twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാലിന്റെ തെറ്റ് ചൂണ്ടിക്കാട്ടി ജോയ് മാത്യൂ!! അത് തെറ്റല്ലേ സാർ, കത്ത് വൈറലാകുന്നു

    അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചു പോയ ഒരു അബദ്ധമാണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ

    |

    ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാടുകയറുന്നു. വിഷയവുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. മോഹൻലാലിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ജോയ് മാത്യൂ താരസംഘടന അംഗങ്ങളുടെ ഇമെയിൽ ഗ്രൂപ്പിൽ കത്തയച്ചിട്ടുണ്ട്.

    പേളിയെ സാബു റൂമിൽ കെട്ടിയിട്ടു!! വടി വീശി , ഇവർക്കിടയിൽ സംഭവിച്ചത് എന്ത്? കാണൂപേളിയെ സാബു റൂമിൽ കെട്ടിയിട്ടു!! വടി വീശി , ഇവർക്കിടയിൽ സംഭവിച്ചത് എന്ത്? കാണൂ

    ദിലീപിനെ താരസംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നു എന്ന തീരുമാനം സംഘടനയിൽ നിന്നുണ്ടായ ശേഷമാണ് ഒന്നിനു പുറമേ ഒന്നായി പ്രശ്നങ്ങൾ പുറത്തു വരാൻ തുടങ്ങിയത്. താരസംഘടനയിലെ ഈ തീരുമാനത്തിനെ തുടർന്ന് വനിത സംഘടന രംഗത്തെത്തിയിരുന്നു. ഇതിലെ നാലു താരങ്ങൾ രാജി കത്ത് കൈമാറുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രശ്നം വഷളാവുകയായിരുന്നു. ഇപ്പോഴിത ജോയി മാത്യൂവിന്റെ കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

    മോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂമോഹൻലാലിന്റെ വിശദീകരണം ചീറ്റിപ്പോയി!! താരത്തിനെ വായടപ്പിച്ച് ആക്രമിക്കപ്പെട്ട നടി, കാണൂ

    കത്ത് ഇങ്ങനെ

    കത്ത് ഇങ്ങനെ

    ബഹുമാനപ്പെട്ട പ്രസിഡന്റ് കൂടെ ജനറൽ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയുവാൻ. എന്നു തുടങ്ങിയാണ് കത്ത് ആരംഭിക്കുന്നത്. കഴിഞ്ഞദിവസം പ്രസിഡന്റ് ശ്രീ മോഹൻലാൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത് കാണുവാനും പിന്നീട് കേൾക്കുവാനും ഇടവന്നുവെന്നും കത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഈ ഒരു ആമുഖത്തോടെയാണ് താരം കാര്യത്തിലേയ്ക്ക് കടന്നത്.

     മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു

    മാധ്യമങ്ങളോട് ക്ഷമ ചോദിച്ചു

    താരസംഘടനയായ എഎംഎംഎയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് മാധ്യമങ്ങളെ കാണുവാൻ കാണിച്ച താൽപര്യത്തിനും കൂടാതെ കഴിഞ്ഞ ജനറൽ ബോഡിയിൽ മാധ്യമങ്ങളെ അകറ്റി നിർത്തിയതിനും ക്ഷമ ചോദിച്ചത് അന്തസ്സായി എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാർത്ത സമ്മേളനത്തിൽ പറയുന്ന കാര്യങ്ങളിൽ അബദ്ധങ്ങൾ, അതും ഗൗരവപ്പെട്ട വിഷയം അവതരിപ്പിക്കുമ്പോൾ സംഭവിച്ചു കൂടാത്തതാണ് എന്ന് ഓർമിപ്പിക്കാനാണ് ഈ എഴുത്തെന്നും അദ്ദേഹം പറയുന്നു.

     ദിലീപ് വിഷയത്തിൽ പറഞ്ഞത് തെറ്റ്

    ദിലീപ് വിഷയത്തിൽ പറഞ്ഞത് തെറ്റ്

    സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ട അജണ്ടയിൽ ഉണ്ടായിരുന്നു എന്നും അംഗങ്ങൾ ആരും അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറായില്ല എന്നും പറയുന്നത് കേട്ടു. അത് തെറ്റല്ലേ സാർ? പ്രസിഡന്റ് കഴിഞ്ഞ ജനറൽ ബോഡിയുടെ അ‍ജണ്ട ഒന്നു കൂടി വായിച്ചു നോക്കുവാൻ അപേക്ഷിക്കുന്നു എന്നും ജോയ് മാത്യൂ കത്തിൽ പറയുന്നുണ്ട്.

    വർത്ത സമ്മളനത്തിൽ  പറ‍ഞ്ഞത് തെറ്റ്

    വർത്ത സമ്മളനത്തിൽ പറ‍ഞ്ഞത് തെറ്റ്

    കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രസ്തുത ജണ്ടയിൽ ദിലീപ് വിഷയത്തെ കുറിച്ച് നേരിയ പരാമർശം പോലും ഉണ്ടായിരുന്നില്ലെന്ന് എഴുത്തും വായനയും അറിയാത്തവർക്കു പോലും മനസിലാകും( എനിക്ക് പോലും മനസിലായി) അങ്ങനെ വരുമ്പോൾ പ്രസിഡന്റ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത് തെറ്റാണെന്നു വരുന്നു. നൂണയാണ് പറ‍ഞ്ഞതെന്ന് പറയില്ല. കരുതിയ കൂട്ടി പറയുന്നതാണല്ലോ നുണ.

      അംഗങ്ങളെ തെറ്റിധരിക്കും

    അംഗങ്ങളെ തെറ്റിധരിക്കും

    ഇത്തരത്തിലുള്ള നുണ പറയുന്നതു കൊണ്ട് സംഘടനയ്ക്ക് കുഴപ്പമൊന്നും ഇല്ലായിരിക്കും. പക്ഷെ പ്രസ്തുത വിഷയം അജണ്ടയിൽ ഉണ്ടായിട്ടും ഒരും അംഗം പോലും പ്രതികരിച്ചില്ല എന്നു പറയുമ്പോൾ സംഘടനയിലെ അംഗങ്ങളെല്ലാം തന്നെ ഒരു പോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതുന്നത് പ്രതികരണ ശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാർ എന്നും കത്തുൽ താരം ചോദിക്കുന്നു.

    ബഹുമാനം ഒട്ടും കുറയ്ക്കാതെ ജോയ് മാത്യൂ

    ബഹുമാനം ഒട്ടും കുറയ്ക്കാതെ ജോയ് മാത്യൂ

    അജണ്ടയിൽ ഇല്ലാത്ത വിഷയം ഉണ്ടെന്ന് പ്രസിഡന്റ് പറഞ്ഞത് അറിയാതെ സംഭവിച്ചു പോയ ഒരു അബദ്ധമാണെന്ന് ഞാൻ വിശ്വസിക്കാൻ ശ്രമിക്കട്ടെ. അടുത്ത വാർത്ത സമ്മേളനത്തിലെങ്കിലും ഈ അബദ്ധം തിരുത്തണമെന്ന് അപോക്ഷിച്ചു കൊള്ളുന്നു. . മറുപടി അയയ്ക്കുക എന്നൊരു കീഴ്‌വഴക്കം നമ്മുടെ സംഘടനക്ക് ഇല്ലാത്തതുകൊണ്ട് ആ സങ്കൽപം കിഴുക്കാം തൂക്കായിത്തന്നെ നിൽക്കട്ടെ. ബഹുമാനം ഒട്ടും കുറയ്ക്കാതെ ജോയ് മാത്യു, ഒരു ക്ലാസ്സ് ഫോർ അംഗം എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

    English summary
    mohanlal press meet, joy mathew wrote letter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X