twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെലുങ്കിലും മെര്‍സലിന് രക്ഷയില്ല! സെന്‍സര്‍ ബോര്‍ഡ് ഇടഞ്ഞു, റിലീസ് മുടങ്ങി...

    By Jince K Benny
    |

    Recommended Video

    തെലുങ്കിലും മെർസലിന് രക്ഷയില്ല | filmibeat Malayalam

    ദീപാവലി റിലീസായി തിയറ്ററിലെത്തിയ വിജയ് ചിത്രമാണ് മെര്‍സല്‍. റിലീസിന് മുന്നേ ഏറെ വിവാദങ്ങളെ അഭിമുഖീകരിച്ച ചിത്രം അവസാന നിമിഷത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തിയറ്ററിലേക്ക് എത്തിയത്. റിലീസ് ചെയ്തതിന് ശേഷവും ചിത്രം വീണ്ടും വിവാദത്തിലായി.

    ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്, അതും ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ച? എന്തിനാണീ കൊല്ലാക്കൊല..? ആക്ഷന്‍ ഹീറോ ബിജു ഹിന്ദിയിലേക്ക്, അതും ആക്ഷന്‍ ചിത്രത്തിന്റെ തുടര്‍ച്ച? എന്തിനാണീ കൊല്ലാക്കൊല..?

    റെക്കോര്‍ഡ് ഇട്ടിട്ട് വില്ലന്‍ തുടങ്ങി, മലയാള സിനിമ ചരിത്രത്തിലാദ്യം, മുന്നില്‍ ബാഹുബലി മാത്രം... റെക്കോര്‍ഡ് ഇട്ടിട്ട് വില്ലന്‍ തുടങ്ങി, മലയാള സിനിമ ചരിത്രത്തിലാദ്യം, മുന്നില്‍ ബാഹുബലി മാത്രം...

    എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാന്‍ തമിഴ് പതിപ്പിന് സാധിച്ചെങ്കിലും തെലുങ്ക് പതിപ്പിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പ്രദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് തടസപ്പെട്ടിരിക്കുകയാണ്.

    സെന്‍സര്‍ ബോര്‍ഡ് ഇടഞ്ഞു

    സെന്‍സര്‍ ബോര്‍ഡ് ഇടഞ്ഞു

    മെര്‍സലിന്റെ തെലുങ്ക് പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ഇതാണ് റിലീസ് മാറ്റാനുള്ള കാരണം. അതേ സമയം തമിഴ് പതിപ്പിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്തുകൊണ്ട് സെന്‍സര്‍ ലഭിക്കുന്നില്ല എന്ന കാര്യത്തില്‍ അവ്യക്ത തുടരുകയാണ്.

    റിലീസ് മാറ്റി

    റിലീസ് മാറ്റി

    സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റ റിലീസ് മാറ്റിവച്ചതായി ചിത്രത്തിന്റെ നിര്‍മാതാവ് അദിതി രവീന്ദ്രനാഥ് അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. അദിരിന്ദി എന്നാണ് തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്.

    കൈ കഴുകി ബിജെപി

    കൈ കഴുകി ബിജെപി

    വിജയ് ചിത്രം മെര്‍സല്‍ തെറ്റായ പരാമര്‍ശമാണ് നടത്തുന്നതെങ്കിലും പ്രാദേശിക തലത്തില്‍ വീണ്ടും സെന്‍സറിംഗ് നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് തെലുങ്കാന ബിജെപി ഘടകം പറയുന്നത്. എന്തിന്റെ പേരിലാണ് സെന്‍സറിംഗ് ലഭിക്കാത്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

    കേന്ദ്ര സര്‍ക്കാരിനെതിരെ

    കേന്ദ്ര സര്‍ക്കാരിനെതിരെ

    മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുകയും വാസ്ഥവ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് ബിജെപി തമിഴ്‌നാട് നേതൃത്വം സിനിമയ്ക്കും വിജയ്ക്കും എതിരെ രംഗത്തെത്തിയത്. വിജയ് ക്രിസ്ത്യാനി ആയതുകൊണ്ടാണ് ഇത്തരത്തിലുണ്ടായതെന്നു അവര്‍ ആരോപിക്കുന്നു.

    മെര്‍സലിന് പിന്തുണ

    മെര്‍സലിന് പിന്തുണ

    ബിജെപി നേതൃത്വം സിനിമയ്‌ക്കെതിരെ രംഗത്ത് വന്നതോടെ സിനിമയെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. കമല്‍ഹാസന്‍, പാ രഞ്ജിത്, വിജയ് സേതുപതി, ഗൗതമി, വിശാല്‍ എന്നീ സിനിമാ താരങ്ങളും രാഹുല്‍ ഗാന്ധി, ചിദംബരം തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സിനിമയ്ക്ക് അനുകൂലമായി രംഗത്തെത്തി.

    നിര്‍മാണ കമ്പനിയില്‍ റെയ്ഡ്

    നിര്‍മാണ കമ്പനിയില്‍ റെയ്ഡ്

    സിനിമയ്‌ക്കെതിരെ സംസാരിച്ച ബിജെപി ദേശിയ നേതാവ് എച്ച് രാജയെ ഉത്തരം മുട്ടിച്ച വിശാലിന്റെ നിര്‍മാണ കമ്പനിയില്‍ റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. എന്നാല്‍ ഇതെല്ലാം വാസ്തവവിരുദ്ധമാണെന്നും ഇത്തരത്തില്‍ ഒരു റെയ്ഡും നടത്തിയിട്ടില്ലെന്ന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.

    ആറ്റ്‌ലി വിജയ് കൂട്ടുകെട്ട്

    ആറ്റ്‌ലി വിജയ് കൂട്ടുകെട്ട്

    തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് മെര്‍സല്‍. വിജയ് മൂന്ന് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. എആര്‍ റഹ്മാനാണ് സംഗീത നല്‍കിയിരിക്കുന്നത്.

    English summary
    Mersal’s Telugu version starring Vijay was supposed to release on October 27, however, a representative from the production house has announced that the movie has been postponed.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X