twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോദിയ്ക്ക് മരപ്രഭു ശിൽപ്പം സമ്മാനിച്ച് മോഹൻലാൽ!! ഈ ശിൽപ്പം സമ്മാനിക്കാൻ കാരണമുണ്ട്...

    മോഹൻലാൽ മോദി കൂടിക്കാഴ്ചയെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്.

    |

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹൻലാലും തമ്മിലുളള കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാനപ്പെട്ട ചർച്ച വിഷയം. നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചും വാർത്തകൾ പ്രചരിക്കുന്നു. എന്നാൽ ലാലേട്ടനോ അദ്ദേഹവുമായി അടുത്ത നിൽക്കുന്ന പലരും ഈ വാർത്ത നിഷേധിക്കുകയാണ് ചെയ്യുന്നത്.

    ലാലേട്ടനോട് ചോദ്യവുമായി പിഷാരടി!! ഒന്നു ആലോചിച്ചു, പിന്നെ ഉത്തരം പാട്ടായി, ലാലേട്ടൻ മരണമാസ് തന്നെലാലേട്ടനോട് ചോദ്യവുമായി പിഷാരടി!! ഒന്നു ആലോചിച്ചു, പിന്നെ ഉത്തരം പാട്ടായി, ലാലേട്ടൻ മരണമാസ് തന്നെ

    മോഹൻലാൽ മോദി കൂടിക്കാഴ്ചയെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലൂടെ നിരവധി റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. ഈ അവസരത്തിൽ വർഷങ്ങൾക്ക് മുൻപുളള ഒരു സംഭവം കൂടി പുറത്തു വരുകയാണ്. മോദി മോഹൻലാൽ സൗഹൃദത്തിനെ കുറിച്ചുള്ളതാണിത്. എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കുക

     സാബുവും പേളിയും കൈകോർക്കുന്നു? ഹിമയ്ക്കെതിരെ ആരോപണവുമായി പേളി, പൊട്ടിത്തെറിച്ച് ഹിമ... സാബുവും പേളിയും കൈകോർക്കുന്നു? ഹിമയ്ക്കെതിരെ ആരോപണവുമായി പേളി, പൊട്ടിത്തെറിച്ച് ഹിമ...

      രണ്ട് വർഷം മുൻപത്തെ ആഗ്രംഹം

    രണ്ട് വർഷം മുൻപത്തെ ആഗ്രംഹം

    മലയാളത്തിന്റെ പ്രിയപ്പെട്ട താരം മോഹൻലാലുമായി കൂടിക്കാഴ്ചക്ക് രണ്ടു വർഷം മുൻപ് മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവത്രേ. കഴിഞ്ഞ ദിവസം നടന്ന മോഹൻലാൽ മോദി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ അന്ന് ആ കൂടിക്കാഴ്ചയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ മോദി-ലാൽ കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ താൽപ്പര്യപ്രകാരമായിരുന്നത്രേ. ഇരുവരുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

     പ്രധാനമന്ത്രിയുടെ വസതിയിൽ

    പ്രധാനമന്ത്രിയുടെ വസതിയിൽ

    മോദിയുടെ സ്വന്തം വസതിയിലേയ്ക്കാണ് മോഹൻലാലിനെ ക്ഷണിച്ചത്. അതിനാൽ തന്നെ കൂടിക്കഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമല്ല ലക്ഷ്യമെന്നും അടുത്ത വ്യത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. അതേസമയം മോഹൻലാൽ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി തന്നെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

     മോദിയ്ക്ക് സമ്മാനം

    മോദിയ്ക്ക് സമ്മാനം

    പ്രധാനമന്ത്രിയ്ക്ക് സമ്മാനവുമായിട്ടായിരുന്നു ലാലേട്ടൻ എത്തിയത്. ഗുരുവായൂരിൽ പണി കഴിപ്പിച്ച സ്വർണ്ണം പൂശിയ മരപ്രഭു ശിൽപ്പമായിരുന്നു അദ്ദേഹം മോദിയ്ക്ക് സമ്മാനമായി നൽകിയത്. ലാലേട്ടൻ സമ്മാനമായി നൽകിയ മരപ്രഭുവിന്റെ ശിൽപ്പത്തെ കുറിച്ച് മോദി ആരാഞ്ഞിരുന്നു. സ്വർവ്വദുരിത മുക്തിയ്ക്ക് ഉത്തമമായ മാർഗ്ഗമാണ് മരപ്രഭുവിനെ ദർശിക്കുന്നതെന്ന് താരം പറഞ്ഞു. കൂടാതെ ഇതുമായി സംബന്ധിക്കുന്ന ഐതീഹ്യവും പങ്കുവെച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. വളരെ സന്തോഷമായ കൂടിക്കാഴ്ചയെന്നാണ് ഇരുരും ട്വിറ്ററിൽ കുറിച്ചത്.

    മോഹൻലാൽ  മോദി ചർച്ച വിഷയം

    മോഹൻലാൽ മോദി ചർച്ച വിഷയം

    കൂടിക്കാഴ്ചയ്ക്ക് ശേഷം ലാലേട്ടനും മോദിയും വിവരങ്ങൾ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കേരളത്തിലുണ്ടായി പ്രളയത്തെ കുറിച്ചു വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ പ്രവർത്തനങ്ങളെ കുറിച്ചും മോഹൻലാൽ സംസാരിച്ചിരുന്നു. മോഹൻലാലിന്റെ മാതപിതക്കളുടെ പേരിൽ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

    വിശ്വശാന്തി ഫൗണ്ടേഷൻ

    വിശ്വശാന്തി ഫൗണ്ടേഷൻ

    മോഹൻലാലിന്റെ മാതപിതക്കളുടെ പേരിൽ ആരംഭിച്ചതാണ് സന്നദ്ധ സംഘടനയാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ഈ സംഘടനയിലൂടെ പ്രളയത്തിൽ ദുരിതം അനുഭവിച്ച വയനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് സഹായം നൽകും . ആദ്യ ഘട്ടത്തില്‍ വയനാട്ടിലെ ഊരുകളില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാണ് ഞങ്ങളുടെ പരിശ്രമമെന്ന് ലാലേട്ടൻ വീഡിയോയിൽ പറയുന്നുണ്ട്. ഒരു കുടുംബത്തിന് ഒരാഴ്‍ചത്തേയ്‍ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്‍തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും താരം പറയുന്നു.

     തിരുവനന്തപുരത്തെ സ്ഥാനാർഥി

    തിരുവനന്തപുരത്തെ സ്ഥാനാർഥി

    മോഹൻലാൽ മോദി കൂടിക്കാഴ്ച സംസ്ഥാനത്തെ ബിജെപി നേതാക്കന്മാർ അറിയാതെയായിരുന്നുവെന്നുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി ലാലേട്ടൻ മത്സരിക്കുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ സ്ഥാനാർഥിയാകുന്ന കാര്യത്തെ കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നായിരുന്നു താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

    English summary
    modi mohanlal meeting reson is not political subject,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X