twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാതൃഭൂമി പക പോക്കുന്നുവോ? കാശിന് വേണ്ടി വില്ലനെ ഇടിച്ച് താഴ്ത്തുന്നു... പത്രത്തിനെതിരെ ആരാധകര്‍!

    By Jince K Benny
    |

    Recommended Video

    'കാശില്ലെങ്കില്‍ പടം കൊള്ളില്ല', വില്ലനെ തരംതാഴ്ത്തി മാതൃഭൂമി

    ഏറെ പ്രതീക്ഷകളോടെ വെള്ളിയാഴ്ച തിയറ്ററിലെത്തിയ വില്ലന് വില്ലനായിരിക്കുകയാണ് മാതൃഭൂമി. മാതൃഭൂമിയില്‍ വില്ലന് മോശം റിവ്യു നല്‍കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ശനിയാഴ്ച പുറത്തിറങ്ങിയ ചിത്രഭൂമിയില്‍ രണ്ട് സ്റ്റാര്‍ റേറ്റിംഗാണ് വില്ലന് നല്‍കിയിരിക്കുന്നത്.

    തിയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു, എന്തുകൊണ്ട് വില്ലന്‍??? തിയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു, എന്തുകൊണ്ട് വില്ലന്‍???

    നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു? തെളിവുകള്‍ നിരത്തി തമിഴ് മാധ്യമങ്ങള്‍... നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു? തെളിവുകള്‍ നിരത്തി തമിഴ് മാധ്യമങ്ങള്‍...

    മോഹന്‍ലാല്‍ ചിത്രങ്ങളെ കടന്നാക്രമിക്കുന്ന പ്രവണതയാണ് മാതൃഭൂമിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ആരാധകര്‍. പുലിമുരുകന്‍ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മാതൃഭൂമിക്കെതിരായ ചര്‍ച്ചകള്‍ നിറയുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മലയാളി ന്യൂസ് പോര്‍ട്ടലിന്റെ ലിങ്കും പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

    പണം തന്നില്ലെങ്കില്‍ സിനിമ തകര്‍ക്കും

    പണം തന്നില്ലെങ്കില്‍ സിനിമ തകര്‍ക്കും

    പണം വേണം, പ്രമോഷന്‍ തരണം ഇല്ലെങ്കില്‍ സിനിമ ഞങ്ങള്‍ തകര്‍ക്കും, ഇതാണ് മലയാളത്തിലെ ലീഡിംഗ് പത്രമായ മാതൃഭൂമിയുടെ പുതിയ അജണ്ട എന്നാണ് ഓണ്‍ലൈന്‍ മലയാളിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാതൃഭൂമിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

    മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെതിരെ

    മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കെതിരെ

    മാതൃഭൂമി മോഹന്‍ലാല്‍ ചിത്രങ്ങളെ കടന്നാക്രമിക്കുന്ന പ്രവണത തുടരുകയാണെന്ന് കുറ്റപ്പെടുത്തുന്നു. വെളിപാടിന്റെ പുസ്തകത്തിന്റെ കഥയും ക്ലൈമാക്‌സും ഉള്‍പ്പെടെ റിവ്യു എന്ന നിലയില്‍ പ്രസിദ്ധീകരിച്ചതിനേയും വിമര്‍ശിക്കുന്നുണ്ട്.

    പരസ്യം കിട്ടിയില്ല

    പരസ്യം കിട്ടിയില്ല

    ഓണക്കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളുടെ പരസ്യങ്ങളൊന്നും മാതൃഭൂമി പത്രത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് സൂപ്പര്‍ താര ഓണച്ചിത്രങ്ങള്‍ക്ക് നെഗറ്റീവ് റിവ്യു ആയിരുന്നു പത്രം നല്‍കിയത്. ഇക്കുറിയും അത് ആവര്‍ത്തിക്കുകയാണ്.

    മാതൃഭൂമി മാത്രം

    മാതൃഭൂമി മാത്രം

    മറ്റ് ലീഡിംഗ് പത്രങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ത്രി സ്റ്റാര്‍ റേറ്റിംഗ് നല്‍കിയപ്പോഴായിരുന്നു മാതൃഭൂമി ടു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ട് പഴകിയ സിനിമകളുടെ സങ്കല്‍പമാണ് വില്ലന്‍ എന്നും വിരസമാണ് വില്ലന്‍ എന്നും മാതൃഭുമി പറയുന്നുണ്ട്.

    ദിലീപിനെതിരെ

    ദിലീപിനെതിരെ

    നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വാര്‍ത്തകളും ചര്‍ച്ചകളുമായിരുന്നു മാതൃഭൂമി ചാനലില്‍. ഇതേ തുടര്‍ന്ന മാതൃഭൂമിക്ക് സിനിമയുടെ പരസ്യം നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

    രാമലീലയ്‌ക്കെതിരെ

    രാമലീലയ്‌ക്കെതിരെ

    രാമലീലയ്‌ക്കെതിരേയും മാതൃഭൂമി ഇതുപോലെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നു. അതിലെ രാവിലെ തിയറ്ററിലെത്തി അവിടുത്തെ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ കാണാന്‍ ഫാന്‍സ് മാത്രമേ ഉള്ളു കുടുംബ പ്രേക്ഷകരില്ല എന്ന് ചാനലില്‍ വാര്‍ത്ത നല്‍കിയിരുന്നു.

    പത്രം ബഹിഷ്‌കരിക്കുക

    പത്രം ബഹിഷ്‌കരിക്കുക

    ലാലേട്ടനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും മാതൃഭൂമി എന്ന കക്കൂസ് പത്രം വാങ്ങുകയോ വായിക്കുകയോ ചെയ്യില്ലെന്ന് പരസ്യമായി പ്രതിഞ്ജ ചെയ്യുകയും നടപ്പിലാക്ുകയും ചെയ്യണമെന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്യുന്നു.

    മാതൃഭൂമിയുടെ താല്പര്യം

    മാതൃഭൂമിയുടെ താല്പര്യം

    എത്ര ലോക്കല്‍ സിനിമ ആണെങ്കിലും മികച്ച റിവ്യു നല്‍കുന്ന പത്രമായിരുന്നു മാതൃഭൂമി. അതില്‍ നിന്ന് വ്യത്യസ്തമായി ഇത്തരത്തിലൊരു റിവ്യു നല്‍കുന്നതിന് പിന്നില്‍ എന്തോ താല്പര്യം ഉണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്യുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്.

    ഫേസ്ബുക്ക് പോസ്റ്റ്

    പുലിമുരുകൻ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്.

    English summary
    Pulimurugan Official page is against Mathrubhumi news paper's negative review of Villain.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X