twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌ട്രേലിയന്‍ ഷോ പരാജയപ്പെട്ടിട്ടില്ല, ആ ഗാനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു, കാണൂ!

    |

    Recommended Video

    ഓസ്‌ട്രേലിയൻ ഷോയിൽ ലാലിസം നടന്നിട്ടില്ല

    മലയാളത്തിന്റെ സ്വന്തം നടനവിസ്മയമായ മോഹന്‍ലാല്‍ അടുത്തിടെ ഓസ്‌ട്രേലിയയില്‍ പരിപാടിയുമായി എത്തിയിരുന്നു.നൃത്തവും സംഗീതവും ഹാസ്യവുമൊക്കെയായി അദ്ദേഹം ശരിക്കും ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് താരം ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഭിനയം മാത്രമല്ല നൃത്തവും ആലാപനവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു. സ്വാസികയോടൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിന്റെ റിഹേഴ്‌സല്‍ വീഡിയോ വൈറലായിരുന്നു.


    നല്ലൊരു ഗായകന്‍ കൂടിയാണ് താനെന്ന് മോഹന്‍ലാല്‍ നിരവധി തവണ തെളിയിച്ചിട്ടുണ്ട്. പുതിയ സിനിമയായ നീരാളിക്കായി അദ്ദേഹം ആലപിച്ച മെലഡി ഗാനമായ അഴകേ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. റണ്‍ ബേബി റണ്ണിലെ ഗാനത്തിന് പിന്നാലെയാണ് അദ്ദേഹം പുതിയ ഗാനവുമായി എത്തിയത്. പിടി ബിനുവിന്റെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ ഈണമിട്ടത്. ശ്രേയ ഘോഷാലിനൊപ്പം ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. ഓസ്‌ട്രേലിയന്‍ ഷോയ്ക്കിടയില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം ഗാനം ആലപിക്കുന്നതിനിടയില്‍ സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നേരത്തെ റെക്കോര്‍ഡ് ചെയ്തുവെച്ച ഗാനത്തിനൊപ്പം ചുണ്ടനക്കുകയായിരുന്നു അദ്ദേഹം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. പാട്ട് കൈവിട്ടുപോയപ്പോള്‍ ഒപ്പമെത്താന്‍ പെടാപ്പാട് പെടുന്ന താരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഷോയുടെ അണിയറപ്രവര്‍ത്തകരിലൊരാളായ സിറാജ് ഖാന്‍ പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പേജിലാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

     ഓസ്‌ട്രേലിയയിലും ലാലിസം

    ഓസ്‌ട്രേലിയയിലും ലാലിസം

    ദേശീയ ഗെയിംസിന് കേരളം ആതിഥേയത്വം വഹിച്ചപ്പോള്‍ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലാലിസം എന്ന പരിപാടിയുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്‍. മോഹന്‍ലാലിന്റെ തന്നെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ആലപിച്ച പരിപാടിയായിരുന്നു ഇത്. നിരവധി ഗായകരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സദസ്സിനെ കബളിപ്പിക്കുന്ന തരത്തിലായിരുന്നു പരിപാടിയെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നേരത്തെ സെറ്റ് ചെയ്ത് വെച്ച ഗാനത്തിനൊപ്പം ചുണ്ടനക്കുകയായിരുന്നു എല്ലാവരും. സാങ്കേതിക മികവിലെ പിഴവാണ് ഇതിന് കാരണമെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ഇതേ സംഭവമാണ് ഓസ്‌ട്രേലിയയിലും ആവര്‍ത്തിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

    പാട്ട് മുന്‍പേ പോയി

    പാട്ട് മുന്‍പേ പോയി

    പ്രയാഗ മാര്‍ട്ടിനൊപ്പം ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിക്കാനായാണ് മോഹന്‍ലാല്‍ വേദിയിലേക്ക് എത്തിയത്. ലയിച്ച് പാടുന്നതിനിടയിലാണ് പാട്ട് കൈവിട്ട് പോയത്. മുന്‍പേ പോയെ പാട്ടിന് പിന്നാലെയെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സദസ്സിനെ വിഡ്ഢിയാക്കുന്ന തരത്തിലുള്ള നീക്കവുമായാണ് താരം എത്തിയതെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സംഘാടകര്‍ കുരുക്കിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

    ?rel=0&wmode=transparent" frameborder="0">

    വീഡിയോ വൈറലായി

    മോഹന്‍ലാലും പ്രയാഗ മാര്‍ട്ടിനും പാടുന്നു. ഇതായിരുന്നു ആ വീഡിയോ, ഇടയ്ക്ക് സംഭവിച്ചത് എന്താണെന്ന് നോക്കു.

    വിശദീകരണവുമായി രംഗത്ത്

    വിശദീകരണവുമായി രംഗത്ത്

    പരിപാടിയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ടിസ്റ്റ് മാനേജരുമായ സിറാജ് ഖാന്‍ ഇതേക്കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ ഉയര്‍ത്തിക്കാണിക്കാന്‍ വേണഅടിയല്ല താന്‍ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. അടുപ്പക്കാര്‍ക്ക് അറിയാം താനൊരു മമ്മൂട്ടി ഫാനാണെന്ന്. ലാലിസം എന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

    5 ദിവസത്തെ പരിശീലനം മാത്രം

    5 ദിവസത്തെ പരിശീലനം മാത്രം

    3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.

     ബ്രീത്തിങ് പ്രോബ്ലം ഒഴിവാക്കാന്‍

    ബ്രീത്തിങ് പ്രോബ്ലം ഒഴിവാക്കാന്‍

    തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത് ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത് നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കണം.

    വിമര്‍ശിച്ചു കൊല്ലാതെ

    വിമര്‍ശിച്ചു കൊല്ലാതെ

    12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത പരിചയം കൊണ്ട് മാത്രം ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾസ്വഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്.

    പോസ്റ്റ് കാണാം

    മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിലെ കുറിപ്പ് കാണൂ.


    English summary
    mohanlal australian show lalisam controversy facebook post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X