twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    By Lakshmi
    |

    ഏറെക്കാലത്തിന് ശേഷം നടി മീര ജാസ്മിന്‍ ശക്തിമായൊരു തിരിച്ചുവരവ് നടത്താനൊരുങ്ങുന്ന ചിത്രമാണ് മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രം. ഒരു പെണ്‍കുട്ടിയുടെ വ്യത്യസ്തമായ അനുഭവങ്ങളെയും കാഴ്ചകളെയും കുറിച്ചാണ് കാഴ്ചകള്‍. മീരയുടെ എല്ലാകഴിവുകളെയും ഉപയോഗപ്പെടുത്തത്തക്ക രീതിയില്‍ ഒരുക്കിയ കഥാപാത്രമാണിതെന്നാണ് സംവിധായകന്‍ ഷാജി യെം പറയുന്നത്.

    മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ ഗോള്‍ഡന്‍ ക്രൗണ്‍ എന്ന പരിപാടിയുടെ അവതാരകയുടെ റോളിലാണ് മിസ് ലേഖ തരൂര്‍ എത്തുന്നത്. അവതരണത്തിലെ സവിശേഷതകൊണ്ട് ലേഖ പ്രേക്ഷകപ്രീതി നേടുകയാണ്.

    വ്യത്യസ്തമായ കാര്യങ്ങള്‍ കാണാന്‍ കഴിവുള്ള ലേഖ കണ്ടുമുട്ടുന്ന വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുകയാണ്. സങ്കീര്‍ണജീവിത മൂഹൂര്‍ത്തങ്ങളിലൂടെയാണ് ലേഖ തരൂരിന്റെ കഥ കടന്നുപോകുന്നത്.

    ചൈനീസ് ചിത്രത്തില്‍ നിന്ന് പ്രചോദനം

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    പന്ത്രണ്ട് വര്‍ഷം മുമ്പ് കണ്ട് ഒരു ചൈനീസ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് താന്‍ മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രമൊരുക്കുന്നതെന്നാണ് ഷാജിയെം പറയുന്നത്.

    മീര ലേഖ തരൂര്‍ ആകുമ്പോള്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍


    മീരയെപ്പോലെ പ്രതിഭയുടെ ഒരു നടിയ്ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണിതെന്നും മീരയെ മുന്നില്‍ കണ്ടുതന്നെയാണ് ഈ കഥാപാത്രം രൂപപ്പെടുത്തിയതെന്നുമാണ് ഷാജിയെം പറയുന്നത്.

    മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    ഏറെ മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അണിയറക്കാര്‍ക്കെല്ലാം വലിയ അനുഭവമായിരുന്നു. മീര കഥാപാത്രമായി മാറുന്ന മാജിക്കില്‍ തങ്ങള്‍ അമ്പരന്നുപോയിട്ടുണ്ടെന്നാണ് അണിയറക്കാര്‍ പലരും പറയുന്നത്.

     മീരയുടെ തിരിച്ചുവരവ്

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    ദേശീയ പുരസ്‌കാരം വരെ നേടിയ മീര ജാസ്മിന്‍ എന്ന താരത്തിന്റെ പതനം വളരെ പെട്ടെന്നായിരുന്നു. വ്യക്തിജീവിതത്തിലെ പാളിച്ചകളാണ് മീരയ്ക്ക് സിനിമകളില്‍ അവസരം കുറച്ചതെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്തായാലും ഇപ്പോള്‍ മീരയൊരു വന്‍തിരിച്ചുവരവിനൊരുങ്ങുകയാണ്.

    ബദ്രിയുടെ ഫിസിക്കല്‍ ട്രെയിനര്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    സിനിമാ കമ്പനിയെന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ബദ്രി ഈ ചിത്രത്തില്‍ ലേഖ തരൂരിന്റെ ഫിസിക്കല്‍ ട്രെയിനറായ ഡോക്ടര്‍ അലക്‌സ് എന്ന കഥാപാത്രമായി എത്തുന്നു.

    മീരയുടെ ഡേറ്റിനായുള്ള കാത്തിരിപ്പ്

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    രണ്ടുവര്‍ഷം മുമ്പേ ഷാജിയെം ഈ ചിത്രത്തിന്റെ കഥ മീരയോട് പറഞ്ഞിരുന്നുവത്രേ. പിന്നെ മീരയുടെ ഡേറ്റിനായി സംവിധായകന്‍ കാത്തിരിക്കുകയായിരുന്നു.

     ചിത്രത്തിലെ മറ്റ് താരങ്ങള്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    സുരാജ് വെഞ്ഞാറമൂട്, ജോസ്, കൃഷ്ണ, അരുണ്‍ഘോഷ്, നന്ദു, സുനില്‍ സുഗത, റോബിന്‍ ജോളി, ആഷ അരവിന്ദ്, സജിത മഠത്തില്‍ തുടങ്ങിയവരെല്ലാം ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.

    ചന്ദ്രമൗലി മലയാളത്തില്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    നതാഷ, ബ്ലാക്ക് വാട്ടേര്‍സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച് ശ്രദ്ധേയനായ ചന്ദ്രമൗലിയാണ് ക്യാമറ ചലിപ്പിക്കുന്നത്. ചന്ദ്രമൗലിയുടെ ആദ്യ മലയാളചിത്രം കൂടിയാണിത്.

    ലൊക്കേഷന്‍

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍

    കൊച്ചി, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്.

    റിലീസ്

    മിസ് ലേഖ തരൂരായി മീര ജാസ്മിന്‍


    നവംബര്‍ 22നാണ് മിസ് ലേഖ തരൂര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്തായാലും മീരയുടെ ശക്തമായൊരു കഥാപാത്രത്തിനായി പ്രേക്ഷകര്‍ക്ക് കാത്തിരിക്കാം.

    English summary
    Actress Meera Jasmine is coming back to Malayalam Silverscreen as Miss Lekha Tharoor in Shajiyem's film.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X