For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും വേര്‍പിരിയുന്നു; 8 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്

  |

  നടന്‍ മുകേഷും ഭാര്യ മേതില്‍ വേദികയും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മറുനാടന്‍ മലയാളി പുറത്ത് വിട്ട വാര്‍ത്തയിലാണ് മുകേഷ് രണ്ടാമതും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് പറയുന്നത്. നടന്‍ എന്നതിനപ്പുറം രാഷ്ട്രീയക്കാരന്‍ കൂടിയായ മുകേഷ് അടുത്തിടെ ചില ഫോണ്‍ വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. പിന്നാലെയാണ് ദാമ്പത്യ പ്രശ്‌നത്തെ കുറിച്ചും ഉയര്‍ന്ന് കേള്‍ക്കുന്നത്.

  Mukesh and Methil Devika heading towards divorce ? | FilmiBeat Malayalam

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള ചില ശീലങ്ങളുമാണ് വേദികയുമായിട്ടുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ വിശദമായി വായിക്കാം...

  മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബവീട്ടിലേക്ക് താമസം മാറി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്. മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബന്ധം നിയമപരമായി വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണെന്നും മറുനാടന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴ്ചകളായി വാര്‍ത്ത പുറത്ത് വന്നെങ്കിലും ഔദ്യോഗിക സ്ഥീരികരണത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

  എന്റെ ഭാവി കണ്ടെത്തുകയും വിവാഹനിശ്ചയം വരെ തീരുമാനിക്കുകയും ചെയ്തു; പ്രണയത്തെ കുറിച്ച് മറുപടിയുമായി ദിയ കൃഷ്ണ

  വിവാഹമോചനത്തിന് വേദിക ഹര്‍ജി കൊടുത്തിരിക്കുകയാണെന്ന് ദേവികയുമായി ബന്ധപ്പെട്ട ആളുകളില്‍ നിന്നും അറിഞ്ഞിട്ടുണ്ട്. അതേ സമയം മുകേഷിനെതിരെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയെ അവഗണിക്കുന്നത് മുതല്‍ കുടുംബ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്നില്ലെന്നുമടക്കം നിരവധി പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ബന്ധം അവസാനിപ്പിക്കാന്‍ ദേവിക തീരുമാനിച്ചതെന്നും അറിയുന്നു.

  റിമി ടോമിയുമായി നാത്തൂന്‍ പോരില്ലാത്തതിന് കാരണമുണ്ട്; കല്യാണത്തിന് ചട്ടയും മുണ്ടും വന്നതിനെ കുറിച്ചും മുക്ത

  അതേ സമയം പുറത്ത് വന്ന വാര്‍ത്ത ശരിയാണെങ്കില്‍ എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് മുകേഷും ദേവികയും ചേര്‍ന്ന് അവസാനിപ്പിക്കുന്നത്. 2013 ഓക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്. നടി സരിതയുമായിട്ടുള്ള വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തി നില്‍ക്കുമ്പോഴാണ് മുകേഷിന് ദേവികയുടെ ആലോചന വരുന്നത്. നേരത്തെ വിവാഹിതയായ വേദികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇതിലൊരു കുഞ്ഞുണ്ട്.

  അഹങ്കാരത്തിന് ദൈവം തന്നെ ശിക്ഷയാണ്; റിതു ബിഗ് ബോസ് വിന്നര്‍ ആവാത്തത് കൊണ്ട് പറഞ്ഞതാണോന്ന് ആരാധകരും

  വിവാഹമോചന ശേഷം നര്‍ത്തകിയായ ദേവിക നൃത്ത കരിയറുമായി മുന്നോട്ട് പോകണമന്നാണ് ആഗ്രഹിക്കുന്നത്. മുകേഷ് മുന്‍പ് ലളിതകല അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് ദേവികയുമായി പരിചയത്തിലാവുന്നത്. ഈ പരിചയം വിവാഹാലോചനയായി മാറുകയായിരുന്നു. ഇരുവരും തമ്മില്‍ ഇരുപത്തി രണ്ട് വയസിന്റെ വ്യത്യാസമുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീഷിക്കുന്നത്.

  അര്‍ജുനുമായി പ്രണയത്തിലായപ്പോള്‍ ഞാനാകെ ആവശ്യപ്പെട്ടത് ഈയൊരു കാര്യമാണ്; വെളിപ്പെടുത്തലുമായി നടി ദുര്‍ഗ കൃഷ്ണ

  Read more about: mukesh മുകേഷ്
  English summary
  Methil Devika Filed For Divorce From Actor Mukesh After 8 Years Of Togetherness, Latest Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X