For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ രക്ഷക വേഷത്തില്‍ സംശയം, ബഷീര്‍ സത്യസന്ധനായിരുന്നുവെന്ന് മോഹന്‍ലാലിന്റെ നിര്‍മാതാക്കള്‍

  By Rohini
  |

  സിനിമാ റിലീസ് നിര്‍ത്തിവച്ചുകൊണ്ടുള്ള പ്രശ്‌നം ഒരുവിധം പരിഹാരം കണ്ടപ്പോഴിതാ മറ്റൊരു പ്രശ്‌നം തല പൊക്കുന്നു. ദിലീപ് ഇടപെട്ടാണ് ഒന്നരമാസത്തോളം നീണ്ടു നിന്ന സിനിമാ സമരത്തിന് അവസാനം കണ്ടത്. അതോടെ ക്രിസ്തമസിന് തിയേറ്ററിലെത്തിക്കേണ്ട ചിത്രങ്ങളെല്ലാം വരുന്ന 19 മുതല്‍ റിലീസ് ചെയ്യാന്‍ തീരുമാനമായി.

  കാവ്യയെ കെട്ടിയപ്പോഴുണ്ടായ 'ചീത്തപ്പേര്' മാറി, ഒറ്റ ദിവസം കൊണ്ട് ദിലീപ് സ്റ്റാറായി

  എന്നാല്‍ സിനിമകളുടെ റിലീസ് തീയ്യതിയെച്ചൊല്ലിയുള്ള പുതിയ തര്‍ക്കത്തിനും തുടക്കമായിരിക്കുകയാണ് ഇപ്പോള്‍. മുന്തിരി വള്ളികള്‍ എന്ന ചിത്രത്തിന് സോളോ റിലീസ് ലഭിച്ചില്ല എന്നതും ജോമോന്റെ സുവിശേഷങ്ങള്‍ക്ക് സോളോ റിലീസ് ലഭിച്ചു എന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

  പുതിയ റിലീസ് ഡേറ്റുകള്‍

  പുതിയ റിലീസ് ഡേറ്റുകള്‍

  പുതിയ സംഘടനയുടെ തീരുമാനപ്രകാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ വരുന്ന 20 നും, മോഹന്‍ലാലിന്റെ മുന്തിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം ജനുവരി 26 ന് റിലീസ് ചെയ്യും എന്നുമാണ് വാര്‍ത്തകള്‍. 26 ന് നാല് മറുഭാഷാ സിനിമകളും റിലീസ് ചെയ്യുന്നതിനാല്‍ ലാല്‍ സിനിമയുടെ കലക്ഷന്‍ അവതാളത്തിലാകും

  സോഫിയാ പോള്‍ പറയുന്നു

  സോഫിയാ പോള്‍ പറയുന്നു

  റിലീസ് സംബന്ധമായ വിഷയത്തില്‍ മുന്തിരിവള്ളികളുടെ നിര്‍മാതാവ് സോഫിയാ പോള്‍ രംഗത്തെത്തി. ജനുവരി 26 നാണ് തങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയെന്നത് തെറ്റായ പ്രചാരണമാണെന്നും മുന്‍നിശ്ചയപ്രകാരം 20 നു തന്നെ മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തീയേറ്ററുകളിലെത്തിക്കുമെന്നും സോഫിയാ പോള്‍ പറഞ്ഞു

  സോഫിയയ്ക്ക് പിന്തുണയുമായി ബിജുവും സന്തോഷും

  സോഫിയയ്ക്ക് പിന്തുണയുമായി ബിജുവും സന്തോഷും

  സോഫിയാ പോളിന് ഐക്യദാര്‍ഢ്യവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ മുന്‍ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ജോഷിമോഹന്‍ലാല്‍ ചിത്രം ലൈലാ ഓ ലൈലായുടെ നിര്‍മ്മാതാക്കളായ ബിജു ആന്റണിയും സന്തോഷ് കോട്ടായിയുമാണ് ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടനയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ ആവശ്യമാണ് ഉയര്‍ത്തിയതെങ്കിലും ലിബര്‍ട്ടി ബഷീര്‍ സത്യസന്ധനായിരുന്നെന്നും മുന്തിരിവള്ളികള്‍ക്ക് സോളോ റിലീസ് നിഷേധിച്ചതിന് പിന്നില്‍ പുതിയ സംഘടനയിലുള്ളവരുടെ സ്ഥാപിത താല്‍പര്യങ്ങളാണെന്നും ഇവര്‍ ആരോപിക്കുന്നു

  ബിജു ആന്റണി പറയുന്നത്

  ബിജു ആന്റണി പറയുന്നത്

  മുന്തിരിവള്ളികള്‍ക്ക് സോളോ റിലീസ് നിഷേധിച്ചതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല. ഓരോ സംഘടനകള്‍ക്കും അവരുടേതായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ പരിഹസിക്കുന്ന നിലപാടിലേക്ക് ചിലപ്പോഴെല്ലാം അവരെത്തും. തെറ്റായ ആവശ്യമായിരുന്നു ഉന്നയിച്ചതെങ്കിലും ലിബര്‍ട്ടി ബഷീര്‍ സത്യസന്ധനായിരുന്നു. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ഒരാഴ്ച നീളുന്ന സോളോ റിലീസും മുന്തിരിവള്ളികള്‍ക്ക് മറ്റ് നാല് മറുഭാഷാ സിനിമകള്‍ക്കൊപ്പമുള്ള റിലീസും നല്‍കിയത് എന്തിനുവേണ്ടിയാണ്? ജോമോന്റെ നിര്‍മ്മാണത്തിലും വിതരണത്തിലും പുതിയ സംഘടനയില്‍പ്പെട്ട ആളുകള്‍ക്ക് പങ്കുള്ളതാണോ കാരണം? അങ്ങനെയെങ്കില്‍ ഇവര്‍ എങ്ങനെയാണ് ബഷീറിനേക്കാള്‍ ഭേദപ്പെട്ടവരാകുന്നത്?

  സന്തോഷ് കോട്ടായി പറഞ്ഞത്

  സന്തോഷ് കോട്ടായി പറഞ്ഞത്

  ദിലീപ് പെട്ടെന്ന് ഒരു രക്ഷകാവതാരം സ്വീകരിച്ചപ്പോള്‍ അതില്‍ രസം തോന്നിയിരുന്നു. ഇത് നിക്ഷിപ്തതാല്‍പര്യങ്ങളുടെ ഒരു കളിയല്ലേ? സാറ്റലൈറ്റ് റൈറ്റുള്ള ഒരു നടന്‍ എങ്ങനെയാണ് പെട്ടെന്ന് നിര്‍മ്മാതാക്കളുടെ രക്ഷകനാവുക? ഒരു വിതരണക്കാരനും തീയേറ്റര്‍ ഉടമയും കൂടിയാണ് അദ്ദേഹം. തെറ്റായ റിലീസിംഗ് സമയമോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ സ്വന്തം ചിത്രങ്ങള്‍ക്ക് കോട്ടം തട്ടുമ്പോള്‍ 'നിക്ഷിപ്ത താല്‍പര്യക്കാര്‍' തന്റെ പ്രതിച്ഛായയെ നശിപ്പിക്കാന്‍ മന:പ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് പറയുന്ന ആളാണ് അദ്ദേഹം. സോഫിയാ പോളിനും സംഘത്തിനും എല്ലാ പിന്തുണകളും. മുന്തിരിവള്ളികള്‍ അവരുടേതാണ്. അതെപ്പോള്‍ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് മാത്രമാണ്.

  English summary
  Mohanlal's former producers lend their support to Sofia Poul, who is the producer of Munthirivallikal Thalirkkublol
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X