twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെച്ചൊല്ലി അമ്മ പിളര്‍പ്പിലേക്ക്? മോഹന്‍ലാല്‍ രാജി ഭീഷണി ഉയര്‍ത്തി? കത്ത് പൂഴ്ത്തിയതാര്?

    By Nimisha
    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെയായാണ് സിനിമയ്ക്ക് പിന്നിലെ മോശം സംഭവങ്ങള്‍ പുറത്തുവന്നത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ ഇന്നും സജീവമായിത്തുടരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് താരസംഘടനയായ എഎംഎംഎയിലെ ഭിന്നിപ്പുകള്‍ പരസ്യമായത്.

    നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള താരസംഘടനയുടെ നീക്കവും പിന്നാലെ അരങ്ങേറിയ കാര്യവുമൊക്കെയാണ് ഇപ്പോഴത്തെ മുഖ്യ ചര്‍ച്ചാവിഷയം. വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിമയമിക്കണമെന്നാവശ്യപ്പെട്ട് താരസംഘടന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെങ്കിലും അത് ചിലര്‍ ഇടപെട്ട് പൂഴ്ത്തിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയായി മോഹന്‍ലാല്‍ രാജി ഭീഷണി വരെ ഉയര്‍ത്തിയെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മുഖം രക്ഷിക്കാനുള്ള നീക്കം

    മുഖം രക്ഷിക്കാനുള്ള നീക്കം

    താരസംഘടനയിലേക്ക് ദിലീപിനെ തിരികെ പ്രവേശിപ്പിക്കാന്‍ അടുത്തിടെ ധാരണയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് താരങ്ങള്‍ തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെക്കുകയാണെന്ന് അറിയിച്ചത്. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നത്. ഈ സംഭവത്തോടെയാണ് അമ്മയുടെ മുഖഛായ നഷ്ടമായത്.

    മോഹന്‍ലാലിന്റെ അഭിപ്രായം

    മോഹന്‍ലാലിന്റെ അഭിപ്രായം

    നടിയേയും കുറ്റാരോപിതനായ വ്യക്തിയേയും ഒരേ പോലെ പരിഗണിക്കുന്നതില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ നിലപാട് മാറ്റിയില്ലെങ്കില്‍ താരസംഘടനയ്ക്ക് പ്രശ്‌നമാവുമെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്നും താരങ്ങളുടെ പ്രതിച്ഛായ തകരുമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നു. പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്രിയിലെ അംഗങ്ങളും ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിരുന്നു.

     കത്ത് പൂഴ്ത്താനുള്ള നീക്കം

    കത്ത് പൂഴ്ത്താനുള്ള നീക്കം

    നടിയുടെ തീരുമാനപ്രകാരമുള്ള കാര്യത്തില്‍ പിന്തുണ അറിയിച്ച് താരസംഘടന രംഗത്തുവന്നിരുന്നു. വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂരിലേക്ക് മാറ്റുണമെന്നുമാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തെക്കുറിച്ച് മനസ്സിലാക്കിയവരില്‍ നടനെ അനുകൂലിക്കുന്നവര്‍ കത്ത് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്താതിരിക്കാനായി നേരിട്ട് പ്രവര്‍ത്തിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അമ്മയിലെ അംഗങ്ങള്‍ തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയതെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

    കുറ്റം ചെയ്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമുണ്ടോ?

    കുറ്റം ചെയ്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമുണ്ടോ?

    കത്ത് നല്‍കാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചുവെന്നും സംഘടനയില്‍ നിന്നും രാജി വെക്കാന്‍ പോവുകയാണെന്നും അറിയിച്ചിരുന്നുവത്രേ. ഇടവേള ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് മോഹന്‍ലാല്‍ രാജി തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയത്. കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്, എല്ലാ കാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതെന്തിനാണെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

     ഹണി റോസിന്റെയും രചനയുടെയും ഇടപെടല്‍

    ഹണി റോസിന്റെയും രചനയുടെയും ഇടപെടല്‍

    മോഹന്‍ലാലിന്റെ അനുമതിയോടെയാണ് ഹണി റോസും രചന നാരായണന്‍കുട്ടിയും കോടതിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയത്. തങ്ങള്‍ നല്‍കിയ കത്ത് സര്‍ക്കാരിന് മുമ്പില്‍ എത്തില്ലെന്നുറപ്പായതോടെയാണ് നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷി ചേരുന്നതിനുള്ള അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. ഹണിയുടെയും രചനയുടെയും സമ്മതപ്രകാരമല്ലാതെയാണ് അപേക്ഷയില്‍ പല വിവരങ്ങളും ചേര്‍ത്തതെന്ന തരത്തിലുള്ള ആരോപണങ്ങളും പുറത്തുവന്നിരുന്നു. താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

    നടിയുടെ നിലപാട്

    നടിയുടെ നിലപാട്

    താരസംഘടനയുടെ പുതിയ നിലപാടിനെ സംശയത്തോടെയാണ് നടി വീക്ഷിക്കുന്നത്. കക്ഷിചേരല്‍ നീക്കത്തിന് പിന്നിലും നടന്റെ കൈകളുണ്ടെന്ന് താരം കരുതുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താരസംഘടനയുടെ സഹായം വേണ്ടെന്ന തരത്തില്‍ താന്‍ ഇതുവരെ സംസാരിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    English summary
    Mohanlal's new stand in actress attack case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X