twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ജീവതരിത്രം, അവതാരിക മമ്മൂട്ടി

    By Aswathi
    |

    മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പ്രതിപാദിക്കുന്ന 'ഭാവദശരഥം' എന്ന ജീവചരിത്രം പ്രകാശനം ചെയ്തു. പുസ്തകത്തിന് അവതാരിക എഴുതിയത് മമ്മൂട്ടിയാണ്. മോഹന്‍ലാലിന്റെ ജീവിതം, ചലച്ചിത്രാനുഭവം, സംഗീതം, എഴുത്ത്, ലഫ്റ്റനന്റ് കേണല്‍ പദവി, സുകുമാര്‍ അഴിക്കോടുമായി ഉണ്ടായ വിവാദം തുടങ്ങി ലാല്‍ അഭിനയിച്ച ചില പ്രധാന കഥാപാത്രങ്ങളിലൂടെയുമാണ് പുസ്തകം സഞ്ചരിക്കുന്നത്.

    കേരള സംഗീത നാടക അക്കാദമി മുഖമാസികയായ കേളിയുടെ വര്‍ക്കിങ് എഡിറ്റര്‍ ഭാനുപ്രകാശ് മോഹന്‍ലാലുമായി നടത്തിയ നീണ്ട 14 ദിവസത്തെ അഭിമുഖമാണ് പുസ്തകമായത്. ഇരുന്നൂറിലേറെ പേജ് വരുന്ന ഭാവദശരഥത്തില്‍ മോഹന്‍ ലാല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ മുതല്‍ മുപ്പത്തി മൂന്ന് വര്‍ഷത്തെ അഭിനയ അനുഭവവമാണ് പ്രതിപാദിക്കുന്നത്. കഥകളിയും നൃത്തവും ജീവിതത്തിന്റെ ഭാഗമായതും എഴുത്തിലേക്ക് തിരിഞ്ഞതും നിര്‍മാതാവായ അനുഭവവുമെല്ലാം അതില്‍പ്പെടും.

    Mohanlal

    കോഴിക്കോട് ബീച്ച് ഗ്രൗണ്ടില്‍ നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ പുസ്തകം ഏറ്റുവാങ്ങി. അവതാരികയിലൂടെ മമ്മൂട്ടിയും വായനാനുഭവം പങ്ക്ച്ചുകൊണ്ട് നടി മഞ്ജു വാര്യരും പുസ്തകത്തിന്റെ ഭാഗമായി. ഒലിവ് പബ്ലിക്കേഷനാണ് പ്രസാധകര്‍. പുസ്തകത്തിന്റെ അച്ചടിച്ചെലവു കഴിച്ച് ബാക്കി തുക പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

    English summary
    A book which details about the life of actor Mohanlal published today. The book titled as ‘Bhavadasharatham’ is compiled by Bhanuprakash.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X