For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാറ് ലുക്കില്‍ മോഹന്‍ലാല്‍! മരക്കാറിലെ ഗെറ്റപ്പ് ലീക്കായി! ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു! കാണൂ!

  |
  മരക്കാർ ബാഹുബലിയെ വെല്ലുമോ...? | #Mohanlal New Look In #KunjaliMarakkar | filmibeat Malayalam

  മലയാളികളുടെ സ്വകാര്യ അഹങ്കാരമായ താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. അനായാസേന കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് മുന്നേറുകയാണ് അദ്ദേഹം. സെറ്റിലെ അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചും ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി മാറുന്നതിനെക്കുറിച്ചും വ്യക്തമാക്കി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതുവരെ തമാശ പറഞ്ഞ നിന്നയാള്‍ പെട്ടെന്ന് കഥാപാത്രമായി മാറുന്നത് നോക്കിനിന്നുപോയിട്ടുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിനയമികവിന് മുന്നില്‍ കട്ട് പറയാന്‍ കഴിയാതെ നിന്നുപോയ അവസ്ഥയെക്കുറിച്ചും സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. 2018 മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരുന്നില്ല. വിവാദങ്ങളും ജയപരാജയങ്ങളുമൊക്കെയായിരുന്നു താരത്തെ കാത്തിരുന്നത്. കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി മാറിയേക്കാവുന്ന നെഗറ്റീവ് പ്രചാരണത്തില്‍ കുലുങ്ങാതെ മുന്നേറുകയാണ്.

  വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന് പിന്നാലെയായി അദ്ദേഹം അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനിലാണ് താരമിപ്പോള്‍. ഹൈദരാബാദിലെ റാമോജി ഫിലിം സെറ്റിയില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയുമായാണ് ഇത്തവണ ലാലും പ്രിയനുമെത്തുന്നത്. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരാണ് എത്തുന്നത്. താരപുക്രന്‍മാരും താരപുത്രികളുമൊക്കെയായി വന്‍താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. മരക്കാറിലെ മോഹന്‍ലാലിന്റെ ലുക്കിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ച മുഴുവനും, ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.

   മരക്കാറിലേക്കെത്തി

  മരക്കാറിലേക്കെത്തി

  വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ റിലീസിന് പിന്നാലെയായാണ് മോഹന്‍ലാല്‍ മരക്കാറിലേക്കെത്തിയത്. രണ്ട് വര്‍ഷത്തെ കഠിന പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഹര്‍ത്താലിനെ വകവെക്കാതെ തിയേറ്ററുകളിലേക്ക് ജനപ്രവാഹമായിരുന്നു. റിലീസിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയെന്നറിയിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. തുടകത്തിലെ ഡീ ഗ്രേഡിങ്ങിനേയും കുപ്രചാരണത്തേയും അവഗണിച്ച് മുന്നേറുകയാണ് സിനിമ. ഇതിന് പിന്നാലെയായാണ് താന്‍ അടുത്ത സിനിമയിലേക്കെത്തിയതായി മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

  മോഹന്‍ലാലിന്റെ ലുക്ക്

  മോഹന്‍ലാലിന്റെ ലുക്ക്

  ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ കഥാപാത്രങ്ങളെന്ന കാര്യത്തില്‍ നിബന്ധനയുള്ള താരമാണ് മോഹന്‍ലാല്‍. ശാരീരികമായുള്ള തയ്യാറെടുപ്പുകള്‍ നടത്താനും താരം തയ്യാറാവാറുണ്ട്. മരക്കാറിലെ മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മരക്കാറിന്റെ ലൊക്കേഷനിലെ ലേറ്റസ്റ്റ് ചിത്രങ്ങളും വീഡിയയോയും പുറത്തുവന്നതോടെയാണ് താരത്തിന്റെ ലുക്കും പുറത്തായത്.

  നിര്‍മ്മാതാവിന്റെ കുറിപ്പ്

  നിര്‍മ്മാതാവിന്റെ കുറിപ്പ്

  സന്തോഷ് ടി കുരുവിള, ഡോ്ക്ടര്‍ സികെ റോയ്, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹൈദരാബാദിലെ ലൊക്കേഷനിലേക്കെത്തിയ സികെ റോയ് ലൊക്കേഷനിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതോടെയാണ് മോഹന്‍ലാലിന്റെ ലുക്കും പുറത്തായത്. നേരത്തെ സിദ്ദിഖിന്റെ ലുക്ക് വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് കുഞ്ഞാലി മരക്കാരായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളുമെത്തിയത്.

  ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു

  ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചു

  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരെത്തുന്നത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ ചിത്രം. കേരളപ്പിറവി ദിനത്തിലായിരുന്നു കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നുണ്ടെന്നും വ്യക്തമാക്കി സന്തോഷ് ശിവനും സംഘവും രംഗത്തെത്തിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

  100 കോടി മുതല്‍മുടക്കില്‍

  100 കോടി മുതല്‍മുടക്കില്‍

  100 കോടി മുതല്‍ മുടക്കിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണവും 100 ദിവസത്തേക്കാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. കുഞ്ഞാലി മരക്കാര്‍ നാലാമിന്റെ കഥയുമായാണ് താനെത്തുന്നതെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. മലയാളത്തിനെ പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമയൊരുക്കുന്നുണ്ട്. മലയാളം ഇന്നുവരെ കാണാത്ത തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

  നായികയായി മഞ്ജു വാര്യര്‍

  നായികയായി മഞ്ജു വാര്യര്‍

  ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചെത്തുകയാണ് മരക്കാറിലൂടെ . രണ്ടാംവരവില്‍ കൈനിറയെ സിനിമകളുമായി മുന്നേറുന്ന മഞ്ജു വാര്യരുടെ മിക്ക സിനിമകളും മോഹന്‍ലാലിനൊപ്പമായിരുന്നു. പ്രണയജോഡികളായി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലനിലൂടെയാണ് ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായെത്തിയത്. പ്രഭയുടേയും മാണിക്യന്റേയും പ്രണയത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതിന് പിന്നാലെയായാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.

  താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സംഗമം

  താരപുത്രന്‍മാരുടെയും താരപുത്രികളുടെയും സംഗമം

  മേക്കിങ്ങിലും പ്രമേയത്തിലും വ്യത്യസ്തതകളുമായെത്തുന്ന മരക്കാര്‍ ഒരപൂര്‍വ്വ സംഗമത്തിന് കൂടിയാണ് വേദിയാവുന്നത്. മോഹന്‍ലാലിന്റെ മകനും പ്രിയദര്‍ശന്റെ മക്കളും ഈ ചിത്രത്തിലൂടെ ഒരുമിക്കുകയാണ്. കല്യാണിയാണ് പ്രണവിന്‍രെ നായികയായി എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നത്. കീര്‍ത്തി സുരേഷ്, അനി ശശി തുടങ്ങിയവരും സിനിമയ്ക്കായി ഒരുമിക്കുന്നുണ്ട്.

  പ്രണവ് നേരത്തെയെത്തി

  പ്രണവ് നേരത്തെയെത്തി

  രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ പ്രണവ് മോഹന്‍ലാല്‍ മരക്കാറിലേക്കെത്തിയിരുന്നു. പ്രണവ് നായകനായി അരങ്ങേറിയ ആദ്യ സിനിമയായ ആദിയില്‍ മോഹന്‍ലാല്‍ അതിഥി താരമായി എത്തിയിരുന്നു. അരുണ്‍ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ജനുവരി 26നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

  ചിത്രങ്ങളും വീഡിയോയും കാണാം

  മരക്കാറിന്റെ ഹൈദരാബാദിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും കാണാം.

  English summary
  Marakkar Arabikadalinte Simham latest updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X