twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

കര്‍ഗില്‍ ദിവസിന് മോഹന്‍ലാലിന്റെ സല്യൂട്ട്

By Aswathi

ലോകമെങ്ങും കാര്‍ഗില്‍ ദിവസ് ആചരിക്കുമ്പോള്‍ ലഫ്. കര്‍നല്‍ മോഹന്‍ലാലും ആ ദിവസത്തെ അസ്മരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ലാലിന്റെ സല്യൂട്ട്. മാതൃരാജ്യത്തെ ജീവന്‍ നല്‍കിയും സംരക്ഷിച്ച കാര്‍ഗില്‍ ഹീറോസിനെ സ്മരിച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇന്നലെയായിരുന്നു (ജൂലൈ 26) കാര്‍ഗില്‍ ദിവസ്. രാവിലെ ഒമ്പത് മണിയോടെ ലാല്‍ ഇട്ട ഫേസ്ബുക്ക് പേജിന് മണിക്കൂറുകള്‍ക്കൊണ്ട് ലൈക്കുകളും കമന്റുകളും വന്നു കുമിഞ്ഞു. മോഹന്‍ലാലിന്റെ രാജ്യസ്‌നേഹത്തെ കുറിച്ചായിരുന്നു നാനൂറികളിലധികം വന്ന കമന്റുകള്‍ക്കും പറയാനുള്ളത്. ആയിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. 20,575 ലൈക്കുകളാണ് ഇതുവരെ പോസ്റ്റിന് വന്നിരിക്കുന്നത്.

Mohanlal

രാജ്യം ഏറ്റവും ഒടുവില്‍ കണ്ട യുദ്ധമായിരുന്നു കാര്‍ഗിലില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്ന് നടന്നത്. അഞ്ഞൂറിലേരെ ധീര ജവാന്‍മാരെ നഷ്ടമായെങ്കിലും ഇന്ത്യ അഭിമാനത്തോടെ തന്നെയാണ് ആ യുദ്ധ വിജയത്തെ കാണുന്നത്. നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന്‍ പട്ടാളത്തിന് നല്‍കിയ ശക്തമായ മറുപടി തന്നെയായിരുന്നു ആ വിജയം.

ദ്രാസിലെ തന്ത്രപ്രധാനമായ ടൈഗര്‍ ഹില്‍സ് വരെ അന്ന് പാകിസ്താന്‍ സൈന്യം പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ധീരമായ മുന്നേറ്റങ്ങളിലൂടെ എല്ലാം തിരിച്ചുപിടിച്ചു. 15 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ധീരയോദ്ധാക്കളുടെ ഓര്‍മകള്‍ക്ക് മരണമില്ല.

Post by Mohanlal.

English summary
Superstar of Mollywood, Lt. Colonel Mohanlal remembered the daring soldiers of our country on Vijay Divas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X