Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
'ബ്ലാക്ക് മണി'യുമായി മോഹന്‍ലാല്‍ തെലുങ്കിലേക്ക്!!! കൂടെ അമലാപോളും!!!
മോഹന്‍ലാലിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രം ബ്ലാക്ക് മണി റിലീസിന്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ റണ്‍ ബേബി റണ്ണിന്റെ തെലുങ്ക് മൊഴിമാറ്റ രൂപമാണ് ബ്ലാക്ക് മണി.
മോഹന്‍ലാല്‍ മലയാളത്തില്‍ മാത്രമല്ല കേരളത്തിന് പുറത്തും മാര്‍ക്കറ്റുള്ള താരമാണ്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും മോഹന്‍ലാല്‍ തന്റെ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. പക്ഷെ കന്നടയേക്കാളും തമിഴിനേക്കാളും മോഹന്‍ലാലി ന് രാശിയായത് തെലുങ്കാണ്.
മലയാളത്തില്‍ തന്റെ ആദ്യ ചിത്രമിറങ്ങി 36 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ തെലുങ്കില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അദ്ദേഹത്തിന്റെ ആദ്യ റിലീസും തെലുങ്ക് ചിത്രമായിരുന്നു. മനവന്ത എന്ന ചിത്രം വിസ്മയം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തു. വീണ്ടും മോഹന്‍ലാല്‍ തെലുങ്കിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.
ബ്ലാക്ക് മണി തെലുങ്കില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമല്ല. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ രൂപമാണ് ബ്ലാക്ക് മണി. തെലുങ്കില്‍ വ്യക്തമായ ആരാധകരെ നേടിയ മോഹന്‍ലാലിന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങള്‍ക്കും അവിടെ സ്വീകാര്യതയുണ്ട്. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും അമലാപോളും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച ചിത്രമായ റണ്‍ ബേബി റണ്‍ ആണ് ബ്ലാക്ക് മണിയെന്ന പേരില്‍ മൊഴിമാറ്റി തെലുങ്കില്‍ എത്തുന്നത്. കേരളത്തില്‍ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സച്ചി സേതു കൂട്ടുകെട്ടിലെ സച്ചി ആയിരുന്നു. സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു റണ്‍ ബേബി റണ്‍. ഡബ്ബിംഗ് ജോലികൾ പൂർത്തിയായി റിലീസിന് തയാറെടുക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞ് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. മോഹന്‍ലാല്‍ അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായതോടെ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിത്തുടങ്ങി. ആദ്യം എത്തിയത് പുലിമുരുകനായിരുന്നു. മന്യം പുലി എന്ന പേരിലെത്തിയ പുലിമുരുകന് പിന്നാലെ ഒപ്പവും മൊഴിമാറ്റിയെത്തി. റിലീസിന് തയാറെടുക്കുന്ന പുതിയ ചിത്രം ബിയോണ്ട് ബോര്‍ഡേഴ്സ് മലയാളത്തിനൊപ്പം തന്നെ തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടാന്‍ മോഹന്‍ലാലിന് കഴിഞ്ഞു. ദേശീയ പുരസ്കാര ജേതാവായ ചന്ദ്ര ശേഖര്‍ യെലേട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മോഹന്‍ലാലിന്റെ നായികയായി എത്തിയ ചിത്രം കൂടെയായിരുന്നു മനവന്ത. മോഹന്‍ലാലിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം സമ്മാനിച്ചതും തെലുങ്ക് സിനിമാലോകം ആയിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ജനതാഗാരേജ് തെലുങ്കിലും മലയാളത്തിലും സൂപ്പര്‍ ഹിറ്റായി. കൊട്ടാല ശിവ ഒരുക്കിയ ചിത്രത്തിലൂടെ 100 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാളി നായകനായി മോഹന്‍ലാല്‍.
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത