twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടുവില്‍ മോഹന്‍ലാല്‍ പ്രതികരിച്ചു! രാഷ്ട്രീയത്തില്‍ സജീവമാവുമോ? അദ്ദേഹം പറഞ്ഞത് ഇങ്ങനെ! കാണൂ!

    |

    Recommended Video

    വാർത്തയെക്കുറിച്ച് സുഹൃത്തിനോടുള്ള നടന്റെ പ്രതികരണം | Mohanlal BJP

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസത്തെ മിക്ക ചര്‍ച്ചകളും. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്. പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും 2019 ലെ ലോകസഭ ഇലക്ഷനില്‍ ശശി തരൂരിനെതിരെ മത്സരിച്ചേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്ന് മോഹന്‍ലാല്‍ കുറിച്ചിരുന്നു.

    മോഹന്‍ലാല്‍ ജി അത്ഭുതപ്പെടുത്തി! പ്രധാനമന്ത്രിയും ഫാനായി! നല്ല വാക്കുകള്‍ക്ക് നന്ദിയുമായി ലാലേട്ടനുംമോഹന്‍ലാല്‍ ജി അത്ഭുതപ്പെടുത്തി! പ്രധാനമന്ത്രിയും ഫാനായി! നല്ല വാക്കുകള്‍ക്ക് നന്ദിയുമായി ലാലേട്ടനും

    വയനാട്ടില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് താന്‍ പോയതെന്നും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് അദ്ദേഹം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്നും ഇക്കാര്യത്തില്‍ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയായിരുന്നു അപ്പോഴും ചര്‍ച്ച. അത്തരത്തിലൊരു ആലോചന പോലും നടന്നിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

    ക്യാപ്‌സൂള്‍ ബോംബ് ക്ലൈമാക്‌സ് മാറ്റാനാവശ്യപ്പെട്ടിരുന്നു, അവര്‍ അനുസരിച്ചില്ല, കാരണം ഇതായിരുന്നുക്യാപ്‌സൂള്‍ ബോംബ് ക്ലൈമാക്‌സ് മാറ്റാനാവശ്യപ്പെട്ടിരുന്നു, അവര്‍ അനുസരിച്ചില്ല, കാരണം ഇതായിരുന്നു

    മോഹന്‍ലാല്‍ പ്രതികരിച്ചു

    മോഹന്‍ലാല്‍ പ്രതികരിച്ചു

    തിരുവനന്തപുരത്ത് ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള കൂടിക്കാഴ്ചയാണ് നടത്തിയത്. വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങളെക്കുറിച്ച് അറിയിക്കുന്നതിന് വേണ്ടിയാണ് പോയത്. വയനാട്ടില്‍ ആരംഭിക്കാന്‍ പോവുന്ന ക്യാന്‍സര്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിന് വേണ്ടിയാണ് പോയതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ കാര്യം തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളത്. താരത്തിന്‍റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം തന്നെ മൗനം അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

    നേരത്തെയും പ്രചരിച്ചിട്ടുണ്ട്

    നേരത്തെയും പ്രചരിച്ചിട്ടുണ്ട്

    നേരത്തെയും താന്‍ പ്രധാനമന്ത്രിമാരെ സന്ദര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും താനിപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. ഇതോടെയാണ് പ്രേക്ഷകര്‍ക്ക് ആശ്വാസമായത്. മോഹന്‍ലാല്‍ എന്ന നടനെ മലയാള സിനിമയ്ക്ക് നഷ്ടമാവുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി അരങ്ങേറുന്നുണ്ടായിരുന്നു. അത്തരത്തിലൊരു കാര്യത്തെക്കുറിച്ചും ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. കരിയറിലെ തന്നെ സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ അതിനിടയില്‍ ഇങ്ങനെയൊരു തീരുമാനമുണ്ടാവില്ലെന്നായിരുന്നു പലരും വിലയിരുത്തിയത്.

    ലൂസിഫറിന്‍റെ ലൊക്കേഷനില്‍

    ലൂസിഫറിന്‍റെ ലൊക്കേഷനില്‍

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരിയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ തുടങ്ങിയവരും ലൂസിഫറില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ബോളിവുഡ് താരമായ വിവേക് ഒബ്റോയി ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മോഹന്‍ലാലിനോടൊപ്പം അരങ്ങേറാന്‍ കഴിയുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. തന്നെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകലെക്കുറിച്ചൊന്നും ശ്രദ്ധിക്കാതെ സംവിധായകനായ പൃഥ്വിരാജിന്‍റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് ഈ താരം.

    സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

    സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തയെ സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. സിനിമകളുമായി മുന്നേറുന്നതിനിടയില്‍ അദ്ദേഹമൊരിക്കലും ഇത്തരത്തിലൊരു തീരുമാനമെടുക്കില്ലെന്ന് പലരും വ്യക്തമാക്കിയിരുന്നു. ഒടിയന്‍, ഡ്രാമ, രണ്ടാമൂഴം , മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, തുടങ്ങിയ പ്രൊജക്ടുകള്‍ക്കിടയില്‍ ഇത്തരമൊരു തീരുമാനവുമായി മോഹന്‍ലാല്‍ എത്തില്ലെന്ന് പലരും ഉറപ്പിച്ചിരുന്നു. പണ്ട് ഷാജി കൈലാസിനൊപ്പം ഏതോ ഒരു പ്കടനത്തില്‍ പങ്കെടുത്തുവെന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് മറ്റൊരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. എല്ലാവിധ പാര്‍ട്ടികളുമായും പ്രവര്‍ത്തകരുമായും അദ്ദേഹത്തിന് അടുപ്പമുണ്ട്. ഒരിക്കല്‍പ്പോലും അദ്ദേഹം തന്‍റെ നിലപാടുകളെക്കുറിച്ച് പറഞ്ഞിട്ടുമില്ലെന്നായിരുന്നു പലരും പറഞ്ഞത്.

     ദേശീയതലത്തിലും ശ്രദ്ധ

    ദേശീയതലത്തിലും ശ്രദ്ധ

    മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ മത്സരിക്കുന്നത് അദ്ദേഹമായിരിക്കുമെന്നായിരുന്നു ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ തലത്തില്‍ ഇതിനുള്ള നീക്കം തുടങ്ങിയെന്നും ഇതിന്‍റെ ഭാഗമായി താരത്തിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തിലൊരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പാര്‍ട്ടിയിലേക്ക് വരികയാണെങ്കില്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നുമായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രതികരിച്ചത്.

     മോഹന്‍ലാലും നന്ദി പറഞ്ഞു

    മോഹന്‍ലാലും നന്ദി പറഞ്ഞു

    തന്നെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പോയതെന്നും ജന്മാഷ്ട്മി ദിനത്തില്‍ തന്നെ അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. തന്നെ ശ്രദ്ധിച്ചതിനും തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ശ്രദ്ധിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി, കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിന് നന്ദിയെന്നുമായിരുന്നു മോഹന്‍ലാലിന്‍റെ ട്വീറ്റ്.

    ഏറ്റെടുത്തതെല്ലാം ബിഗ് ചിത്രങ്ങള്‍

    ഏറ്റെടുത്തതെല്ലാം ബിഗ് ചിത്രങ്ങള്‍

    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ടൊവിനോ തോമസും ഇന്ദ്രജിത്തും വിവേക് ഒബ്‌റോയിയും മഞ്ജു വാര്യരുമൊക്കെ ഇതിനോടകം തന്നെ സിനിമയില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയില്‍ സ്റ്റീഫന്‍ കുന്നമ്പിള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

    English summary
    Mohanlal reacts about political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X