»   » അത് കോപ്പിയടിച്ചതല്ല! ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം പിന്നിലെ സത്യം പുറത്ത് വന്നു!

അത് കോപ്പിയടിച്ചതല്ല! ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം പിന്നിലെ സത്യം പുറത്ത് വന്നു!

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ സിനിമയ്ക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു സിനിമയില്‍ മോഹന്‍ലാലും ഉണ്ടെന്നുള്ള കാര്യം പുറത്ത് വന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചും മറ്റും വിശദവിവരങ്ങളും പുറത്ത് വന്നിരുന്നു.

ജയേട്ടാ നിങ്ങളിതെന്ത് കിടുവാണ്! മേരിക്കുട്ടിയായി രൂപം മാറിയ ജയസൂര്യയെ നമിക്കണം, നിങ്ങളെ ആര് ട്രോളും


ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത്. പക്കിയുടെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ലുക്കിനെതിരെ ചില വിമര്‍ശനങ്ങളും നടന്നിരുന്നു. ലാലേട്ടന്റെ ആ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത് അമ്പാടിയാണ്. ഒടുവില്‍ ലാലേട്ടന്റെ ലുക്കിനെ കുറിച്ച് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.


ഇത്തിക്കര പക്കി

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഇത്തിക്കര പക്കിയുടെ വേഷമാണ്. സിനിമയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. എന്നാല്‍ പലതരത്തിലും ആ ലുക്ക് വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ വേഷം കൂടുതല്‍ ഇഷ്ടപ്പെട്ടവരായിരുന്നു പലരും.


രഞ്ജിത് അമ്പാടി പറയുന്നത്

മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുടെ വേഷത്തിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത് അമ്പാടിയാണ്. മോഹന്‍ലാല്‍ അഭിനയിക്കാന്‍ എത്തുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മുതല്‍ കഥാപാത്രം എങ്ങെയായിരിക്കുമെന്ന ചര്‍ച്ച തുടങ്ങിയിരുന്നു. കഥാപാത്രത്തിനെ കുറിച്ചും വേഷത്തെ കുറിച്ചും എല്ലാം വ്യക്തമായ ധാരണകളുണ്ടായിരുന്നു.


ഫാന്റസി കഥാപാത്രമാണ്

സിനിമയിലെ ഇത്തിക്കര പക്കി ഒരു ഫാന്റസി കഥാപാത്രമാണ്. അതിനാല്‍ യഥാര്‍ത്ഥ ഇത്തിക്കര പക്കി എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ല. ലാല്‍ സാറിന്റെ മുഖത്തിന് ഏറ്റവും യോജിച്ച ലുക്കാണ് ശേഷം തിരഞ്ഞെടുത്തത്. നീരാളിയുടെ ചിത്രീകരണത്തിനിടെയായിരുന്നു വേഷം ട്രയല്‍ ചെയ്ത് നോക്കിയിരുന്നത്.


പരുക്കന്‍ മനുഷ്യന്‍

കാട്ടില്‍ ജീവിക്കുന്ന വ്യക്തിയാണ് ഇത്തിക്കര പക്കി. അതിനാല്‍ അദ്ദേഹത്തിന്റെ രൂപം പരുക്കനായിരിക്കണം. നിറം നന്നായി കുറച്ചും, ലേശം തടിയുള്ള ആളുകള്‍ക്ക് ചെറിയ പേടി തോന്നുന്ന ഒരു രൂപമായിരുന്നു വേണ്ടിയിരുന്നത്. അതായിരുന്നു ഈ സിനിമയുടെ ലുക്കിന് പിന്നിലെന്നാണ് രഞ്ജിത് പറയുന്നത്.പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂക്കയോട് ഇഷ്ടം കൂടും! കാരണം വെളിപ്പെടുത്തി സംവിധായകന്‍!


മലയാളത്തിലെ ഏറ്റവും ചിലവ് കൂടിയ സിനിമ ഒടിയന്‍! ഒടുവില്‍ സിനിമയുടെ റിലീസ് തീരുമാനിച്ചു!!

English summary
Mohanlal's 'Ithikkara Pakki' look in 'Kayamkulam Kochunni' wins hearts

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam