twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും സെന്‍സര്‍ കഴിഞ്ഞു... തടസങ്ങള്‍ മറികടന്ന് മേര്‍സല്‍ ദീപാവലിക്ക് തിയറ്ററിലേക്ക്..!

    എല്ലാം പ്രശ്‌നങ്ങളും പരിഹരിച്ചു, മേര്‍സല്‍ ദീപാവലി ആഘോഷിക്കും.

    By Jince K Benny
    |

    ഏറെ പ്രതീക്ഷകളോടെ വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മേര്‍സല്‍. തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്ത്രതിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേര്‍സല്‍. ദീപാവലി റിലീസായി തിയറ്ററിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം റിലീസ് അടുത്തതോടെ പ്രതിസന്ധിയിലാകുകയായിരുന്നു. പേര് സംബന്ധിച്ച വിവാദങ്ങളായിരുന്നു ആദ്യം. അതിനെ അതിജീവിച്ചെങ്കിലും മറ്റ് പ്രതിസന്ധികള്‍ ചിത്രത്തെ കാത്തിരിക്കുകയായിരുന്നു. തടസങ്ങളെല്ലാം മറികടന്ന് മുന്‍നിശ്ചയിച്ച പ്രകാരം ചിത്രം തിയറ്ററിലേക്ക് എത്തും.

    കൊച്ചിയില്‍ രാമനുണ്ണിയുടെ തേരോട്ടം... 18 ദിവസം കൊണ്ട് കീശയിലാക്കിയ കോടികള്‍ എത്രയെന്നോ?കൊച്ചിയില്‍ രാമനുണ്ണിയുടെ തേരോട്ടം... 18 ദിവസം കൊണ്ട് കീശയിലാക്കിയ കോടികള്‍ എത്രയെന്നോ?

    ആര് പറഞ്ഞു വില്ലന്‍ പുലിമുരുകനെ പിന്നിലാക്കില്ലെന്ന്? റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ റെഡി! ആര് പറഞ്ഞു വില്ലന്‍ പുലിമുരുകനെ പിന്നിലാക്കില്ലെന്ന്? റെക്കോര്‍ഡ് ഫാന്‍സ് ഷോകളുമായി വില്ലന്‍ റെഡി!

    meral

    ചിത്രീകരണത്തിന് അനുവാദമില്ലാതെ പക്ഷി മൃഗാദികളെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മൃഗ സംരക്ഷണ വകുപ്പ് രംഗത്തെത്തി. മേര്‍സല്‍ അണിയറ പ്രവര്‍ത്തകര്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. പക്ഷി മൃഗാദികള്‍ ഗ്രാഫിക്‌സ് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ കള്ള പറഞ്ഞതായും അവര്‍ ആരോപിച്ചു. തൊട്ടുപിന്നാലെയായിരുന്നു സെന്‍സറിംഗ് വിവാദം. സെന്‍സറിംഗ് പൂര്‍ത്തായാകാത്ത ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു എന്ന് പ്രചരിപ്പിച്ചതും വിവാദമായിരുന്നു.

    ഇപ്പോഴിതാ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് ചിത്രത്തിന്റെ സെന്‍സറിം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2.50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ചിത്രം മുന്‍നിശ്ചയിച്ച പ്രകാരം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് ഉറപ്പായി. ചിത്രത്തിന്റെ സെന്‍സറിംഗ് സമയബന്ധിതമായി തീര്‍ക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിജയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു.

    ലോകവ്യാപകമായി 3300 തിയറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മലേഷ്യയില്‍ മാത്രം ചിത്രം 800 സെന്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ 350 സെന്ററുകളിലാണ് മേര്‍സല്‍ പ്രദര്‍ശനത്തിന് എത്തുക. വിജയ് മൂന്ന് വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. എസ്‌ജെ സൂര്യ ശക്തമായ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ സാമന്ത, കാജല്‍ അഗര്‍വാള്‍ നിത്യ മേനോന്‍ എന്നിവരാണ് നായികമാര്‍.

    English summary
    All issues solved, Mersal will hit the theaters on Diwali.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X