For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍റ് ഇടാന്‍ മറന്നതല്ല! സദാചാരവാദികള്‍ക്ക് ചുട്ടമറുപടിയുമായി മീര നന്ദന്‍! കിടുക്കിയെന്ന് ആരാധകര്‍

|

പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് മീര നന്ദന്‍. സ്വതസിദ്ധമായ അഭിനയ ശൈലിയുമായാണ് ഈ താരം തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിച്ച മുല്ലയിലൂടെയായിരുന്നു താരത്തിന്റെ വരവ്. ചേരിനിവാസികളുടെ ജീവിതത്തെക്കുറിച്ചും ക്വട്ടേഷന്‍ ഗ്യാങ്ങിനെക്കുറിച്ചുമൊക്കെയായിരുന്നു ഈ ചിത്രം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മീരയും അരങ്ങേറിയത്. അരങ്ങേറ്റ ചിത്രത്തിലൂടെ മികച്ച സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയത്തിന് പുറമേ ആലാപനത്തിലും താരം മികവ് പ്രകടിപ്പിച്ചിരുന്നു. ഗായികയാവണമെന്നായിരുന്നു ആഗ്രഹമെങ്കിലും അഭിനയത്തിന്റെ വഴിയിലൂടെയായിരുന്നു താരം സഞ്ചരിച്ചത്.

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് ജോലിയുമായി ദുബായിലേക്ക് ചേക്കേറുകയായിരുന്നു. റേഡിയോ ജോക്കിയായി സജീവമാണ് താരം. അടുത്തിടെ സ്വന്തമായി ബിസിനസും ആരംഭിച്ചിരുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്, കാബ് അറേഞ്ച്‌മെന്റ്, തുടങ്ങിയ കാര്യങ്ങളാണ് താരത്തിന്‍രെ ഉടമസ്ഥതയിലുള്ള ബട്ടര്‍ഫൈളൈസ് ടൂര്‍സ് നല്‍കുന്നത്. മീരയുടെ അമ്മയായിരുന്നു ഇങ്ങനെയൊരു കാര്യം തുടങ്ങാനായി ആവശ്യപ്പെട്ടത്. ബിസിനസ്സ് വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം ഇടയ്ക്ക് എത്തിയിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ആരാധകര്‍ അറിയുന്നുണ്ട്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് ദുബായിലേക്ക് പോയതില്‍ തനിക്ക് സങ്കടമില്ലെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് വേറിട്ട മേക്കോവറുമായി താരമെത്താരുണ്ട്. മുടിയിലും ഫാഷനിലുമാണ് പരീക്ഷണങ്ങേളേറെയും. അത്തരത്തില്‍ അടുത്തിടെ പങ്കുവെച്ച വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിനിടയിലാണ് താരത്തിന്റെ വസ്ത്രധാരണത്തെ രൂക്ഷമായി വിമര്‍ശിച്ച് സദാചാരവാദികളെത്തിയത്. അവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്നവരും നമുക്കിടയിലുണ്ട്. അഭിനേതാക്കളാണെങ്കിലും അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളും സ്വാതന്ത്ര്യവുമുണ്ടെന്ന കാര്യത്തെക്കുറിച്ച് പലപ്പോഴും വിമര്‍ശകര്‍ മറക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനപ്പൊങ്കാല തന്നെയാണ് ഉയര്‍ന്നുവരാറുള്ളത്. അത്തരത്തിലുള്ള ആക്രമണമായിരുന്നു മീര നന്ദനെതിരെയും നടന്നത്.

വേറിട്ട ഗെറ്റപ്പിലെത്തിയ താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചായിരുന്നു പ്രധാന വിമര്‍ശനം. പാന്റ് ഇടാന്‍ മറന്നുപോയതാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു സദാചാരവാദികള്‍ ഉന്നയിച്ചത്. ഇതൊന്നും ശരിയായ രീതിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നുമുള്ള കമന്റുകളായിരുന്നു ചിത്രത്തിന് കീഴില്‍ ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലായി മാറിയതിന് പിന്നാലെ തന്നെ കടുത്ത വിമര്‍ശനമുന്നയിച്ച് ഒരുവിഭാഗവും രംഗത്തെത്തിയിരുന്നു. തന്നെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാമിലും പേസ്ബുക്കിലുമായാണ് മീര നന്ദന്‍ മറുപടി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്‍രെ ചിത്രത്തിന് മേല്‍ നിരവധി വിമര്‍ശനങ്ങളുണ്ടായെന്നും ചിലര്‍ക്ക് അത് നീരസമുളവാക്കിയെന്നും പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. നെഗറ്റീവ് പ്രതികരണങ്ങളോ അനാവശ്യ വിമര്‍ശനമോ എന്തായാലും തന്റെ ജീവിതവും താന്‍ ചെയ്യുന്നതിനെ മാനിക്കുകയും ചെയ്യണമെന്ന് താരം പറയുന്നു.

വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ഭേദിക്കപ്പെടാതിരിക്കണം എന്നാണ് തനിക്ക് പറയാനുള്ളതെന്നും താരം കുറിച്ചിട്ടുണ്ട്. വിമര്‍ശനപ്പൊങ്കാലയുമായെത്തിയ സദാചാരവാദികളുടെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് താരം നല്‍കിയിട്ടുള്ളത്. ഇതിനോടകം തന്നെ ഈ മറുപടിയും വൈറലായി മാറിയിരുന്നു.

അത്ര ചെറുതല്ലാത്ത വസ്ത്രമാണ് താന്‍ ധരിച്ചത്. അതിന്റെ പേരില്‍ ചിലര്‍ നടത്തിയ അശ്‌ളീല കമന്റുകളും വിലയിരുത്തലുകളും ഞെട്ടിക്കുന്നതാണ്. ഫാഷനെ സ്‌നേഹിക്കുകയും ഇന്ത്യന്‍, വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ ധരിക്കാനിഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ് താന്‍. ഈ കാലഘട്ടത്തിലും വസ്ത്രത്തിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നത് ന്യായീകരിക്കാനില്ല.

തന്റെ ജീവിതം മറ്റുള്ളവരുടേതല്ല, തന്നെ തന്റേതായ രീതിയില്‍ ജീവിക്കാന്‍ വിടണമെന്നും മീര നന്ദന്‍ കുറിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പുത്തന്‍ മേക്കോവറുമായി താരമെത്തിയത്. എന്നാല്‍ വസ്ത്രധാരണത്തെക്കുറിച്ച് സദാചാരവാദികള്‍ തുറന്നടിക്കുകയായിരുന്നു. ഇതിന് പിന്നാലെയായാണ് മറുപടിയുമായി താരവും എത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള മറുപടി ആവശ്യമില്ലായിരുന്നുവെന്നും അവര്‍ മറുപടിയോ പ്രതികരണോ അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു ഒരാളുടെ കമന്റ്. പ്രതികരിച്ചത് നന്നായെന്നും ഇത് കിടുക്കിയെന്ന തരത്തിലുമുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. താരങ്ങളുടെ വ്‌സ്ത്രധാരണത്തെ വിമര്‍ശിച്ച് സദാചാരവാദികളെത്തുന്ന സംഭവം പതിവായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

നമ്മുടെ ഇഷ്ടം ആര്‍ക്ക് മുന്നിലും അടിയറവ് വെക്കാതെ എന്നും നമ്മളായി ജീവിക്കുകയെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എങ്ങനെ നടക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും ഭക്ഷണം ഏത് വെണമെന്നുമൊക്കെ തീരുമാനിക്കുന്നത് അതാത് വ്യക്തികളാണെന്നാണ് ആരാധകരും പറയുന്നത്. മീര നന്ദനെ പിന്തുണച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.

English summary
Meera Nandan's perfect reply to Negative Comments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more