Don't Miss!
- Sports IPL 2024: പഞ്ചാബ് എന്തിനത് ചെയ്തു? പാളിയത് ആ തന്ത്രം; കളി തോല്‍പ്പിച്ച കറെന്റെ മണ്ടത്തരം ഇതാ
- News ചികിത്സാ പിഴവെന്ന് ആരോപണം, തലശേരിയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മരിയ ജോണ്‍ മരിയ യോഹന്നാന് ആയി
മലയാളത്തിലെ യുവനായികമാര്‍ക്കിടയില്‍ പേരുമാറ്റലൊരു പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പാര്‍വ്വതി നായര്‍, ലക്ഷ്മി റായ് എന്നിവരെല്ലാം പേരുമാറ്റല്‍ പരീക്ഷണത്തിലാണ്. കൂടതല്‍ പഞ്ചുള്ള കൂടുതല്‍ ഭാഗ്യദായകമായ പേരാണ് ഏവരും തിരയുന്നത്. ഇപ്പോഴിതാ മലയാളത്തിലെ മറ്റൊരു പുതുമുഖതാരം മരിയ ജോണും പേരുമാറ്റിയിരിക്കുകയാണ്.
മരിയ ജോണിനെ അറിയില്ലേ, റെഡ് വൈന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച അതേ മരിയ തന്നെ. മരിയ ജോണ്‍ എന്നായിരുന്നു തുടക്കം മുതല്‍ താരം അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ മരിയ തന്റെ സെക്കന്റ് നെയിം ജോണ്‍ എന്നുള്ളത് മാറ്റി യോഹന്നാന് എന്നാക്കിയിരിക്കുകയാണ്. മരിയയുടെ പിതാവിന്റെ പേരാണ് യോഹന്നാന്. അതുതന്നെ തന്റെ സ്ക്രീന്‍ നെയിം ആയി ഉപയോഗിക്കാന്‍ മരിയ തീരുമാനിച്ചിരിക്കുകയാണ്.
വടക്കേ ഇന്ത്യയില്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ പേര് പലര്‍ക്കും ഉച്ചരിക്കാന്‍ പ്രയാസമായിരുന്നുവത്രേ, അതുകൊണ്ടുതന്നെ മകളുടെ കാര്യത്തില്‍ ആ പ്രശ്നമുണ്ടാകരുതെന്ന് കരുതി പിതാവ് യോഹന്നാന് എന്ന സര്‍നെയിമിന് പകരം ജോണ്‍ എന്നാക്കി. മരിയയുടെ ഔദ്യോഗിക പേര് മരിയ ജോണ്‍ എന്നാണ്, പാസ്പോര്‍ട്ടിലും മറ്റും ഇത്തരത്തിലാണ് പേരുള്ളത്.
എന്നാല്‍ യോഹന്നാന് എന്ന പേര് തനിയ്ക്കേറെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ നടിയെന്ന നിലയ്ക്കുള്ള തന്റെ പേര് മരിയ യോഹന്നാന് എന്നാക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു.
റെഡ് വൈന്‍ കഴിഞ്ഞപ്പോള്‍ മരിയയ്ക്ക് ലഭിച്ച ചിത്രം ലാസ്റ്റ് സപ്പറായിരുന്നു. ചിത്രത്തിന്റെ ഫോട്ടോഷൂട്ടിലും മരിയ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീട് കാരണം കാണിയ്ക്കാതെ അണിയറക്കാര്‍ മരിയയെ ഒഴിവാക്കുകയായിരുന്നു. ഈ സംഭവം തനിക്കിപ്പോഴുമൊരു ഷോക്കാണെന്ന് മരിയ പറയുന്നു. അന്വേഷിച്ചപ്പോള്‍ കഥ മാറ്റിയതിനാലാണ് തന്നെ മാറ്റിയതെന്നാണ് സംവിധായകന് വിനില്‍ പറഞ്ഞതെന്ന് മരിയ പറയുന്നു.
എന്തൊക്കെയായാലും തനിയ്ക്ക് ചെയ്യാനുള്ള റോളുകള്‍ തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മരിയ. വെറുതേ നായികയായി അഭിനയിക്കാതെ നായകനോളം പ്രാധാന്യമുള്ള റോളുകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും മരിയ പറയുന്നു. പുതിയ ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള റോളുകളാണ് താന്‍ ചെയ്യുന്നതെന്നും മരിയ വ്യക്തമാക്കി.
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പറ്റിക്കുവാണോ? ദീപിക പദുക്കോണിന്റെ വയര്‍ കാണുന്നില്ലെന്ന് ആരോപണം! ഫോട്ടോ വൈറൽ
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ