For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛാ... ഐ ലവ് യൂ....', ദിലീപിന് മീനൂട്ടിയുടെ പിറന്നാളാശംസ എത്തി

  |

  കഠിനാധ്വാനത്തിലൂടെ സിനമയിലെത്തി ഇന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം തനിക്കും ഒരു സീറ്റ് ഉറപ്പിച്ച നടനും നിർമാതാവുമെല്ലാമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. അമ്പത്തിനാലിന്റെ നിറവിൽ നിൽക്കുന്ന ദിലീപിനെ തേടി നാനാ ഭാ​ഗങ്ങളിലുള്ള ആരാധകരാണ് ആശംസകൾ അയക്കുന്നത്. ദിലീപ് ഫാൻസ് അസോസിയേഷൻ കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ഭക്ഷണ വിതരണവുമെല്ലാം നടക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കളും മറ്റ് സഹപ്രവർത്തകരുമെല്ലാം ദിലീപിന് സോഷ്യൽമീഡിയ വഴിയാണ് താരത്തോടുള്ള സ്നേഹം പിറന്നാൾ ആശംസിച്ചുകൊണ്ട് പ്രകടിപ്പിച്ചത്.

  Also Read: സിനിമയോട് ചേർന്ന് നിൽക്കാൻ തുടങ്ങിയിട്ട് 29 വർഷങ്ങൾ, ജനപ്രിയ നായകന് ഇന്ന് പിറന്നാൾ

  ആരും അസൂയപ്പെട്ടുപോകുന്ന വളർച്ച തന്റെ സിനിമാ ജീവിത്തിൽ ദിലീപ് നേടിയെടുത്തിട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് എത്രകണ്ടാലും മതിവരാത്ത... ബോറടിപ്പിക്കാത്ത ദിലീപ് സിനിമകൾ. വീഴ്ചകൾ ഉണ്ടായപ്പോഴും ദിലീപിനെ കൈവിടാതിരുന്നത് അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ്. ദിലീപിന് എപ്പോഴും പിന്തുണയേകി കൂടെയുള്ളയാളാണ് ദിലീപിന്റെ മകൾ മീനാക്ഷി. മീനാക്ഷി എപ്പോഴും തന്നോടാണ് സ്നേഹ കൂടുതൽ എന്ന് തോന്നിയിട്ടുണ്ടെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യ മഞ്ജുവുമായി ദിലീപ് വേർപിരിഞ്ഞപ്പോഴും അച്ഛനൊപ്പമാണ് മീനാക്ഷി നിന്നത്.

  Also Read: 'നവ്യാ നായരെ വിവാഹം ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന ധ്യാനും, മീര ജാസ്മിനെ സ്നേഹിച്ചിരുന്ന വിനീതും'

  മഞ്ജുവുമായുള്ള വിവാഹ മോചനശേഷം കാവ്യയെ ദിലീപ് വിവാഹം ചെയ്തപ്പോഴും മകൾ മീനാക്ഷിയുടെ പൂർണ സമ്മത പ്രകാരമായിരുന്നു വിവാഹമെന്ന് ദിലീപ് തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. മഞ്ജുവും ദിലീപും ഏറെനാൾ പ്രണയിച്ച് വിവാഹിതരായവരായിരുന്നു. ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മകൾ മീനാക്ഷി അച്ഛന് ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. പിറന്നാൾ ആശംസകൾ അച്ഛാ... ഞാൻ നിങ്ങളെ സ്നേഹിക്കുന്നു...' എന്നാണ് അച്ഛനൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ട് മീനാക്ഷി കുറിച്ചത്. ദിലീപിന്റെ കൈകളിൽ കുസൃതി ചിരിയുമായി ഇരിക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലുള്ളത്. ദിലീപിന് മകൾ നൽകിയ പിറന്നാൾ ആശംസ ആരാധകരും ഏറ്റെടുത്തു. രണ്ടുപേരുടെയും നിഷ്കളങ്കമായ ചിരിക്ക് ഇന്നും കോട്ടം വന്നിട്ടില്ലെന്നാണ് ഫോട്ടോ കണ്ട് ആരാധകർ കമന്റായി കുറിച്ചത്.

  ഇൻസറ്റ​ഗ്രാമിൽ സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി. ഇടയ്ക്കിടെ മാത്രം പ്രിയപ്പെട്ടവർക്കൊപ്പവർക്കൊപ്പമുള്ള ആഘോഷങ്ങളുടേയും മറ്റും വിശേഷങ്ങൾ പങ്കുവെക്കാൻ മാത്രമാണ് മീനാക്ഷി എത്താറുള്ളത്. മൂന്ന് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞനിയത്തി മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. മെഡിക്കൽ വിദ്യാർഥിയായ മീനാക്ഷി ഇതുവരെ സിനിമാപ്രവേശനം നടത്തിയിട്ടില്ല. അച്ഛന്റെ പാത പിന്തുടർന്ന് മീനാക്ഷിയും അഭിനയത്തിലേക്ക് വരുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയത്ത് ദിലീപിന്റെ തന്നെ ചില കോമഡി സീനുകൾക്ക് അഭിനയിക്കുന്ന മീനാക്ഷിയുടെ വീഡിയോകൾ ശ്രദ്ധനേടിയിരുന്നു.

  Dileep shares pictures of daughter Mahalakshmi's writing ceremony

  മനോഹരമായി നൃത്തവും അഭ്യസിച്ചിട്ടുള്ള മീനാക്ഷി ചില ബോളിവുഡ് ​ഗാനങ്ങൾക്ക് ചുവടുവെച്ചുള്ള വീഡിയോകളും പങ്കുവെക്കാറുണ്ട്. ഒട്ടനവധി സിനിമകളിൽ ദിലീപിന്റെ നായികയായി അഭിനയിച്ചിട്ടുള്ള നടി നമിതാ പ്രമോദാണ് മീനാക്ഷിയുടെ ഉറ്റ സുഹൃത്ത്. നമിതയ്ക്ക് വേണ്ടി ചില ​ഗാനങ്ങൾക്ക് കൊറിയോ​ഗ്രഫി ചെയ്ത് കൊടുക്കാറുമുണ്ട് മീനാക്ഷി. മലയാളത്തിലെ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് മീനാക്ഷിയും ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയും. ദിലീപ് അമ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചത്. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ സെറ്റിലാണ്. സിനിമയുടെ അണിയറപ്രവർത്തകർ കേക്ക് മുറിച്ച് ദിലീപിന് വേണ്ടി പിറന്നാൾ ആ​ഘോഷങ്ങൾ ഒരുക്കിയതിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

  Read more about: dileep meenakshi
  English summary
  Meenakshi Dileep Birthday wishes to dad Dileep on his 54th birthday went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X