For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​'ഗോസിപ്പുകൾ ചിരിക്കാനുള്ള വക മാത്രമായിരുന്നു, പക്ഷെ അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ചു'

  |

  വിടർന്ന കണ്ണുകളുമായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് ലാൽ ജോസ് കൊണ്ടുവന്ന നായികയാണ് നടി കാവ്യ മാധവൻ. കുട്ടിക്കാലം മുതൽ ബാലതാരമായി സിനിമയിൽ അഭിനയം ആരംഭിച്ചിരുന്നുവെങ്കിലും ലാൽ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നായികയായത്. ദിലീപ് ആയിരുന്നു കാവ്യയുടെ ആദ്യ നായകൻ. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും സൂപ്പർഹിറ്റുകൾ മലയാള സിനിമയിൽ എഴുതി ചേർക്കുകയും ചെയ്തു.

  Also Read: 'തന്റെ ഏറ്റവും വലിയ ദൈർബല്യം', താരങ്ങളുടെ താരം വെളിപ്പെടുത്തുന്നു

  ദിലീപിന്റെ നായികയായി നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ട കാവ്യയെ തന്നെ ദിലീപ് വിവാ​ഹം ചെയ്യണമെന്നാണ് ആരാധകരെല്ലാം ആ​ഗ്രഹിച്ചിരുന്നത്. ഇരുവരുടേയും പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോൾ ഒപ്പം ദിലീപ്-കാവ്യ ജോഡിയെ ചേർത്ത് ​ഗോസിപ്പുകളും പ്രചരിക്കാൻ തുടങ്ങി. എന്നാൽ ദിലീപ് തന്റെ ജീവിത സഖിയാക്കിയത് നടി മഞ്ജു വാര്യരെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പിന്നീട് ദിലീപും മഞ്ജുവും വിവാഹ മോചിതരായി.

  Also Read: 'അമ്മമാരുടെ വയറ്റിലായിരിക്കുമ്പോഴെ ഞങ്ങൾ സുഹൃത്തുക്കളായിരുന്നു', നിറകണ്ണുകളോടെ സൂര്യ

  ദിലീപ്-മഞ്ജു വിവാ​ഹ മോചനം സംഭവിക്കും മുമ്പ് തന്നെ കാവ്യയും നിഷാൽ ചന്ദ്രയും തമ്മിലുള്ള വിവാഹവും നടന്നിരുന്നു. ദിലീപും കുടുംബവും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് പല കാരണങ്ങളാൽ കാവ്യയും വിവാഹമോചിതയായതോടെ വീണ്ടും ദിലീപ്-കാവ്യ വിവാഹം ​ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഒടുവിൽ ​ഗോസിപ്പുകൾ അവസാനം യാഥാർഥ്യമായി. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്തത്. മുൻകൂട്ടി ആരേയും അറിയിക്കാതെ പെടുന്നനെയാണ് താൻ കാവ്യയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത ദിലീപ് ആരാധകരേയും മറ്റ് സുഹൃത്തുക്കളെയും സിനിമാ പ്രവർത്തകരേയും അറിയിച്ചത്.

  ഇരുവർക്കും ഇന്ന് മഹാലക്ഷ്മി എന്നൊരു മകൾ ഉണ്ട്. ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയും ഇവർക്കൊപ്പമാണ് താമസിക്കുന്നത്. ദിലീപുമായി നടന്ന വിവാഹത്തെ കുറിച്ച് കാവ്യ മുമ്പ് പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ദിലീപുമായുള്ള വിവാഹമെന്നാണ് കാവ്യ പറയുന്നത്. പണ്ട് പലപ്പോഴും തന്റേയും ദിലീപിന്റേയും പേര് ചേർത്ത് ​ഗോസിപ്പുകൾ വരുമ്പോൾ ചിരിക്കാനുള്ള വകയായി മാത്രമാണ് അതിനെ കണ്ടിരുന്നതെന്നും എന്നാൽ പിന്നീട് ആ ​ഗോസിപ്പുകൾ ജീവിതത്തിൽ സത്യമാവുകയായിരുന്നുവെന്നുമാണ് കാവ്യ പറഞ്ഞത്.

  'ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആയിരുന്നു. കാണുമ്പോഴെല്ലാം പല ആരാധകരും ദിലീപേട്ടനുമായുള്ള വിവാഹത്തെ കുറിച്ച് ചോദിക്കുമായിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. എന്റെ ജീവിതത്തിൽ ഒരു കൂട്ടുവേണം എന്നത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അവർക്ക് അതൊരു മനസമാധാനം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങൾ അവർ നടത്തി, അതാണ് ദിലീപേട്ടനിൽ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാൾ എന്ന നിലയിൽ ആരും എതിര് പറഞ്ഞില്ല' കാവ്യ പറയുന്നു.

  Dileep shares pictures of daughter Mahalakshmi's writing ceremony

  സിനിമയിലെ തന്റെ ഏറ്റവും അടുത്ത ചങ്ങാതി ദിലീപ് ആയിരുന്നുവെന്ന് പലപ്പോഴും കാവ്യ പറഞ്ഞിട്ടുണ്ട്. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനമെന്നും കാവ്യ പറഞ്ഞിരുന്നു. ദിലീപുമായുള്ള വിവാഹം ദൈവനിശ്ചയമായിരുന്നുവെന്നും ജാതകങ്ങൾ തമ്മിൽ പോലും ചേർച്ചയുണ്ടായിരുന്നുവെന്നും കാവ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ആളുകൾ കൂടുമെന്ന ഭയംകൊണ്ടാണ് വിവാഹം രഹസ്യമാക്കി സൂക്ഷിച്ചിരുന്നതെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിന് തലേന്നാണ് അറിയുന്നതെന്നും കാവ്യ വ്യക്തമാക്കി. ദിലീപിനും രണ്ട് മക്കൾക്കുമൊപ്പം ഇപ്പോൾ ആലുവയിൽ സന്തോഷത്തിൽ കഴിയുകയാണ് കാവ്യ. ഇടയ്ക്കിടെ പൊതു പരിപാടികളിലും താരങ്ങളുടെ പ്രത്യേക പാർട്ടികളിലും കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്. അഭിനയ ജീവിത്തതിൽ നിന്നും വിവാഹത്തോടെ അവധിയെടുത്തിരിക്കുകയാണ് കാവ്യ ഇപ്പോൾ.

  Read more about: kavya madhavan dileep
  English summary
  'marriage with dileep happened unexpectedly in my life', kavya madhavan old interview goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X