For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോഹൻലാലുമല്ല മമ്മൂട്ടിയുമല്ല!! മലയാളത്തിലെ മികച്ച നടൻ അൽ സാബിത്ത്, വെളിപ്പെടുത്തി വിജയ് സേതുപതി

|

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുളള താരമാണ് വിജയ് സേതുപതി. തമിഴിലാണ് താരം സജീവമെങ്കിലും മലയാളി പ്രേക്ഷകർക്കിടയിലും ഒരു വലിയ നിരയിലുളള ആരാധകർ താരത്തിനുണ്ട്. വിജയ് സേതുപതിയുടെ ചിത്രങ്ങളെല്ലാം തമിഴിൽ മാത്രമല്ല മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത മലയാളത്തിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് താരം.

ഷൂട്ടിങ് കഴിഞ്ഞ് കാട്ടിൽ നിന്ന് മടങ്ങവെ അപകടം!! പ്രമുഖ സീരിയൽ നടിമാർ മരിച്ചു

ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മാർക്കോണി മത്തായിലൂടെയാണ് വിജയ് സേതുപതി മലയാളത്തിൽ ചുവട് വെയ്ക്കാൻ ഒരുങ്ങഉന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പത്രസമ്മേളനമാണ്. മോഹൻലാൽ ആണോ മമ്മൂക്കയാണോ മലയാള‌ത്തിലെ മികച്ച ന‍ടൻ എന്ന ചോദ്യത്തിന് താര നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു താരം നൽകിയത്.

എന്റെ വസ്ത്രധാരണം അങ്ങനെയല്ല!! എന്നാൽ ഇവൾ എന്നോടെന്നും എന്നും അടുത്ത് നിൽക്കുന്നു, പാർവതി തുറന്നു പറയുന്നു

മാർക്കോണി മത്തായി

മാർക്കോണി മത്തായി

ജയറാം, വിജയ് സേതുപതി കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മാർക്കോണി മത്തായി. ഛായാഗ്രാഹകൻ സനിൽ കളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുൻ പട്ടാളക്കാരനായ ഒരു സെക്യൂരിറ്റി കഥാപാത്രമായിട്ടാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. സഹകരണ ബാങ്കലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാളും തൂപ്പുകാരി അന്നയുമായി പ്രണയത്തിലാകുന്നു. മത്തായി നേരിടുന്ന പ്രശ്നം പരിഹരിക്കാൻ എത്തുന്ന വ്യക്തിയായിട്ടാണ് വിജയ് സേതുപതി എത്തുന്നത്.

ലാലേട്ടനോ  മമ്മൂക്കയോ

ലാലേട്ടനോ മമ്മൂക്കയോ

മാർക്കോണി മത്തായിയുടെ ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയപ്പോഴാണ് മോഹൻലാൽ ആണോ മമ്മൂട്ടിയാണോ മികച്ചതെന്നുള്ള സ്ഥിര ചോദ്യം താരത്തിനോട് ചോദിച്ചത്. എന്നാൽ വിജയ് സേതുപതിയുടെ ഉത്തരമാണ് എല്ലാവരേയും ഞെട്ടിച്ചത്. മലയാളത്തിൽ ലാലേട്ടനാണോ മമ്മൂക്കയാണോ മികച്ചതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ലേ എന്ന് മറു ചോദ്യം ചോദിച്ചതുകൊണ്ടാണ് ആ താരത്തിന് നേരെ താരം കൈ ചൂണ്ടി കാണിച്ചത്.

 ബാലുവിന്റേയും നീലുവിന്റേയും മകൻ

ബാലുവിന്റേയും നീലുവിന്റേയും മകൻ

ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ കേശുവിനെ അവതരിപ്പിക്കുന്ന ആൽ സാബിത്തിന് നേരെ വിരൽ ചൂണ്ടി കൊണ്ടായിരുന്നു താരം മറുപടി പറഞ്ഞത്. ആൽ സാബിത്ത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെയ്ക്കുന്നതെന്ന് വിജയ് സേതുപതി പറഞ്ഞു. കൂടാതെ എല്ലാവരും വളറെ നന്നായി അഭിനയിക്കുന്നവരാണെന്നും താരം കൂട്ടിച്ചേർത്തു. അൽ സാബിത്താണ് ചിത്രത്തിൽ ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്.

ഭാഷയെ സ്നേഹിക്കുന്നു

ഭാഷയെ സ്നേഹിക്കുന്നു

സിനിമയുടെ കഥയാണ് കരുത്ത് നൽകുന്നത്. തനിയ്ക്ക് മനുഷ്യരെ വീക്ഷിക്കാനിഷ്ടമാണെന്നും ഭാഷയെ സ്നേഹിക്കുന്ന മനുഷ്യനാണ് വിജയ് സേതുപതി പറഞ്ഞു. അതിനാൽ തന്നെ ആദ്യ ചിത്രത്തിൽ താൻ തമിഴ് താരമായി തന്നെയായിട്ടാണ് എത്തുന്നതെന്നും താരം കൂട്ടിച്ചേർത്തു.

 വൻ താരനിര

വൻ താരനിര

ജയറാമിനേയും വിജയ് സേതുപതിയേയും കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആത്മീയയാണ് ചിത്രത്തിലെ നായിക. , ജോയി മാത്യു , ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, നരേന്‍, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

English summary
mohanlal and mammoottty who is the super star in malayalam movie say vijay sethupathi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more