twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെറ്റായ വാര്‍ത്താപ്രചരണം മോഹന്‍ലാലിനെ വേദനിപ്പിച്ചു

    By Aswathi
    |

    മോഹന്‍ലാലിന്റെ മ്യൂസിക് ബാന്റായ ലാലിസത്തിന്റെ ലോഞ്ചിങിന് ഗവണ്‍മെന്റ് രണ്ട് കോടി രൂപ നല്‍കുന്നു എന്ന വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. 2015 ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഞ്ച് ചെയ്യുന്നതുകൊണ്ടാണ് ഇത്രയും തുക ആവശ്യപ്പെട്ടതെന്നായിരുന്നു വാര്‍ത്തകള്‍.

    കേട്ടപാതി കേള്‍ക്കാത്ത പാതി മോഹന്‍ലാലിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍ ഉല്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ കേരളത്തില്‍ വച്ചു നടന്ന 35 മത് ദേശീയ ഗെയിംസിന്റെ പരിപാടിയ്ക്ക് ഫ്രീയായി വന്നതുമായി താരതമ്യം ചെയ്തായിരുന്നു വിമര്‍ശനം. സ്വയം പ്രമോഷന് വേണ്ടിയാണ് ലാല്‍ ശ്രമിക്കുന്നതെന്നും ചിലര്‍ പടച്ചുവിട്ടു.

    mohanlal

    വാര്‍ത്തകള്‍ അങ്ങനെ പ്രചരിക്കവെ സംഗീത സംവിധായകന്‍ രതീഷ് വേഗ ഇതിനോട് പ്രതികരിച്ചു. വര്‍ത്തകേട്ട് മോഹന്‍ലാലും തങ്ങളും ഒരുപാട് വേദനിച്ചു എന്ന് രതീഷ് വേഗ പറഞ്ഞു. വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. ദേശീയ ഗെയിമിന്റെ ഉദ്ഘാടന വേദിയില്‍ മ്യൂസിക് പെര്‍ഫോം ചെയ്യാന്‍ അദ്ദേഹം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് രതീഷ് പറഞ്ഞു. ഇക്കാര്യം ഗവണ്‍മെന്റും അറിയിച്ചതാണ്.

    ഒരു കാരണവുമില്ലാതെ തങ്ങള്‍ക്ക് രണ്ട് കോടി നല്‍കാന്‍ നാഷണല്‍ ഗെയിം പാനല്‍ വിഡ്ഡികളല്ല. പിന്നെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ മറ്റൊരു കാര്യം ശ്രദ്ധിക്കണം. കാര്‍ത്തിക്, ഉദ്ദിത് നാരായണന്‍, അളക യാക്‌നിക്ക്, ഹരിഹരന്‍, സുജാത, എംജി ശ്രീകുമാര്‍ തുടങ്ങിയ സംഗീതജ്ഞരും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. സംഗീത ഉപകരണങ്ങളും വേണം. ഇതൊന്നും ആരും ഫ്രീ ആയി ചെയ്തു തരില്ല.

    ratheesh-vega-mohanlal

    പണം വേണം, വേണ്ട എന്നൊക്കെ പറയുന്നത് മോഹന്‍ലാല്‍ എന്ന ഒറ്റ വ്യക്തിയല്ലെന്നും സച്ചിന്‍ എന്ന വ്യക്തി കേരളത്തില്‍ വന്നതിനെയും ഒരു മ്യൂസിക് പരിപാടി നടത്തുന്നതിനെയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും രതീഷ് വേഗ പറയുന്നു. ഒരു മ്യൂസിക് പരിപാടിയ്ക്ക് പരിശീലന ചെലവ്, യാത്രാ ചെലവ്, ട്രാന്‍സ്‌പോര്‍ട് ചെലവ് അങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട്.

    പിന്നെ മോഹന്‍ലാലിനെ പോലെ ഇന്ത്യന്‍ സിനിമയില്‍ പേരെടുത്ത ഒരാള്‍ക്ക് തന്റെ മ്യൂസിക് ബാന്റ് നടത്താനോ പ്രചരിപ്പിക്കാനോ ഗവണ്‍മെന്റിന്റെ രണ്ട് കോടി രൂപ ആവശ്യമില്ല. മോഹന്‍ലാലിനെ ആരാധിക്കുന്നവര്‍ പരിരപാടിയ്ക്ക് വന്നോളും. മാരത്തോണിന്റെ ഭാഗമായി മോഹന്‍ലാല്‍ പ്രവൃത്തിച്ചതത്രെയും ഫ്രീ ആയിട്ടാണ്. എന്തുകൊണ്ട് ജനങ്ങള്‍ ഇതേ കുറിച്ചൊന്നും സംസാരിക്കുന്നില്ലെന്നും രതീഷ് ചോദിക്കുന്നു.

    English summary
    Mohanlal's band Lalisom had set tongues wagging when the group commanded `2 crore to perform at the opening ceremony of the National Games 2015, which Kerala is hosting.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X