»   » മിത്ര കുര്യന്റെ വിവാഹ ഫോട്ടോകള്‍ കാണൂ

    മിത്ര കുര്യന്റെ വിവാഹ ഫോട്ടോകള്‍ കാണൂ

    By Aswathi

    നടി മിത്ര കുര്യനും അങ്ങനെ വിവാഹ ജീവിതത്തിലേക്ക് കടന്നു. സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരന്‍. വളരെ ആര്‍ഭാടമായിട്ടായിരുന്നു വിവാഹ നിശ്ചയവും വിവാഹവുമൊക്കെ. മിത്രയുടെ വിവാഹ ഫോട്ടോകള്‍ കാണൂ...

     

    ഇതാണ് വധു

    മിത്ര വിവാഹത്തിന് വേണ്ടി ഒരുങ്ങിയപ്പോള്‍. വിവാഹത്തിനാണ് പെണ്‍കുട്ടികള്‍ ഏറ്റവും സുന്ദരിമാരാകുന്നതെന്നാണ് പറയാറ്.

     മിത്രയുടെ വരന്‍

    സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരന്‍.

    സംഗീതജ്ഞന്‍

    കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യംസ് ഫ്രാന്‍സ്

    തൃശ്ശൂര്‍ പള്ളിയില്‍

    26 ആം തിയ്യതി തൃശ്ശൂരിലെ പള്ളിയില്‍ വച്ച് ക്രിസ്ത്യന്‍ മതാചാരപ്രകാരമായിരുന്നു മിന്നുകെട്ട്.

    താരസമ്പന്നം

    സിനിമാ രംഗത്തെ പ്രശസ്തരെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സരയു എത്തിയപ്പോള്‍

    വീട്ടുകാരുടെ അനുഗ്രഹത്തോടെ

    ഏറെ നാള്‍ പ്രണയത്തിലായിരുന്ന മിത്രയും വില്യംസും വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹിതരാകുകയായിരുന്നു.

    പ്രണയത്തിന് തുടക്കം

    2012 ല്‍ ആയിരുന്നു ഇരുവരും പ്രണയത്തിലായത്.

    അമേരിക്കയില്‍ വിരിഞ്ഞ പ്രണയം

    ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്.

    വീട്ടുകാര്‍ക്ക് സമ്മതം

    പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു.

    പ്രണയം ആദ്യമറിഞ്ഞത്

    മിത്രയ്ക്കു വേണ്ടി വില്യംസ് ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിക്കവെ മോഹന്‍ലാലാണ് പ്രണയം ആദ്യം അറിഞ്ഞത്.

    മിത്രയുടെ സിനിമ

    വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മിത്രയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് സിദ്ദിഖ് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡിലൂടെയാണ്.

    വിവാഹ നിശ്ചയം

    കഴിഞ്ഞ 18 ന് കൊച്ചിയില്‍ വളരെ ആര്‍ഭാടമായാണ് വിവാഹ നിശ്ചയം നടന്നത്. ഇത് വിവാഹ നിശ്ചയത്തിനിടെ എടുത്ത ചിത്രമാണ്.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X