twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന് പച്ചക്കൊടി, ദിലീപിന് ചുവപ്പും!! മീനുട്ടിയെ തഴുകി കമ്മാരനെ തള്ളി മാതൃഭൂമി....

    ചരിത്രമോ ചരിത്ര വധമോ എന്ന തലക്കെട്ടൊടെ 5 ൽ 1.5 റേറ്റിങ്ങാണ് കമ്മാരന് നൽകിയിരിക്കുന്നത്

    |

    സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളായിരുന്നു ജനപ്രിയ നായകൻ ദിലീപിന്റെ കമ്മാരസംഭവവും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ മോഹൻലാലും. വിഷു റിലീസായി രണ്ടു ചിത്രങ്ങളും ഇന്നലെ തിയേറ്ററുകളിൽ എത്തിയിരുന്നു. കമ്മാരൻ ചരിത്രം പറയുമ്പോൾ മോഹൻലാൽ ആരാധകയുടെ കഥയുമായിട്ടാണ് മീനുട്ടി എത്തുന്നത്. രണ്ടു ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

     എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു! സ്ത്രീയെ വിലയിരുത്തേണ്ട്ത് വസ്ത്രം നോക്കിയല്ല- ദിവ്യങ്ക എന്റെ മാറിടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു! സ്ത്രീയെ വിലയിരുത്തേണ്ട്ത് വസ്ത്രം നോക്കിയല്ല- ദിവ്യങ്ക

    ചിത്രങ്ങൾ പുറത്തെത്തി, ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വർഷം മാതൃഭൂമിയുടെ റിവ്യൂവിനെ കുറിച്ചാണ്. സിനിമ അണിയറ പ്രവർത്തകരും പ്രേക്ഷകരും ആകാംക്ഷയോടെ മാതൃഭൂമിയുടെ റിവ്യൂവിനായി കാത്തിരുന്നത്. ചരിത്രമോ ചരിത്ര വധമോ എന്ന തലക്കെട്ടൊടെ 5 ൽ 1.5 റേറ്റിങ്ങാണ് കമ്മാരന് നൽകിയിരിക്കുന്നത്. മോഹൻലാൽ ആരാധകയുടെ പ്രശ്നങ്ങൾ എന്ന തലക്കെട്ടോടെ മീനുട്ടിയ്ക്ക് നൽകിയത് 2.5 റേറ്റിങ്ങും.

     ശ്രീനി സത്യൻ ടീം വീണ്ടും!! നായകൻ മലയാളത്തിലെ സ്വന്തം അമിർഖാൻ ശ്രീനി സത്യൻ ടീം വീണ്ടും!! നായകൻ മലയാളത്തിലെ സ്വന്തം അമിർഖാൻ

     ചരിത്ര വധം

    ചരിത്ര വധം

    ചിത്രത്തെ ചരിത്ര വധം എന്നാണ് മാതൃഭൂമി വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം കാണാൻ തിയേറ്ററിൽ പോകുമ്പോൾ ക്ഷമയുടെ നെല്ലിപ്പലക കൂടെ കൊണ്ടു പോകുന്നത് നന്നായിരിക്കുമെന്നാണ് പത്രം പറയുന്നത്. സ്വാതന്ത്ര്യസമരത്തേയും ഗാന്ധി അടക്കുമുള്ള ചരിത്ര പുരുഷന്മാരേയും കൊല്ലകൊല ചെയ്യുന്ന വിധത്തിലുള്ള ചിരിത്ര വധമായിരുന്നത്രേ സിനമ. കമ്മാരസംഭവം ഒരു ചരിത്ര-രാഷ്ച്രീയ കഥ പറയാനാണ് ശ്രമിച്ചത്. എന്നാൽ അത് വിജാരിച്ച രീതിയിൽ കൊണ്ടു പോകാൻ സാധിച്ചില്ലെന്നും റിവ്യൂവിൽ പറയുന്നുണ്ട്.

     മികച്ച  പ്രൊഡക്ഷൻ നിലവാരം

    മികച്ച പ്രൊഡക്ഷൻ നിലവാരം

    കമ്മാരസംഭവത്തിലെ ദൃശ്യഭംഗിയേറിയ ഷോട്ടുകളാണ് , മികച്ച പ്രൊഡക്ഷൻ നിലവാരം പുലർത്താനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ഒരു പിടി അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൽ നാല് ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ചിത്രത്തിന്റെ ടാഗ് ലയനോട് സിനിമ നീതി പുലർത്തിയിട്ടുണ്ടെന്നും റിവ്യൂവിൽ പറയുന്നുണ്ട്. ദിലീപിന്റെ പതിവു അഭിനയ ശൈലിയിൽ നിന്ന് വ്യത്യസ്തമായ ചിത്രമാണ് കമ്മാരസംഭവം. ദിലീപ് തരക്കേടില്ലാതെ കമ്മാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും നിരൂപണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

     താരാരാധന മൂത്താൽ

    താരാരാധന മൂത്താൽ

    മോഹൻലാൽ ആരാധികയുടെ കഥാപറയുന്ന ചിത്രമാണ് മോഹൻലൽ. കടുത്ത ലാലേട്ടൻ ആരാധികയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഭർത്താവായി ഇന്ദ്രജിത്തും ചിത്രത്തിലെത്തുന്നുണ്ട്. താരാരാധന ഇവരുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കഥയുടെ പ്രമേയം. മീനാക്ഷിയെന്ന കഥാപാത്രത്തോടെ മ‍ഞ്ജുവാര്യർ നീതി പുലർത്തിയിട്ടുണ്ട്. മഞ്ജുവിനെ കൂടാതെ ചിത്രത്തിലെ മറ്റു താരങ്ങളും അവരുടെ ഭാഗങ്ങൾ ഭാഭ്രമാക്കിയിട്ടുണ്ടത്രേ.

     ആരാധന  കുറച്ചു കൂടി പോയി

    ആരാധന കുറച്ചു കൂടി പോയി

    ചിത്രത്തിലെ താരങ്ങളെല്ലാം മികവ് പുലർത്തിയെങ്കിലും അമിതമായ താരാരാധന ചില സന്ദഭങ്ങളിൽ പ്രേക്ഷകരെ മുഷിപ്പിക്കുന്നുണ്ടെന്നും റിവ്യൂവിൽ പറയുന്നുണ്ട്. കൂടാതെ സിനിമയുടെ പലഘട്ടത്തിലും സംവിധായകന്റെ മോഹൻലാലിനോടുള്ള ആരാധനെ പറയാതെ പറയുന്നുണ്ട്. മോഹൻലാലിൻ തുടങ്ങി മോഹൻലാലിൽ തന്നെ അവസാനിക്കുന്ന ചിത്രമാണിനെതന്ന് റിവ്യൂ വ്യക്തമാക്കുന്നുണ്ട്.

    English summary
    mathrubhumi review kamarasamabhavam and mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X