For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീര ജാസ്മിന്‍ മടങ്ങി വരുന്നു; 'മോഷ്ടിച്ച കഥ'യുമായി സത്യന്‍ അന്തിക്കാട്, ജയറാം നായകന്‍

  |

  മലയാള സിനിമയിലെ ഹിറ്റ് ജോഡിയാണ് സത്യന്‍ അന്തിക്കാടും ജയറാം. കുടുംബപ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നിരവധി സിനിമകള്‍ ഇരുവരും സമ്മാനിച്ചിട്ടുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു ആയിരുന്നു സത്യന്‍ അന്തിക്കാടും ജയറാമും അവസാനമായി കൈ കോര്‍ത്ത സിനിമ. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹിറ്റ് ജോഡി വീണ്ടുമെത്തുകയാണ്.

  ഹൃദയമിടിപ്പ് കൂട്ടി അകാന്‍ഷ; ഹോട്ട് ചിത്രങ്ങള്‍ കാണാം

  തീര്‍ന്നില്ല സന്ത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മീര ജാസ്മിനും മടങ്ങിയെത്തുകയാണ്. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പ്പനകള്‍ ആയിരുന്നു മീരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. നീണ്ടൊരു ഇടവളേയ്ക്ക് മീര മടങ്ങിയെത്തുകയാണ്. മൂവരും ഒരുമിച്ചെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വര്‍ധിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പുതിയ വിശേഷം സത്യന്‍ അന്തിക്കാട് പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

  ''ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാന്‍ തൃശ്ശൂര്‍ റീജ്യണല്‍ തീയേറ്ററിലെത്തിയപ്പോള്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസന്‍ പറഞ്ഞു - 'ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാന്‍ മോഷ്ടിച്ചതാണ്. എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
  ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു, 'ഈ കഥ, നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഞാന്‍ മോഷ്ടിച്ചതാണ്'. അമ്പരപ്പു മാറി സദസ്സില്‍ നീണ്ട കരഘോഷം ഉയര്‍ന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓര്‍മ്മിക്കുന്ന സിനിമകളായി മാറുക''.

  ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകള്‍ക്ക് വേണ്ടിയാണ്. ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകന്‍. മീര ജാസ്മിന്‍ നായികയാകുന്നു. ഒപ്പം 'ഞാന്‍ പ്രകാശനില്‍' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും.
  'ഒരു ഇന്ത്യന്‍ പ്രണയകഥ'യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

  ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാര്‍ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ 'ആരാധികേ' എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് വരികള്‍ എഴുതുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രലങ്കാരവും നിര്‍വ്വഹിക്കും. 'ഞാന്‍ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോര്‍ഡ് ചെയ്യുന്നത്. അനില്‍ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം.

  അമ്പടി ഭയങ്കരി. സത്യന്‍ അന്തിക്കാട്ന്‌ തന്നെ പണിയണം | FilmiBeat Malayalam

  ബിജു തോമസ് ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മോമി, പാണ്ഡ്യന്‍,സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും.
  സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. കോവിഡിന്റെ വേലിയേറ്റമൊന്ന് കഴിഞ്ഞാല്‍ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം.
  എല്ലാവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു.

  English summary
  Meera Jasmine To Make Comeback With Sathyan Anthikad Movie Starring Jayaram, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X