twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജില്ല വിജയ് ചിത്രം: മോഹന്‍ലാല്‍ ഫാന്‍സിന് നിരാശ

    By Aswathi
    |

    ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും ഇളയദളപതിക്കൊപ്പം ഒന്നിച്ച ജില്ലയും തിയേറ്ററുകളില്‍ തകര്‍ത്തോടുന്നു. ജില്ല തമിഴ്‌നാട്ടിലും തരംഗങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ഫാന്‍സ് ദുഖിതരാണ്. ജില്ല മികച്ച ചിത്രം തന്നെ. പക്ഷെ തങ്ങളുടെ ലാലേട്ടന്റെ വേഷത്തില്‍ ആരാധകര്‍ സംതൃപ്തരല്ലെന്നാണ് കേള്‍ക്കുന്നത്.

    വിജയ് ചിത്രമെന്ന ലേബലാണ് മിക്ക ഇടത്തും ചിത്രത്തിന് കിട്ടുന്നത്. സിനിമയിലും മോഹന്‍ലാലിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നതാണ് ആരാധകരെ ദുഖിതരാക്കുന്നത്. വിജയ് യുടെ ആദ്യകാല ചിത്രങ്ങളില്‍ വന്നുപോകുന്ന അച്ഛന്‍ കഥാപാത്രം എന്നതിനപ്പുറം മോഹന്‍ലാലിന് വലിയപ്രധാന്യമൊന്നുമില്ല. പിന്നെ പറയാവുന്നത് വിജയ്‌ക്കൊപ്പം കുറച്ച് സ്റ്റണ്ട് രംഗങ്ങളുണ്ട്. ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിവിധ സൈറ്റുകളില്‍ വിമര്‍ശകര്‍ ഇക്കാര്യത്തില്‍ നടത്തിയ ശക്തമായ വിമര്‍ശനങ്ങള്‍ കൂടി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

    Vijay and Mohanlal

    നേരത്തെ ഷോലെ എന്ന ചിത്രത്തിന്റെ റീമേക്കായ ആഗില്‍ മോഹന്‍ലാല്‍ അഭിനയിച്ചപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷോലെയില്‍ സഞ്ജീവ് കുമാര്‍ ചെയ്തിരുന്ന വേഷമാണ് മോഹന്‍ലാല്‍ ചെയ്തിരുന്നത്. എന്നാല്‍ ചിത്രം പരാജയമായപ്പോള്‍ ശ്ശെ, ലാലേട്ടന്‍ അത് ചെയ്യരുതായിരുന്നെന്നായിരുന്നു അരാധകരുടെ പക്ഷം.

    എന്നാല്‍ വിജയ് ആരാധകര്‍ ഇതിനുള്ള മറുപടിയും നല്‍കുന്നുണ്ട്. ചിത്രം തമിഴ് പശ്ചാത്തലത്തിലായതിനാല്‍ പ്രാധ്യാനം വിജയ്ക്ക് തന്നെ നല്‍കണമെന്നാണ് അവര്‍ പറയുന്നത്. മുമ്പ് മോഹന്‍ലാലിന്റെ കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നെ പല കോളിവുഡ് നടന്മാരെയും സമീപിച്ചെങ്കിലും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന്യമില്ലെന്ന് മനസ്സിലാക്കി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ കുരുക്ഷേത്രയില്‍ ജീവയ്ക്ക് നല്‍കിയ നായകതുല്യമായ വേഷം മറക്കരുതെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നത്.

    English summary
    Mohanlal fans not satisfied the role of Lal in Jilla, they observing that this is Vijay film itself.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X