twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലണ്ടനില്‍ നിന്നുളള പുതിയ ഫിറ്റ്‌നെസ് വീഡിയോ പുറത്തുവിട്ട് ലാലേട്ടന്‍! കാണൂ

    By Midhun
    |

    സിനിമയില്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്ന താരമാണ് മോഹന്‍ലാല്‍. പുതിയ ചിത്രമായ ഒടിയന് വേണ്ടി ലാലേട്ടന്‍ ശരീരഭാരം കുറച്ചതും വ്യത്യസ്ഥ മേക്ക് ഓവറിലെത്തിയതും എല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. വ്യത്യസ്ഥ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ ചെറുപ്പക്കാരന്റെ വേഷം അവതരിപ്പിക്കുന്നതിനായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നത്.

    എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ലാലേട്ടന്‍! വീഡിയോ കാണാം എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ലാലേട്ടന്‍! വീഡിയോ കാണാം

    ഒടിയന്റെതായി പുറത്തിറങ്ങിയ ടീസറിലായിരുന്നു ആരാധകരെ ഞെട്ടിച്ച രൂപമാറ്റത്തോടെ ലാലേട്ടന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒടിയനെ കൂടാതെ പുതിയ ചിത്രം നീരാളിയിലും മികച്ചൊരു ഗെറ്റപ്പിലാണ് ലാലേട്ടന്‍ എത്തുന്നത്. നീരാളിക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രത്തിലാണ്.

    mohanlal

    ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പെരുന്നാള്‍ ദിനത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ഡ്രാമയുടെതായി ഒരു ക്ലാസിക്ക് പോസ്റ്ററായിരുന്നു മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഡ്രാമ.

    mohanlal

    ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹാ സുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 30 ദിവസത്തെ ഡേറ്റാണ് രഞ്ജിത്ത് ചിത്രത്തിനായി മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. ഡ്രാമയുടെ ലണ്ടനിലെ ചിത്രീകരണത്തിനിടയില്‍ ഫിറ്റ്‌നെസ് വീഡിയോ ലാലേട്ടന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഈ വീഡിയോയ്‌ക്കൊല്ലം മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ലാലേട്ടന്റെ പുതിയൊരു ഫിറ്റ്‌നെസ് വീഡിയോ കൂടി സമുഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയരിക്കുകയാണ്.

    മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് ലാല്‍ജോസ്! ഒപ്പം കൂടി ചാക്കോച്ചനും സംവൃതയും! വീഡീയോ വൈറല്‍മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവെച്ച് ലാല്‍ജോസ്! ഒപ്പം കൂടി ചാക്കോച്ചനും സംവൃതയും! വീഡീയോ വൈറല്‍

    മമ്മൂക്ക മുത്താണ്, ഇത് വെറുമൊരു വിജയമല്ല!!അബ്രഹാമിന്റെ സന്തികളെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപിമമ്മൂക്ക മുത്താണ്, ഇത് വെറുമൊരു വിജയമല്ല!!അബ്രഹാമിന്റെ സന്തികളെക്കുറിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

    English summary
    mohanlal's fitness video viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X