൻ അന്തരിച്ചു!! അന്ത്യം കൊൽക്കത്തയിൽ...

  ബാഹുബലി എന്ന ചിത്രത്തിനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം എല്ലാവരുടേയും മനസ്സിൽ ഓടിയെത്തുന്നത് ചിത്രത്തിന്റെ സെറ്റാണ്. സിനിമയുടെ വിജയത്തിനു ആ സെറ്റ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. കലാ സംവിധായകൻ സാബു സിറിലാണ് ബാഹുബലിയ്ക്ക് വേണ്ടി ആ മനോഹരമായ സെറ്റ് നിർമ്മിച്ചത്. ഇദ്ദേഹം തന്നെയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ-പ്രിയദർശൻ ചിത്രം മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയും സെറ്റ് ഒരുക്കുന്നത്. ബാഹുബലിയുടെ സെറ്റിനെക്കാലും വലുതാണോ മരക്കാരിന് എന്നാണ് എല്ലാവർക്കും അറിയാനുളളത്. ഇതിനുള്ള മറുപടി സാബു തന്നെ പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സാബു ഇക്കാര്യം വ്യക്തമാക്കിയത്.

  പ്രേമത്തിനു ശേഷം വീണ്ടും അൽഫോൺസ് പുത്രൻ മലയാളത്തിൽ!! നായകൻ ലാലേട്ടൻ? പ്രഖ്യാപനം ന്യൂയർ ദിനത്തിൽ

   മരയ്ക്കാറിന്റെ സെറ്റ്

  മരയ്ക്കാറിന്റെ സെറ്റ്

  ഗീതാഞ്ജലിയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പിറക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ലാലേട്ടനെ കൂടാതെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഈ ചിത്രത്തിനു വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ആകാർഷണം സിനിമയുടെ സെറ്റാണ്. ബാഹുബലിയുടെ ആട്സ് സംവിധായകൻ സാബു സിറിലാണ് മരയ്ക്കാറിന്റേയും ആട്സ് സംവിധായകൻ. ഹൈദരാബാദ് റാംജി റാവൂ ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ഷൂട്ട് നടന്നു വരുകയാണ്.

  മരയ്ക്കാറും ബാഹുബലിയും തമ്മിലുള്ല വ്യത്യാസം

  മരയ്ക്കാറും ബാഹുബലിയും തമ്മിലുള്ല വ്യത്യാസം

  വലിയ സെറ്റ് ഇട്ടത് കൊണ്ടുമാത്രം വലിയ സിനിമകൾ ഉണ്ടാകുന്നില്ല. കൂടാതെ ബാഹുബലിയും മരയ്ക്കാറും രണ്ടും തരം സിനിമകളാണ്. മരയ്ക്കാറിന്റേത് ബാഹുബലിയെക്കാലും വലിയ സെറ്റായിരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു സാബുവിന്റെ മറുപടി. ഏകദേശം അ‍ഞ്ചൂറ് വർഷത്തോളം പഴക്കം ചെന്ന ചരിത്രത്തിൽ നിന്ന് ചീന്തിയെടുത്ത കഥയാണ് കുഞ്ഞാലി മരയ്ക്കാർ.രാജ്യത്ത് നിർമ്മിക്കുന്ന ചരിത്ര സിനിമകളിൽ ഇതുപോലെ അധ്വാനിച്ചു എടുക്കുന്ന ചിത്രങ്ങൾ വളരെ കുറവായിരിക്കുമെന്നും സാബു സിറിൽ വ്യക്തമാക്കി.

   ചിത്രത്തിന്റെ വസ്ത്രധാരണം

  ചിത്രത്തിന്റെ വസ്ത്രധാരണം

  അഞ്ഞൂറ് വർഷം പഴക്കമുളള കേരളത്തിൽ സംഭവിച്ച കഥയാണ് ഇത്. ചരിത്രത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നത്തെ വസ്ത്രത്തെ കുറിച്ചോ, ആഭരണം, ആയുധം, വീട്ട് സാധനങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ രേഖകളോ തെളിവുകളോയില്ല. അപൂർവ്വമായി ലഭിച്ച ചില സാധനങ്ങളുടേയും പശ്ചാത്തലത്തിൽ പലരുടേയും ഭാവനയിൽ വരച്ചെടുത്തതാണ് പലതും. അതിനാൽ തന്നെ അവ ഉണ്ടാക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നും സാബു പറഞ്ഞു.

   വൻ താരനിര

  വൻ താരനിര

  സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിത കഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട നീങ്ങുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അർജുൻ സർജ, സുനിൽ ഷെട്ടി, മ‍ഞ്ജുവാര്യർ, കീർത്തി സുരേഷ്, മധു, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് . കൂടാതെ തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾക്ക് പുറമേ ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും മരയ്ക്കാറിലെത്തുന്നുണ്ട്.

  English summary
  marakkar and baahubali are different says Art Director
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X