twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ മൂന്ന് ദുരൂഹ മരണങ്ങള്‍!!! പ്രതിസ്ഥാനത്ത് സിനിമ സംഘടനകള്‍???

    നടന്‍ ശ്രീനാഥിന്റേതുള്‍പ്പെടെ മൂന്ന് ദുരൂഹ മരണങ്ങളേക്കുറിച്ച് തിലകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വീണ്ടും വൈറലാകുകയാണ്.

    By Karthi
    |

    സിനിമ സംഘടനകള്‍ അംഗങ്ങളുടെ വെല്‍ഫെയറിന് വേണ്ടി രൂപികരിക്കപ്പെട്ടതെന്നാണ് പറയുന്നത്. എന്നാല്‍ ഇതേ സംഘടനകള്‍ അംഗങ്ങളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ആദ്യം പരസ്യമായി രംഗത്ത് വന്നത് തിലകനായിരുന്നു. സിനിമ സംഘടനകളുടെ വിലക്ക് നേരിട്ട നടനായിരുന്നു തിലകന്‍. അന്ന് തിലകന്‍ നടത്തിയ പല വെളിപ്പെടുത്തലുകളും എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുകയാണ്. എന്നാല്‍ മലയാള സിനിമയിലെ പുതിയ സാഹചര്യങ്ങളില്‍ ആ വാക്കുകള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിന് പിന്നാലെ മലയാള സിനിമയിലെ സംഘടനകള്‍ക്കെതിരെ പല ആരോപണങ്ങളും ഉയരുന്നുണ്ട്. 2010ല്‍ നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്ത സംഭവും ഇതിനൊപ്പം കൂട്ടി വായിക്കപ്പെടുകയാണ്. ഈ അവസരത്തിലാണ് ശ്രീനാഥ് അനുസ്മരണത്തില്‍ തിലകന്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമാകുകയാണ്.

    ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത

    ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത

    ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനായിക്കാനെത്തിയ ശ്രീനാഥ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹുതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. എന്നാല്‍ ഇതേ സംശയം ശ്രീനാഥിന്റെ മരണ സമയത്ത് തന്നെ തിലകന്‍ പറഞ്ഞിരുന്നു.

    പലരം പറയാന്‍ മടിച്ചു

    പലരം പറയാന്‍ മടിച്ചു

    ശ്രീനാഥിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് തിലകന്‍ പറയുന്നുണ്ട്. പക്ഷെ ഇത് പുറത്ത് പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. സിനിമയില്‍ നിന്നും തങ്ങള്‍ പുറത്താകും എന്നാണ് എല്ലാവരും പറഞ്ഞത്. താന്‍ മാത്രമാണ് ഇക്കാര്യം ഉറക്കെ പറഞ്ഞ ഏക സഹപ്രവര്‍ത്തകനെന്ന് തിലകന്‍ പറയുന്നു.

    എന്തുകൊണ്ട് പോസ്റ്റ്മാര്‍ട്ടം ആലപ്പുഴയില്‍?

    എന്തുകൊണ്ട് പോസ്റ്റ്മാര്‍ട്ടം ആലപ്പുഴയില്‍?

    കോതമംഗലത്ത് മരിച്ച ശ്രീനാഥിന്റെ മൃതദേഹം ഏറ്റവും അടുത്തുള്ള കോട്ടയം, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളെ ഒഴിവാക്കി ആലപ്പുഴയില്‍ എത്തിച്ചത് എന്തിനാണെന്ന് തിലകന്‍ ചോദിക്കുന്നു. അവിടെയാണ് 'അമ്മ'യുടെ ട്രഷറുടെ ഭാര്യ ഫോറസിക് വിഭാഗത്തില്‍ ജോലി ചെയ്യുന്നതെന്നും തിലകന്‍ പറയുന്നു.

    പുറത്തറിയാത്ത ആത്മഹത്യകള്‍

    പുറത്തറിയാത്ത ആത്മഹത്യകള്‍

    പുറം ലോകം അറിയാത്ത രണ്ട് ആത്മഹത്യകള്‍ കൂടെയുണ്ടെന്നും തിലകന്‍ പറയുന്നു. ഒരു ലൈറ്റ് ബോയ് ഉള്‍പ്പെടെ രണ്ട് സിനിമ തൊഴിലാളികള്‍. പ്രശസ്തരല്ലാത്തതുകൊണ്ട് അവരുടെ മരണം പുറംലോകം അറിഞ്ഞില്ല. ഈ കാലഘട്ടിത്തില്‍ തന്നെയാണ് ഇതും സംഭവിച്ചതെന്ന് ശ്രീനാഥ് അനുസ്മരണത്തില്‍ തിലകന്‍ തുറന്ന് പറഞ്ഞിരുന്നു.

    കുറ്റക്കാര്‍ സംഘടനകള്‍

    കുറ്റക്കാര്‍ സംഘടനകള്‍

    ഈ മൂന്ന് മരണങ്ങള്‍ക്ക് പിന്നിലും ഒരേ കാരണവും ഒരേ കാരണക്കാരുമാണെന്ന് തിലകന്‍ ആരോപിച്ചിരുന്നു. തൊഴില്‍ നിഷേധം മൂലമാണ് ഇവര്‍ മരിച്ചത്. അമ്മയുടെ വിലക്ക് മൂലം കരാര്‍ ചെയ്ത സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് ശ്രീനാഥിന്റെ മരണത്തിന് കാരണമെന്ന് തിലകന്‍ ആരോപിച്ചിരുന്നു.

    ശ്രീനാഥിന്റെ മൃതദേഹത്തിനൊപ്പം ആരും വന്നില്ല

    ശ്രീനാഥിന്റെ മൃതദേഹത്തിനൊപ്പം ആരും വന്നില്ല

    ശ്രീനാഥിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആ സിനിമയില്‍ നിന്നോ അമ്മ സംഘടനയില്‍ നിന്നോ ആരും വന്നിരുന്നില്ല. ആകെ എത്തിയത് അമ്മയിലെ പൂജപ്പുരക്കാരനായ ഒരാളാണ്. അയാള്‍ ഒരു മുന്‍മന്ത്രിയുടെ എര്‍ത്താണെന്നും തിലകന്‍ ആരോപിക്കുന്നുണ്ട്.

    ശ്രീനാഥിന്റെ ഭാര്യയെ മയക്കിക്കിടത്തണം

    ശ്രീനാഥിന്റെ ഭാര്യയെ മയക്കിക്കിടത്തണം

    ഇങ്ങനെയല്ലല്ലോ ഇവിടെ നിന്ന് കൊണ്ടുപോയത്. കൊണ്ടുപോയതുപോലെ തന്റെ ഭര്‍ത്താവിനെ അമ്മ സംഘടന ഇവിടെ തിരിച്ച് തരണം എന്ന് പറഞ്ഞായിരുന്നു ശ്രീനാഥിന്റെ ഭാര്യ കരഞ്ഞിരുന്നത്. അങ്ങനെയൊന്നും പറയല്ലേ എന്നായിരുന്നു പൂജപ്പുരക്കാരന്റെ മറുപടി. അവര്‍ വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ മയങ്ങാന്‍ എന്തെങ്കിലും ഗുളിക കൊടുക്കാനായിരുന്നു പൂജപ്പുരക്കാരന്‍ പറഞ്ഞതെന്നും തിലകന്‍ പറഞ്ഞു.

    വൈറലാകുന്ന വീഡിയോ

    വൈറലാകുന്ന വീഡിയോ

    ശ്രീനാഥിന്റെ അനുസ്മരണത്തില്‍ തിലകന്‍ നടത്തിയ ഈ വെളിപ്പെടുത്തലുകള്‍ വൈറലാകുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലാകുകയും സംഘടനകള്‍ പ്രതിരോധത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ മലയാള സിനിമയെ സംഘടനകള്‍ക്കെതിരെ തിലകന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

    English summary
    Mistery behind the three unnatural deaths in Malayala Cinema. One is actor Sreenath and other two including light boy is not came out because of they are not renowned.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X