twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിനോടൊപ്പം സന്തോഷം പങ്കിട്ട് താരങ്ങൾ!! അദ്ദേഹം അഭിമാനമാണ്.. കാണൂ

    പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുകയാണ് താരം

    |

    17 വർഷത്തിനു ശേഷം വീണ്ടും പത്മഭൂഷൻ കേരളക്കരയിൽ എത്തുകയാണ്. 1983 ൽ മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത നായകൻ പ്രേം നസീറിലൂടെയാണെങ്കിൽ 2019 ൽ ലാലേട്ടനിലൂടെയാണ് പത്മഭൂഷൻ കേരളത്തിലെത്തിയിരിക്കുന്നത്. കർമ്മപഥത്തിലെ മികവും തെളിയിച്ച വ്യക്തികളോടുളള ആദരസൂചകമായിട്ടാണ് പത്മ പുരസ്കാരങ്ങൾ നൽകുന്നത്. 2002 ൽ യേശുദാസിന് പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.

    നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ!! 15വർഷങ്ങൾക്ക് മുൻപ് ജയസൂര്യയോട് സരിത പറഞ്ഞത്..നിന്നെ കെട്ടുന്നവള് എന്തായാലും പെടും മോനേ!! 15വർഷങ്ങൾക്ക് മുൻപ് ജയസൂര്യയോട് സരിത പറഞ്ഞത്..

    റിപ്പബ്ലിക് ദിനത്തിനാഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പുരസ്കാര മുദ്രയും രാഷ്ട്രപതി ഒപ്പിട്ട പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മോഹൻലാലിനെ കൂടാതെ മുൻ ഐഎസ്ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണനും പുരസ്കാരത്തിന് അർഹനായിട്ടുണ്ട്. രജ്യത്ത് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 14 പേർക്കാണ് പത്മഭൂഷൻ നൽകുന്നത്. മോഹൻലാലിന് പത്മഭൂഷൻ ലഭിച്ചത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. താരത്തിന് അഭിനന്ദനമറിയിച്ച് തരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

    സെറ്റിൽ നിന്ന് ഒരുപാട്  ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്!! അതെല്ലാം അതിജീവിച്ചു... മീടൂ ക്യാംപെയ്നെ കുറിച്ച്  ഷക്കീലയുടെ വ്യത്യസ്ത പ്രതികരണം, കാണൂസെറ്റിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്!! അതെല്ലാം അതിജീവിച്ചു... മീടൂ ക്യാംപെയ്നെ കുറിച്ച് ഷക്കീലയുടെ വ്യത്യസ്ത പ്രതികരണം, കാണൂ

    ഹാഷ്ടാഗുകൾ

    ഹാഷ്ടാഗുകൾ

    ലാലേട്ടന് അഭിനന്ദനമറിയിച്ച് ആദ്യം രംഗത്തെത്തിയത് നിർമ്മാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരായിരുന്നു. പിന്നീട് നടി മഞ്ജു വാര്യർ, സംവിധായകൻ ശ്രീകുമാർ മേനോൻ, നടി മഞ്ജുവാര്യർ, മമ്മൂട്ടി, നിവിൻ പോളി, പൃഥ്വിരാജ്, അഞ്ജു വർഗീസ്, ജയസൂര്യ എന്നിവരാണ് സേഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ട താരത്തിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കൂടാതെ തങ്ങളുടെ പ്രിയതാരത്തിന് പത്മഭൂഷൻ കിട്ടിയതിന്റെ സന്തോഷം ലോകമെമ്പാടുമുള്ള സിനിമ പ്രേമികളും ആഘോഷമാക്കുകയാണ്. #padmabhushamohanlal എന്ന ഹാഷ്ടാഗിലൂടെയാണ് അനുമോദനങ്ങൾ പങ്കുവെയ്ക്കുന്നത്.

    ആഹ്ലാദവും അഭിമാനവും

    ആഹ്ലാദവും അഭിമാനവും

    ലാലേട്ടനു മാത്രമല്ല ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണനും മഞ്ജു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പത്മ പുരസ്കാരങ്ങൾ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു. നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനും ശ്രീ.നമ്പി നാരായണനും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായിരിക്കുന്നു. ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരു പാട് സന്തോഷം നല്കുന്നുണ്ട്. മോഹൻലാൽ എന്ന അതുല്യപ്രതിഭയെ ഒരിക്കൽക്കൂടി രാജ്യം അംഗീകരിച്ചിരിക്കുകയാണ്, ഈ ബഹുമതിയിലൂടെ. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട വാക്കു തന്നെ ഈ നിമിഷം നമ്മുടെയെല്ലാം മനസിൽ വിടർന്നു നില്കുന്നു - വിസ്മയം!!! ശ്രീ. നമ്പി നാരായണനുളള പുരസ്കാരം കാലത്തിന്റെ കാവ്യനീതിയാണ്. നീതിക്കുവേണ്ടിയുള്ള ഒരു മനുഷ്യന്റെ വർഷങ്ങളായുള്ള പോരാട്ടത്തിനുള്ള അംഗീകാരം. രണ്ടു പേർക്കും വലിയൊരു സല്യൂട്ട്. സംഗീതജ്ഞൻ കെ.ജി.ജയൻ, ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ് എന്നിവർക്ക് ലഭിച്ച പദ്മശ്രീയും കേരളത്തിന്റെ അഭിമാനം ഇരട്ടിപ്പിക്കുന്നു. അവർക്കും പ്രണാമം. അതിനൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ചവർക്കും പദ്മ പുരസ്കാരങ്ങൾക്ക് അർഹരായ വിവിധ മേഖലകളിൽ നിന്നുള്ള മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

    വൈകിപ്പോയെന്ന് ശ്രീകുമാർ മേനോൻ

    വൈകിപ്പോയെന്ന് ശ്രീകുമാർ മേനോൻ

    ഒടിയനിലെ ലാലേട്ടന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സംവിധായകൻ വിഎ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലാലേട്ടന് പത്മഭൂഷൻ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ്. വൈകി പോയി എന്നെ പറയാനുള്ളു. ഇനിയും ഒരുപാട് ബഹുമതികൾ തേടി വരാൻ പോവുന്നതേ ഒള്ളു. ഭാരതത്തിന്റെ മഹാനടന് അഭിവാദ്യങ്ങൾ- ശ്രീകുമാർ മേനോൻ കുറിച്ചും.

      യുവതാരങ്ങളും

    യുവതാരങ്ങളും

    ലാലേട്ടന് അഭിനന്ദനമറിയിച്ച് യുവതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ലാലേട്ടനെ കൂടാതെ പുരസ്കാരത്തിന് അർഹനായ മോഹൻലാൽ നമ്പി നാരായണൻ കെകെ മുഹമ്മദ് എന്നിവർക്കും നടൻ ജയസൂര്യ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. മോഹൻലാൽ പത്മഭൂഷൻ എന്ന ഹാഷ്ടാഗോട് കൂടിയാണ് നിവിൻ പോളി ആശംസ അറിയിച്ചിരിക്കുന്നത്. ലൂസിഫർ സെറ്റിലെ രംഗങ്ങളും ലാലേട്ടന്റെ ചിത്രങ്ങളും കോർത്തിണക്കി കൊണ്ടുളള വീഡിയോയാണ് ആശംസയായ പൃഥ്വി പങ്കുവെച്ചിരിക്കുന്നത്.

     ഒരുപാട് സന്തോഷം

    ഒരുപാട് സന്തോഷം

    പുരസ്കാരം ലഭിച്ചതിൽ എല്ലാവരോടും നന്ദി അറിയിക്കുകയാണ് താരം. ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ സിനിമ ജീവിതത്തിൽ തന്നോട് ഒപ്പം നിന്ന എല്ലാവർക്കും തന്റെ ആരാധകർക്കും താരം നന്ദി അറിയിച്ചിട്ടുണ്ട്. മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ അറബികടലിന്റെ സിംഹം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഹൈദരാബാദിലാണ്. വർഷങ്ങൾക്ക് മുൻപ് പ്രിയദർശൻ മോഹൻലാൽ ചിത്രമായ കാക്കകുയിലിന്റെ ചിത്രീകരണം ഹൈദരാബാദിൽവെച്ച് നടക്കുമ്പോഴായിരുന്നു താരത്തിന് പത്മശ്രീ ലഭിച്ചത്. ഈ അവസരത്തിൽ ലാലേട്ടൻ അതും ഓർമിക്കുന്നു. തന്റെ മുന്നോട്ടുളള യാത്രയിൽ ഈ പുരസ്കാരം വലിയ പ്രചോദമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു

    English summary
    mohanlal padmabhushan co-stars wish lalettan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X