Don't Miss!
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- News ഖത്തര്‍ കടുത്ത തീരുമാനത്തിലേക്ക്; പശ്ചിമേഷ്യ കൂടുതല്‍ വെട്ടിലാകും, ഹമാസ് ഓഫീസ് മാറ്റുമെന്ന് സൂചന
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Travel വേനല്‍ ചൂടോ.. ഇവിടെയോ? ഇത് സൈലന്റ് വാലിയാണ്.. വരൂ കാട്ടിൽ സഫാരി പോകാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
ലൈല ഓ ലൈല ജൂണില്‍ തുടങ്ങും
ജനറേഷന് ഗ്യാപ്പുകളെ പൊട്ടിച്ചെറിഞ്ഞ് വിജയം കണ്ട സിനിമയായിരുന്നു ജോഷി സംവിധാനത്തില്‍ മോഹന്‍ലാലും അമല പോളും ഒന്നിച്ചഭിനയിച്ച റണ്‍ ബേബി റണ്‍. ഈ ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ സ്വീകരിച്ചത്. പക്ഷെ, പിന്നീട് യാതൊരു വിശദീകരണവും നല്‍കാതെ സിനിമ നിര്‍ത്തി വയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
ഇനിയാരും ആ പ്രതീക്ഷ കൈവിട്ടു കളയണ്ട. നടക്കുമെന്ന് പറഞ്ഞ ആ സിനിമ നടക്കുക തന്നെ ചെയ്യും. നിര്‍ത്തി വച്ച ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്മാസത്തില് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ലൈല ഓ ലൈല എന്ന പേരിട്ട സിനിമയെ കുറിച്ച് മോഹന്‍ലാല്‍ തന്നെയാണ് ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ലൈല ഓ ലൈലയുടെ ചിത്രീകരണം നിര്‍ത്തിവച്ചാണ് ജോഷി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നത്. ദിലീപിനെ നായകനാക്കി അവതാരം എന്ന ചിത്രമെടുക്കുന്ന തിരക്കിലാണിപ്പോള്‍ ജോഷി. അതു കഴിഞ്ഞാല്‍ ലൈല ഓ ലൈലയിലേക്ക് കടക്കും. മിസ്റ്റര്‍ ഫ്രോഡ്, കൂതറ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് മോഹന്‍ലാല്‍. അമല പോളാകട്ടെ തമിഴ് ചിത്രങ്ങളുമായി തിരക്കിലും. ജൂണ്‍ മാസം ആവുമ്പോഴേക്കും ഈ തിരക്കൊക്കെ മാറും. മൂവരും ഒന്നിക്കും വീണ്ടുമൊരു റണ്‍ ബേബി ഹിറ്റിനായി.
കഹാനി, ഡി- ഡേ, നമസ്തേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. സുരേഷ് നായരുടെ ആദ്യ മലയാള ചിത്രമാണ് ലൈല ഓ ലൈല എന്നതാണ് മറ്റൊരു പ്രത്യേകത. ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രം ഫൈന്‍ കട്ട് എന്റര്‍പ്രൈസസിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.
-
അങ്ങനൊരു മാറ്റം വന്നാല്‍ ബിഗ് ബോസ് വന്‍ വിജയമാവും! മത്സരാര്‍ഥികളുടെ ബഹുമാനമില്ലായ്മയെ പറ്റി ആരാധകര്‍
-
അല്‍ഫോണ്‍സ് പുത്രനും വിനീത് ശ്രീനിവാസനും ഈ കാര്യത്തില്‍ ഒരുപോലെ: വിശ്വജിത്ത് ഒടുക്കത്തില്‍
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു