For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണമുണ്ടോ ചോദിക്കാന്‍...!! കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ...

  |

  അധികം മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത താരമായിരുന്നു മോഹൻലാൽ. എന്നാൽ താരസഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ മീഡിയയ്ക്ക് മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്തും വളരെ എളിമയോടേയും വിനയത്തോടേയും സംസാരിക്കുന്ന മോഹൻലാലിനേയാണ് നമ്മൾ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ ലാലേട്ടന്റെ മറ്റൊരു മുഖം ദൃശ്യമായിരിക്കുകയാണ്.

  മാഡിയ്ക്കും സൂര്യയ്ക്കും പിന്നാലെ സന്തോഷം പങ്കുവെച്ച് ദിലീപ്!! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

  ബിഷപ്പ് ഫ്രങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം ചെയ്യുകയാണ്. ഇവരുടെ സമരത്തിന് പിന്തുണ അറിയിച്ച സിനിമ മേഖലയിലുള്ള പല പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ വിഷയം ചോദിച്ചപ്പോഴാണ് താരം ക്ഷുഭിതാനായത്. വഷയത്തിനെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

  മാഡിയ്ക്കും സൂര്യയ്ക്കും പിന്നാലെ സന്തോഷം പങ്കുവെച്ച് ദിലീപ്!! ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

  കൊച്ചിയിലെത്തിയ ലാലേട്ടൻ

  കൊച്ചിയിലെത്തിയ ലാലേട്ടൻ

  മാതാപിതാക്കളുടെ പേരിലുളള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത്. വെല്ലിങ് ടൺ ഐലന്റിലെ കളക്ഷൻ സെന്ററിലെത്തി പ്രളയ ദുരിതാബാധിതർക്ക് സഹായം കൈമാറാനാട്ടായിരുന്നു മോഹൻലാൽ എത്തിയത്. ഈ സമയത്താണ് മാധ്യമപ്രവർത്തകർ കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞത്. എന്നാൽ ഈ ചോദ്യത്തിനോട് മോഹൻലാലിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമാണ് ലഭിച്ചത്.

  നിങ്ങൾക്ക് നാണമുണ്ടോ.. ക്ഷുഭിതനായി മോഹൻലാൽ

  നിങ്ങൾക്ക് നാണമുണ്ടോ.. ക്ഷുഭിതനായി മോഹൻലാൽ

  സ്വരം കടുപ്പിച്ചായിരുന്നു മോഹൻലാലിന്റെ പെരുമാറ്റം. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കാൻ. ഒരു കാര്യം പറയുമ്പോള്‍.... കന്യാസ്ത്രീകൾക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്ത് ബന്ധം, നിങ്ങൾക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ, ഇതൊക്കെയാണോ.. അത് പൊതു വികാരമാണോ. ഇത്രയും വലിയ പ്രശ്നം വഇവിടെ നടക്കുമ്പോൾ എന്നും മോഹൻലാൽ മധ്യമങ്ങളോട് പറയുന്നുണ്ട്. എന്നാൽ പിന്നീട് മാധ്യമങ്ങളുടെ ചോദ്യത്തിന് താരം ഉത്തരം നൽകാൻ തയ്യാറായിരുന്നില്ല.

  വിശ്വശാന്തിയുടെ രണ്ടാം ഘട്ട പ്രവർത്തനം

  വിശ്വശാന്തിയുടെ രണ്ടാം ഘട്ട പ്രവർത്തനം

  പ്രളയം ഏറ്റവും കൂടുതൽ ദുരന്തം വിതച്ചപത്തനംതിട്ട ജില്ലയിലെ ആറന്മുള, അയിരൂര്‍ മേഖലകളിലും ആലപ്പുഴയിലെ നെടുമുടിയിലുമാണ് രണ്ടാം ഘട്ടത്തില്‍ സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ എത്തിയത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഗോഡൗണില്‍ നിന്നും സാധനങ്ങളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മോഹൻലാൽ നിർവഹിച്ചു. ഇനി അടുത്തത് ദുരിതാശ്വാസത്തിന്റെ മൂന്നാം ഘട്ട പ്രവർത്തനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ട പ്രവര്‍ത്തനം തിരുവന്തപുരത്ത് നടത്തുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു. ഒന്നാംഘട്ടം വയനാട് കേന്ദ്രീകരിച്ചായിരുന്നു.

  കന്യാസ്ത്രീകളുടെ സമരം

  കന്യാസ്ത്രീകളുടെ സമരം

  ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ എറണാകുളം ഹൈക്കോർട്ട് ജംഗ്ക്ഷനിൽ സമരം നടത്തുകയാണ്. സമരം എട്ടാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി മലയാളത്തിലെ പ്രമുഖ താരങ്ങൾ എത്തിയിരുന്നു.

  പിന്തുണ പ്രഖ്യാപിച്ച് ഡബ്യൂസിസി

  പിന്തുണ പ്രഖ്യാപിച്ച് ഡബ്യൂസിസി

  കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ‍ഡബ്യൂസിസിയും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും , അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീകളുടെ കൂടെയാണ് ഞങ്ങൾ. അധികാരവും പദവി ഒരിക്കലും നിസ്സഹായവരെ ചൂഷണത്തിന് ഇരയാക്കാൻ ഉപയോഗിക്കേണ്ട് ഉപാധികളല്ല എന്ന് ഉറച്ച് വിശ്വസിക്കുന്നു.സർക്കാരും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചു നിൽക്കണമെന്നും ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

  പദവി നോക്കാതെ നടപടി

  പദവി നോക്കാതെ നടപടി

  ബിഷപ്പിനെതിരെ പരാതി നൽകി നാളുകൾ കഴിഞ്ഞിട്ടും ബിഷപ്പിനെതിരെ നടപടി എടുക്കാതെ ഇരിക്കുന്ന ഈ നടപടിയെ മേജർ രവി വിമർശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരാതി ഉണ്ടായാൽ ബിഷപ്പ് ഫ്രാങ്കേയുടെ പദവി നോക്കാതെ അദ്ദേഹത്തെ നടപടിയെടുക്കുകയാണ് വേണ്ടത്. വിഷയത്തിൽ ഒരു സഭയ്ക്കും പൊതു സമൂഹത്തിനോട് ഉത്തരം പറയാൻ കഴിയില്ല. അഭയാ കേസിനും ഇതേ സാഹചര്യമാണ്. സംഭവം നടന്ന് 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ്. ഇത്തരം കാര്യങ്ങളെ സമൂഹം സഹിച്ചു വെറുതെ ഇരിക്കരുതെന്നു മേജര്‍ രവി പറഞ്ഞു.

  ദിലീപിനോട് മാത്രം എന്തുകൊണ്ട്

  ദിലീപിനോട് മാത്രം എന്തുകൊണ്ട്

  ഇതുപോലൊരു പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന് വേണമെങ്കിൽ പറയാമായിരുന്നു. ഞാൻ അമ്മ എന്ന അസോസിയേഷന്റെ അംഗമാണ്. അവർ അന്വേഷിച്ച് തീരുമാനിക്കട്ടെ എന്നൊക്ക. എന്നാൽ അന്ന് അങ്ങനെ ആരും പറഞ്ഞില്ല. ഇത്തരത്തിലുളള സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ അസോസിയേഷനുകളുടെ പിന്തുണയോടെ നേരിടുകയല്ല വേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

  English summary
  mohanlal angry with reporters asking nun protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X